ഞാൻ അനാഥ കുഞ്ഞാണ്, അച്ഛനും അമ്മയും എന്നെ ദത്തെടുത്തത്, കുറേവർഷം അത് വിശ്വസിച്ചു, കാരണക്കാരൻ സുരേഷ് ഗോപിയങ്കിൾ: കീർത്തി സുരേഷ് പറഞ്ഞത് കേട്ടോ

38190

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് നടി കീർത്തി സുരേഷ്. ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി കീർത്തി സുരേഷ് മാറുകയായരുന്നു. മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീർത്തി സുരേഷ്.

2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമ ആയിരുന്നു ബാലതാരമായി കീർത്തിയുടെ ആദ്യ ചിത്രം. ദിലീപിന്റെ വളർത്തുമക്കളിൽ ഒരാളായി എത്തിയത് കീർത്തിയായിരുന്നു. പൈലറ്റ്സ്, അച്ഛനെയാണ് എനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീർത്തി അരങ്ങേറ്റം കുറിച്ചു.

Advertisements

തുടർന്ന് 2014ൽ റിങ് മാസ്റ്ററിൽ ദിലീപിന്റെ നായികയായി. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിൽ കീർത്തി തിളങ്ങി. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിൽ തുടക്കം കുറിച്ചു. പിന്നീട് തെലുങ്കിലുമെത്തി. തമിഴിലെയും തെലുങ്കിലെയും മുൻനിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ് നടിയിപ്പോൾ.

Also Read: ആദ്യത്തെ രണ്ടു വിവാഹ ബന്ധങ്ങളും ദയനീയ പരാജയമായിട്ടും മൂന്നാമത് ശരത് കുമാറിനെ കെട്ടാൻ ഉണ്ടായ കാരണം വെളിപ്പെടുത്തി നടി രാധിക

തെലുങ്കിൽ ഇറങ്ങിയ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീർത്തി സുരേഷിന് ലഭിച്ചിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ ആകെ മാനം തിളങ്ങി നിൽക്കുകയാണ് നടി കീർത്തി സുരേഷ്. ടൊവീനോ തോമസിന് ഒപ്പം അഭിനയിച്ച വാശി ആണ് നടിയുടേതായി പ്രദർശനത്തിന് എത്തിയ പുതിയ ചിത്രം.

ഇപ്പോഴിതാ ചെറുപ്പത്തിൽ താനൊരു അനാഥക്കുട്ടി ആണെന്ന് വിശ്വസിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് കീർത്തി സുരേഷ്. തന്നെ അച്ഛനും അമ്മയും ദത്തെടുത്ത് വളർത്തുന്നത് ആണെന്നായിരുന്നു വർഷങ്ങളോളം വിശ്വസിച്ചിരുന്നത്. സുരേഷ് ഗോപി അങ്കിളാണ് അങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത് എന്നും കീർത്തി സുരേഷ് പറയുന്നു.

വാശി സിനിമയുടെ പ്രൊമോഷന് വേണ്ടി കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു അവർ. സുരേഷ് ഗോപി ആങ്കിൾ ചെറുപ്പം മുതലേ എന്നെ പറഞ്ഞു പറ്റിച്ച ഒരു കാര്യമുണ്ട്. ഞാൻ അനാഥ കുഞ്ഞാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അച്ഛനും അമ്മയും എന്നെ ദത്തെടുത്തതാണെന്നും നിനക്ക് അവിടെ ജീവിക്കണ്ട എങ്കിൽ എന്റെ വീട്ടിലേക്ക് വന്നോ എന്നും അങ്കിൾ പറയും.

ശരിക്കും ഞാൻ അനാഥ കുഞ്ഞാണെന്നാണ് കരുതിയിരുന്നത്. കുറേ വർഷം ഞാൻ വിശ്വസിച്ചു. ചെറുപ്പത്തിലേ നന്നേ വാശിയുള്ള കൂട്ടത്തിലായിരുന്നു താനെന്നും എന്ത് വേണമെന്ന് വെച്ചാലും അത് നേടിയെടുക്കും ആയിരുന്നുവെന്നും കീർത്തി പറയുന്നു. അതേ സമയം വിഷ്ണു ജി രാഘവ് ആണ് കീർത്തിയുടെ പുതിയ ചിത്രമായ വാശി സംവിധാനം ചെയ്തിരിക്കുന്നത്.

Also Read: ഞാൻ അങ്ങനെ ചെയ്യുന്നത് മുൻ ഭർത്താവിന് ഇഷ്ടമല്ലായിരുന്നു, അതോടെ ഒഴിവാക്കാൻ തീരുമാനിക്കുക ആയിരുന്നു: ഭർത്താവുമായി പിരിഞ്ഞതിനെ പറ്റി നടി സുചിത്ര കൃഷ്ണമൂർത്തി

ചിത്രത്തിൽ അഡ്വക്കേറ്റ്‌സ് ആയിട്ടാണ് കീർത്തിയും ടൊവിനോയും എത്തുന്നത്. കീർത്തിയുടെ അച്ഛൻ സുരേഷ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. അച്ഛൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യമായാണ് കീർത്തി അഭിനയിക്കുന്നത്.

മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. കൈലാസ് മേനോൻ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരക്കുന്നത്.

Advertisement