മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം ഷോ.
അതേ പോലെ ബിഗ് ബോസിലെ മൽസരാർത്ഥികൾക്ക് ലഭിക്കുന്ന ജനപിന്തുണയും പ്രശസ്തിയും മറ്റൊരു ഷോ യിലൂടെയും ലഭിക്കില്ല എന്നതും ഒരു പരമമായി സത്യമാണ്.
മലയാളം ബിഗ് ബോസ് മൂന്നാം സീസണിലെ ശക്തരായ താരങ്ങളായിരുന്നു ഫിറോസ് ഖാനും ഭാര്യ സജ്ന ഫിറോസും. വൈൽഡ് കാർഡിലൂടെ എത്തിയ ഇരുവരും ബിഗ് ബോസിൽ പങ്കെടുത്ത ആദ്യ സെലിബ്രിറ്റി കപ്പിൾസായി. അതുവരെ ഉണ്ടായിരുന്ന മത്സരമൊക്കെ മാറുന്ന കാഴ്ചയാണ് ഫിറോസിലൂടെ കാണാൻ സാധിച്ചത്.
എന്നാൽ ഷോ പൂർത്തിയാവുന്നതിന് മുൻപേ ഫിറോസിനും സജ്നയ്ക്കും പുറത്തേക്ക് പോവേണ്ടി വന്നു. ബിഗ് ബോസിന്റെ നിയമാവലി തെറ്റിച്ചു എന്ന് ചൂണ്ടി കാണിച്ചാണ് ഇരുവരെയും പുറത്താക്കിയത്. ഇപ്പോഴിതാ അവിടെ നിൽക്കാൻ സാധിച്ചിരുന്നു എങ്കിൽ വിജയിക്കുമെന്ന ആത്മവിശ്വാസം തങ്ങൾക്ക് ഉണ്ടായിരുന്നു എന്നു തുറന്നു പറയുകയാണ് താരങ്ങളിപ്പോൾ. കേരളീയം ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരദമ്പതികളുടെ തുറന്നു പറച്ചിൽ.
ഗെയിമിന്റെ ഭാഗമായി കുറച്ച് കാര്യങ്ങളുണ്ട്. അത് നമുക്ക് പുറത്ത് പറയാൻ പാടില്ലായിരുന്നു. എഗ്രിമെന്റ് ഒക്കെ ഉണ്ടായിരുന്നു. അതൊരു ഷോ എന്ന് പറയുന്നതിന് ഒപ്പം ജീവിതത്തിന്റെ ഭാഗം കൂടിയാണ്. അപ്പോൾ ആ ഷോയ്ക്ക് നമ്മൾ കൊടുക്കുന്നൊരു കരാറുണ്ട്. അല്ലെങ്കിൽ പിന്നെ നമ്മളത് ഒപ്പിട്ട് കൊടുക്കരുത്.
അങ്ങനെ കൊടുത്തതിന് ശേഷം നമ്മളത് കീറി മുറിക്കുമ്പോൾ കൊടുത്ത വാക്കിന് മു റി വേ ൽ ക്കു ക ആണെന്ന് ഫിറോസും സജ്നയും പറയുന്നു. ലാലേട്ടൻ മുന്നിൽ വന്ന് ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ തന്നെ നമ്മൾ ഔട്ട് ആവാൻ പോവുകയാണെന്ന് സജ്നയോട് ഞാൻ പറഞ്ഞിരുന്നു. ഒരു കാര്യത്തിന്റെ തുടക്കം കേൾക്കുമ്പോൾ തന്നെ ഇതെവിടെയാണ് പോയി അവസാനിക്കുന്നതെന്ന് നമുക്ക് മനസിലാവും.
ഒരു കാരണവശാലും ടെൻഷൻ അടിക്കണ്ട, ഇത്രയും ദിവസം നിന്നത് തന്നെ വലിയ കാര്യമാണ്. ഇനി ഒരു തുള്ളി കണ്ണുനീർ വന്നാൽ അതെന്നോട് ചെയ്യുന്ന ക്രൂ ര ത യാ യിരിക്കും എന്നും താൻ സജ്നയോട് പറഞ്ഞതായി ഫിറോസ് വ്യക്തമാക്കുന്നു ഞാൻ പ്രതീക്ഷിച്ചത് പോലെ എല്ലാ കാര്യങ്ങളും അവിടെ സംഭവിച്ചിരുന്നു.
ഞങ്ങൾ ഇറങ്ങിയതിന് ശേഷം അവിടെ എന്ത് നടക്കുമെന്ന് പറഞ്ഞിരുന്നു. അതും അവിടെ നടന്നില്ലേന്ന് ഫിറോസ് ചോദിക്കുന്നു. ബിഗ് ബോസിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വീക്ഷിച്ച് കൊണ്ട് ഇരിക്കുന്നതിലാണ്. ഊണിലും ഉറക്കത്തിലും ഒക്കെ അതിനെ പറ്റിയുള്ള പഠനമായിരുന്നു. നൂറ്റിയൊന്ന് ശതമാനവും ആ ഷോ യ്ക്ക് വേണ്ടി ഞാൻ സമർപ്പിച്ചിരുന്നു.
ഫിറോസിനും സജ്നയ്ക്കും നീതി കിട്ടിയെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇത് സുതാര്യമായൊരു കാര്യമാണ്. അവർക്ക് നീതി കിട്ടിയോ ഇല്ലയോ എന്നത് ജനങ്ങളാണ് അത് തീരുമാനിക്കേണ്ടത്. നമുക്കതിൽ പ്രത്യേകിച്ച് അഭിപ്രായമില്ല. ഒന്നാമത്തെ കാര്യം നമുക്കതിൽ എഗ്രിമെന്റ് ഉണ്ട്. ഞങ്ങൾ ബിഗ് ബോസിലൂടെ ലഭിച്ച ഗുണങ്ങളെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു എന്നാണ് ഫിറോസ് പറയുന്നത്.
നമ്മളെ ലോകം അറിയുന്ന തലത്തിലേക്ക് എത്തിച്ച ചാനലിനെ നിന്ദിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും പറയില്ല. അവിടെ നിന്നിരുന്നെങ്കിൽ എന്തായാലും മത്സരിക്കുമായിരുന്നു. വിജയിക്കുമെന്ന കോൺഫിഡൻസ് ഉണ്ടായിരുന്നെന്ന് ഫിറോസും സജ്നയും പറയുന്നു.