കാമുകൻ വിഘ്‌നേഷിന് ഒപ്പം പ്രൈവറ്റ് ജെറ്റിൽ വീണ്ടും കൊച്ചിയിൽ പറന്നിറങ്ങി നയൻതാര; പെട്ടെന്നുള്ള വരവിന്റെ കാരണം അന്വേഷിച്ച് ആരാധകർ

278

കൈരളി ടിവിയിൽ ഒരു ഫോൺ ഇൻ പ്രോഗ്രാം അവതരിപ്പിച്ച് കൊണ്ട് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയ തിരവല്ലക്കാരി ഡയാന ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ലേഡിസൂപ്പർസ്റ്റാർ നയൻ താരയാണ്. സത്യൻ അന്തിക്കാട് ജയറാം ചിത്രം മനസ്സിനക്കരെയിലെ നായിക വേഷത്തിലൂടെ ആയിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം.

ഈ ചിത്രത്തിന് വേണ്ടിയായിരുന്നു താരം തന്റെ ഡയാന എന്ന പേര് നയൻതാര എന്നാക്കി മാറ്റിയത്. തകർപ്പൻ വിജയം നേടിയ മനസിനക്കരെയ്ക്ക് പിന്നാലെ ഒരു പിടി മലയാള സിനിമകളിൽ കൂടി അഭിനയിച്ച നയൻ തമിഴകത്തേക്ക് ചേക്കുറകയായിരുന്നു.

Advertisements

ഇന്ന് ആരാധകർ ഏറെയുള്ള നയൻതാര നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് താരം പ്രേക്ഷക മനസിൽ സ്ഥാനം ഉറപ്പിച്ചത്. നയൻതാരയെ പോലെ തന്നെ ആരാധകരുടെ പ്രിയങ്കരനാണ് നിർമ്മാതാവും കാമുകനുമായ വിഗ്നേഷ് ശിവനും.

ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത് വിഘ്‌നേശ് ശിവനുമായിട്ടുള്ള നയൻതാരയുടെ വിവാഹം നടക്കുന്നതിന് വേണ്ടിയാണ്. അതേ സമയം ഇരുവരും ലിവിങ് ടുഗെദറിൽ ആണെന്നും വാർത്തകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

ഇവർ വിവാഹത്തെക്കുറിച്ച് ഈ അടുത്ത് ഒന്നും തന്നെ പറഞ്ഞിട്ടില്ല. എന്നാൽ ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടെ മറ്റൊരു സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചത്.
നയൻതാരയും വിഗ്നേഷും വീണ്ടും കൊച്ചിയില് പറന്നെത്തിയിരിക്കുകയാണ്. നേരത്തേയും ഇരുവരും കേരളത്തിലേക്ക് വന്നിരുന്നു.

ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് നയൻതാരയും വിഗ്നേഷും വീണ്ടും കൊച്ചിയിലെത്തിയത്. പ്രൈവറ്റ് ജെറ്റിലായിരുന്നു നയൻതാരയും വിഗ്നേഷും വന്നിറങ്ങിയത്. പരസ്പരം കൈകൾ കോർത്തുപിടിച്ച് നടക്കുന്ന നയൻതാരയുടേയും വിഗ്നേഷിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

നയൻതാര തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അതേ സമയം കോവിഡ് നിയന്ത്രണങ്ങൾ ഉള്ള സമയത്ത് എന്തിനാണ് ഇവരുടെ പെട്ടെന്നുള്ള വരവ് എന്തിനായിരിക്കും എന്നുള്ള അന്വേഷണത്തിൽ ആണ് ആരാധകർ.

Advertisement