താന്‍ സിനിമയില്‍ അവതരിപ്പിച്ച് വലിയ നായികയാക്കിയ നടി ഗോപിക തന്നോട് കാണിച്ചത് വലിയ നന്ദികേട്: വെളിപ്പെടുത്തലുമായി സംവിധായകന്‍

375

മലയാളിയായ നടി ഗോപിക തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാളാണ് \. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ ഗോപിക സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് വിവാഹം ചെയ്തത്.

വിവാഹത്തോടെ അഭിനയത്തില്‍ ഇടവേളയെടുത്തിരിക്കുകയാണ് താരം. എന്നാല്‍ ഗോപികയുടെ വിവാഹത്തിനു തന്നെ ക്ഷണിച്ചിരുന്നില്ലെന്നു തുറന്നു പറയുകയാണ് സംവിധായകന്‍ തുളസിദാസ്.

Advertisements

സൂപ്പര്‍താരങ്ങളെ നായകരാക്കി ചിത്രങ്ങള്‍ എടുത്തിട്ടുള്ള ഹിറ്റ് സംവിധായകരില്‍ ഒരാളാണ് തുളസിദാസ്. എന്നാല്‍ താന്‍ സിനിമയില്‍ അവതരിപ്പിച്ച നായികമാരില്‍ ഒരാളായ ഗോപിക കല്യാണത്തിനു ഒരു ക്ഷണകത്തു പോലും അയച്ചില്ലെന്ന് സംവിധായകന്‍ തുറന്നു പറയുന്നു.

സിനിമാരംഗത്തെ പലരും തന്നെ ശത്രുവിനെ കണ്ടപോലെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയെന്നു പറയുന്ന സംവിധായകന്‍ ഗോപികയുടെ കല്യാണത്തിന് ഒരു കാര്‍ഡുപോലും തനിക്കയച്ചില്ല. ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, തുളസീദാസ് വന്നാല്‍ മറ്റു പലരും വരില്ല എന്നായിരുന്നു പറഞ്ഞതെന്നും വെളിപ്പെടുത്തി.

കൂടാതെ നടിമാരായ റോമയെയും മീരാനന്ദനെയും നായികമാരാക്കി ഒരു പടം പ്ലാന്‍ ചെയ്തു അഡ്വാന്‍സും കൊടുത്തു. എന്നാല്‍, അവര്‍ അഡ്വാന്‍സ് തിരിച്ചു തന്ന് അഭിനയിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചുവെന്നും സംവിധായകന്‍ പറയുന്നു.

തന്റെ പടം ചെയ്യാന്‍ പറ്റില്ലെന്നു നിര്‍മാതാക്കളും പറഞ്ഞു. തന്റെ പടം വിതരണത്തിനെടുക്കാന്‍ ആളില്ലെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും തിളസീദാസ് വ്യക്തമാക്കി’മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും ജയറാമിനെയുമെല്ലാംവെച്ച് പടം ചെയ്തിട്ടുള്ള ഞാന്‍ മൂന്നുകൊല്ലം വീട്ടിലിരുന്നു.

സൂപ്പര്‍ താരവും എന്നെ കണ്ടപ്പോള്‍ മുഖംതിരിച്ചതോടെ എനിക്ക് വലിയ വിഷമമായി. നിങ്ങള്‍ പരാതിയുമായി വരില്ലേ എന്നായിരുന്നു അദ്ദേഹവും ചോദിച്ചത്. ഞാന്‍ കരഞ്ഞുപോയ നിമിഷമായിരുന്നു അതെന്നും’ തുളസീദാസ് ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

Advertisement