ടിക്ടോക് താരം മുത്തുമണി അമ്പിളി വിവാഹിതനായി, അച്ഛന്റെയും അമ്മയുടെയും വിവാഹം നേരിൽ കണ്ട് അമ്പിളിയുടെ മകൻ; വൈറലായി ചിത്രങ്ങൾ

547

ടിക്ടോക് വഴി ഒരു കാലത്ത് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അമ്പിളി. വലിയ ആരാധക വൃന്ദവും താരത്തിന് സമൂഹ മാധ്യമങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ടിക്ടോക് ഇന്ത്യയിൽ ബാൻ ചെയ്തതോടു കൂടി താരത്തിനെ കാണാതായി. ഇതിനിടയ്ക്ക് അമ്പിിളിക്ക് എതിരെ ചീറ്റിംഗ് കേസ് ഉയർന്നിരുന്നു.

എന്നാൽ അത് കള്ളകേസ് ആണെന്ന് പറഞ്ഞ് അമ്പിളി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമ്പിളിയുടെയും ഭാര്യയേയും കുഞ്ഞിന്റെയും ചിത്രങ്ങളാണ്. കുഞ്ഞിനെ സാക്ഷിനിർത്തി വിവാഹിതനായതിന്റെ ചിത്രമാണ് അമ്പിളി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Advertisements

ഈ ചിത്രം പങ്കുവെച്ച നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറൽ ആവുകയും ചെയ്തു. അബിളിയും ഭാര്യയും തുളസി മാല അണിഞ്ഞ് കൈയ്യിൽ മകനെ എടുത്തിരിക്കുന്ന ഫോട്ടോയും അമ്പിളി അതിനുശേഷം കുഞ്ഞിനെ കളിപ്പിക്കുന്ന ഫോട്ടോയും ആണ് വൈറലായി മാറിയിരിക്കുന്നത്.

Also Read
ദിലീപ് ഏതായാലും മിണ്ടാതിരിക്കാൻ പോവുന്നില്ല, സർക്കാർ തീരുമാനത്തിനെതിരെ അയാൾ കോടതികളിൽ ഹർജി നൽകും!

ഈ ചിത്രങ്ങൾ ഇത്രയും വൈറൽ ആകാൻ കാരണം ചിത്രത്തിൽ അമ്പിളിയുടെ മകനും ഉള്ളതുകൊണ്ടാണ്. അതിനിടെ അമ്പിളിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് നിരവധിപേരാണ് പോസ്റ്റിന് കമന്റ് ഇടുന്നത്. അമ്പിളി എന്ന പേരിനെക്കാളും മുത്തുമണി എന്ന പേരിലാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു അമ്പിളി.

മുത്തുമണി എന്ന് പറഞ്ഞു കൊണ്ടുള്ള അമ്പിളിയുടെ വീഡിയോകൾക്ക് നിരവധി ആരാധകരാണി ഉണ്ടായിരുന്നത്. ടിക്ടോക്കിലൂടെ വലിയ സ്വീകാര്യതയാണ് അമ്പിളി നേടിയത്. പക്ഷേ അമ്പിളിയുടെ വീഡിയോകൾക്ക് എതിരെ പല യൂട്യൂബർമാരും വിമർശനവുമായി എത്തി. പിന്നീട് ഒരു പെൺകുട്ടിയെ പീ ഡി പ്പി ച്ച് ഗർഭിണിയാക്കി എന്ന് കേസ് വരികയും അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു.

പിന്നീട് അഅമ്പിളിളിയും ആ പെൺകുട്ടിയും തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് ജീവിക്കുന്നതിനിടയിൽ ബന്ധുക്കൾ തങ്ങളെ കുടുക്കിയതാണെന്നും പറഞ്ഞു രംഗത്തെത്തി. ഇപ്പോൾ അമ്പിളിയുടെയും കുഞ്ഞിന്റെയും ഭാര്യയേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അതും അവരുടെ കല്യാണ ദിവസം മകൻ കൂടെയുള്ള ചിത്രങ്ങൾ.

Also Read
വീട്ടിൽ വരുന്നവരെല്ലാം നിന്റെ ഭാഗ്യമാണ് ഷാഫി എന്ന് റജിലയോട് പറയുമ്പോൾ ഞാൻ തിരുത്തും, ശരിക്കും എന്റെ ഭാഗ്യമാണ് അവൾ, എവിടെയോ നശിച്ച് പോവുമായിരുന്ന ആളുടെ ജീവിതത്തിലേക്ക് സ്വന്തം റിസ്‌കിൽ കയറി വന്ന പെൺകുട്ടി : ഭാര്യയെ കുറിച്ച് വാചാലനായി കൊല്ലം ഷാഫി

അന്ന് ഇവനെ ചീത്ത പറഞ്ഞവരൊക്കെ എവിടെ പോയി എന്നാണ് ഇപ്പോൾ പലരും കമെന്റായി ചോദിക്കുന്നത്. ഒരു പാട് ചീത്ത കേട്ട് എല്ലാത്തിനും ഒരു മറുപടി ആണ് ഈ ചിത്രം നീ ആണ് ആൺകുട്ടി നന്മകൾ നേരുന്നു എന്നും ആരാധകർ പറയുന്നു.

Advertisement