മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ബിഗ് ബോസ് മലയാളം സീസൺ ഫോർ ഫൈനലിലേക്ക് അടുക്കുമ്പോൾ ഓരോരുത്തരായി കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് നിമിഷയാണ്. എല്ലാ ടാസ്‌ക്കു കളിലും നന്നായി മത്സരിക്കുകയും അഭിപ്രായങ്ങൾ തുറന്ന് പറയുകയും ചെയ്തിരുന്നു എങ്കിലും നിമിഷയ്ക്ക് ജനപിന്തുണ കുറഞ്ഞതാണ് പുറത്താകാൻ കാരണമായത്.
വീട്ടിലുള്ള ജാസ്മിനോട് ഒഴികെ മറ്റെല്ലാവരോടും പക്ഷാപാതപരമായി പെരുമാറിയെന്നതാണ് നിമിഷ പെട്ടന്ന് പുറത്താകാൻ കാരണ മായത്. ബിഗ് ബോസ് മലയാളം നാല് സീസണുകൾ വെച്ച് ആദ്യമായി സീക്രട്ട് റൂമിൽ കഴിയാൻ അവസരം ലഭിച്ചതും നിമിഷ യ്ക്കായിരുന്നു. ഇപ്പോഴിതാ ഹൗസിൽ നിന്നും പുറത്തിറങ്ങിയ നിമിഷ ബിഹൈൻവുഡ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അമ്ബത് ദിവസം ഹൗസിനുള്ളിൽ കഴിഞ്ഞ അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
എന്റെ നൂറ് ശതമാനവും നൽകിയാണ് ഞാൻ എല്ലാ ടാസ്‌ക്കുകളും ചെയ്തത്. വീടിനുള്ളിൽ ആയിരിക്കുമ്പോഴെ എനിക്ക് അറിയാ മായിരുന്നു ഞാൻ നന്നായി ഗെയിം കളിക്കുന്നുണ്ടെന്ന്. പക്ഷെ പുറത്തേക്ക് എയർ ചെയ്യുമ്പോൾ അത് എങ്ങനെ ആണ് പ്രേക്ഷകർ സ്വീകരിക്കുന്നത് എന്നതിൽ ധാരണ ഉണ്ടായിരുന്നില്ല. ഞങ്ങൾ നല്ലതെന്ന് കരുതി ചെയ്ത പല കാര്യങ്ങളും അങ്ങനെയല്ല പുറത്തുള്ള പ്രേക്ഷകരിലേക്ക് എത്തിയത്.
നന്നായി കളിക്കുന്ന കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന എന്നപ്പോലുള്ളവർ പുറത്താവുകയും ഒന്നും ചെയ്യാതെ പഴം പുഴുങ്ങിയ പോലെ ഇരിക്കുന്നവർ വീടിനുള്ളിൽ തുടരുകയാണ് എന്നതിൽ സങ്കടമുണ്ട്. ധന്യ, സുചിത്ര, അപർണ തുടങ്ങിയവർ ഒന്നും തന്നെ ആ വീട്ടിൽ ചെയ്യുന്നില്ല. പക്ഷെ അവർ ഒരിക്കലും ടോപ്പ് ഫൈവിൽ എത്തിച്ചേരില്ല. അവരും വൈകാതെ ഓരോരുത്തരായി പുറത്താകും. സ്‌ട്രോങ്ങായിട്ടുള്ള ആളുകൾ പുറത്തായി കഴിഞ്ഞാൽ ശേഷം ഇവരൊക്കെ എലിമിനേഷനിൽ വന്ന് തുടങ്ങും.
സീക്രട്ട് റൂമിൽ നിന്നും തിരികെ എത്തിയ ശേഷം ഞാൻ അപർണ്ണയോട് പറഞ്ഞിരുന്നു കളിക്കുന്ന രീതി മാറ്റണം ആക്ടീവ് ആകണമെന്ന്. റോൺസണും സേഫ് ഗെയിമാണ് കളിക്കുന്നത്. എന്നേക്കാളും ശത്രുക്കൾ ജാസ്മിനാണ് ഇപ്പോഴുള്ളത്. പലരും എനിക്ക് ഹേറ്റ് ചെയ്തുള്ള കമന്റുകൾ അയക്കുന്നത് ജാസ്മിനോടുള്ള ദേഷ്യം കൊണ്ടാണ്.
ജാസ്മിന് സപ്പോർട്ട് കിട്ടിയില്ലെങ്കിൽ അവളും വൈകാതെ പുറത്താകാൻ ചാൻസുണ്ട്. മാത്രമല്ല പ്രേക്ഷകർക്ക് വേണ്ടത് ലക്ഷ്മിപ്രിയയെ പോലുള്ള കുലസ്ത്രീകളെയാണ്. പലരും ഫെമിനിസ്റ്റുകളെന്നാണ് ഞങ്ങളെ വിശേഷിപ്പിക്കുന്നത്. കളിയാക്കിക്കൊണ്ടാണ് അവർ വിശേഷിപ്പിക്കുന്നത്. റിയാസ് ഒരുപാട് വിവരമുള്ള വ്യക്തിയാണ്.
ഫെമിനിസത്തെ കുറിച്ച് നല്ല അവഗാഹം ഉള്ളതുകൊണ്ടാണ് അവൻ സംസാരിക്കുന്നത്. അവനും വീട്ടിൽ തുടരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ അവന്റെ ഗുണവും ദോഷവും അവന്റെ നാക്ക് തന്നെയാണ്. അത് ഞാൻ അവന് ചെറിയ രീതിയിൽ പറഞ്ഞ് കൊടുത്തിട്ടുണ്ട്. റോബിനാണ് അവിടെ ഏറ്റവും നന്നായി കളി മനസിലാക്കി കളിക്കുന്നത്.
ടോപ്പ് ഫൈവിൽ ജാസ്മിൻ, റോബിൻ, ബ്ലസ്ലി, റോൺസൺ, ദിൽഷ എന്നിവരെത്തും എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ദിൽഷ ഒരിക്കലും അവളുടെ കഴിവുകൊണ്ടായിരിക്കില്ല അവിടെ എത്തുക. റോബിനും ബ്ലസ്ലിയും ഉള്ളതുകൊണ്ടായിരിക്കണം. ധന്യ ചിരിച്ച് കൊണ്ട് ക ഴു ത്ത റു ക്കു ന്ന കൂട്ടത്തിലാണ്. നമ്മുടെ മുഖത്ത് നോക്കി അത് ചെയ്യുകയും ചെയ്യും.
Also Read
എനിക്ക് ഉർവശിയോടും ശോഭനയോടും അസൂയയാണ്, കാരണം വെളിപ്പെടുത്തി രചന നാരായണൻകുട്ടി
എനിക്ക് വീട്ടിലുള്ള ആരോടും ഒരു ശതമാനം പോലും ദേഷ്യം ഇപ്പോഴില്ല. കാരണം അതെല്ലാം ഗെയിമിന്റെ ഭാഗമായിരുന്നല്ലോ. പിന്നെ വിഷമിപ്പിക്കുന്നത് വീട്ടിലുള്ളവരുടെ ഫാൻസിന്റെ സൈബർ ആക്രമണമാണ്. ഇപ്പോഴും ഞാൻ അല്ല എന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് സുഹൃത്തുക്കളാണ്. എല്ലാം കെട്ടടങ്ങിയ ശേഷം തരാമെന്നാണ് പറഞ്ഞിരിക്കുന്നത്.
പിന്നെ ജാസ്മിനോട് ലാലേട്ടൻ ഫേവറിസം കാണിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരം പറയാൻ കഴിയില്ല. കാരണം അവൾ എന്റെ നല്ല സുഹൃത്തായതിനാൽ എനിക്ക് അങ്ങനെ തോന്നില്ലയെന്നതാണ് സത്യം എന്നും നിമിഷ വ്യക്തമാക്കുന്നു.