ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് ശക്തമായ ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരാണ് നടി സ്രിൻഡ ശിവദാസ്. ഫോർ ഫ്രണ്ട്സ് എന്ന 2010ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് സ്രിന്റ അഭിനയ രംഗത്തേക്ക് എത്തുന്നത്.
അതിന് ശേഷം ആഷിക് അബു ഫഹദ് ഫാസിലിനേയും റിമാ കല്ലിങ്കലിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ പിന്നീട് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ ജിൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു.
സ്രിന്റയുടെ കരിയറിൽ വഴിത്തിരിവായത് നിവിൻ പോളി നാടകനായ എബ്രിഡ് ഷൈൻ ചിത്രം 1983, രാജീവ് രവിയുടെ ഫഹദ് ഫാസിൽ ചിത്രം അന്നയും റസൂലും എന്നീ സിനിമകളിലെ കഥാപാത്രങ്ങളായിരുന്നു. ഇപ്പോൾ ചെറുതും വലുതുമായ വേഷങ്ങളിലൂടെ കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്.
അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവവമായ സ്രിന്റ ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സാരിയിൽ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ടിരിക്കകയാണ് സ്രിന്റ. അതേ സമയം വിവാഹത്തിനു ശേഷമാണ് സ്രിന്റ സിനിമയിൽ എത്തിച്ചേരുന്നത്.
പിന്നീട് വിവാഹബന്ധം വേർപെടുത്തുക ആയിരുന്നു. അർഹാൻ എന്നൊരു മകനും സ്രിന്റയ്ക്കുണ്ട്. കഴിഞ്ഞ വർഷം സ്രിന്റ വീണ്ടും വിവാഹിതയായിരുന്നു. യുവ സംവിധായകൻ സിജു എസ് ബാവയെ ആണ് സ്രിന്റ വിവാഹം കഴിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, ഇഷ തൽവാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ നാളെ എന്ന ചിത്രം സംവിധാനം ചെയ്തത് സിജുവായിരുന്നു.
അതേ സമയം നാടൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ സന്തോഷത്തെടെയാണ് ഏറ്റെടുത്തിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ആണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.
ചുവന്ന സാരിയിൽ വിത്ത് ഔട്ട് ബ്ലൗസിലാണ് ശ്രിന്ദയുടെ പുതിയ ചിത്രം. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ , ട്രാൻസ് തുടങ്ങിയവയാണ് താരത്തിന്റെ ഏറ്റവുമൊടുവിൽ റിലീസിനെത്തിയ ചിത്രങ്ങൾ.