മലയാളി അല്ലെങ്കിലും മലയാള സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന യുവ നടനാണ് ബാല. നായകനായും സഹനടനായും വില്ലനായും നരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ട ബാല മലയാള ആരാധകരുടെ പ്രിയപ്പെട്ട നടൻ കൂടിയാണ്.
അതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ് ബാലയെയും മുൻ ഭാര്യയം ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള ചില പ്രശ്‌നങ്ങളെ കുറിച്ചുള്ള വാർത്തകൾ.
തന്റെ മകളെ അമൃത ബാലയെ കാണിക്കുന്നില്ലെന്ന് ആരോപിച്ച് ഒരു യൂട്യൂബ് ചാനലിലൂടെ ഇരുവരുടെയും ഫോൺ കോളിന്റെ ഓഡിയോ ക്ലിപ്പ് എത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം.
പിന്നാലെ ചാനലിനെതിരെ അമൃത രംഗത്ത് വന്നതോടെയാണ് സംഭവത്തിന് തുടക്കമാകുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു വീഡിയോ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ബാല. കൊവിഡ് കാലത്ത് നിരവധി പേർക്ക് തനിക്ക് സഹായമെത്തിക്കാനായെന്നും എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരിക്കുകയാണ്.
എന്നാൽ ഒരു വിവാദമുണ്ടായപ്പോൾ അതിൽ കൂടുതൽ ആളുകളാണ് നെഗറ്റീവ് കമന്റുകളുമായി രംഗത്തെത്തിയത്. ഞാനിപ്പോൾ ചെന്നൈയിലാണ്. അമ്മയെ നോക്കാനായെത്തിയതാണ്. അമ്മ സുഖമായിരിക്കുന്നു. കുറച്ചുപേരെങ്കിലും അമ്മയ്ക്കായി പ്രാർഥിച്ചു. അവർക്ക് നന്ദി.
മുഖം കാണിക്കാതെ നെഗറ്റീവ് അടിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്. ഞാൻ ശക്തമായി കേരളത്തിലേക്ക് തിരിച്ചു വരും. നല്ല കാര്യങ്ങൾ ഇനിയും ചെയ്യും. നിങ്ങളെക്കെന്നെ തടയനാകില്ല. നെഗറ്റീവ് കാര്യങ്ങൾ ഇടും മുമ്പ് ഓർക്കേണ്ട ചിലതുണ്ട്. നിരവധി പേർക്ക് ഹൃദയ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കൽ, സ്പൈനൽ കോഡ് ശസ്ത്രക്രിയ, വിദ്യാഭ്യാസം, ബ്ലഡ് ബാങ്ക് തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ കുറെ കാര്യങ്ങൾ എനിക്ക് ചെയ്തു നൽകാൻ കഴിഞ്ഞു.
പൈസയല്ല സമയമാണ് പ്രധാനം. രണ്ട് ശതമാനമെങ്കിലും നിങ്ങളുടെ വ്യക്തി ജീവിതത്തിൽ നിങ്ങൾക്കിത് ചെയ്യാനായാൽ മറ്റുള്ളവരെ കുറിച്ച് നിങ്ങൾക്ക് നെഗറ്റീവ് പറയാം. എങ്കിൽ ഞാൻ ആത്മാർഥമായി സ്വീകരിക്കും. അല്ലാതെ ചുമ്മാതെ ഒരാളെ വേദനിപ്പിക്കരുത്. അത് മോശമാണ് ബാല പരുക്കനാണെന്നൊക്കെ പലരും പറയുന്നുണ്ട്.
എന്താണ് ആക്ഷൻ എന്താണ് റിയാക്ഷൻ, വെറുതെ വിട്, നാളെ എനിക്കും വേറെ ജീവിതമുണ്ടാകും. ചെയ്യേണ്ട കടമ ചെയ്യേണ്ടത് എന്റെ ധർമ്മമാണ്, അത് ചെയ്തിട്ട് പോട്ടേ, ഇതിലൊക്കെ ഇടപെടരുത്. നിങ്ങൾക്ക് പറ്റുമെങ്കിൽ നാലുപേരെ സഹായിക്ക് എന്നായിരുന്നു ബാല വീഡിയോയിൽ പറഞ്ഞത്.