ചിലർ വൃത്തികേട് പറയും, ചിലർ സൈസ് ചോദിക്കും, ശരീരത്തിന് വലിയ പ്രാധാന്യം കൊടുക്കാത്തതിനാൽ ആണ് ഇതിനൊന്നും മറുപടി പറയാത്തത്: നിത്യാ മേനോൻ

198

തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ വലിയ ഒരു ആരാധകവൃന്ദത്തെ തന്നെ നടി സ്വന്തമാക്കിയിച്ചുണ്ട്. ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി കെപി കുമാരൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യാ മേനോൻ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

Advertisements

മലയാളത്തിനു പുറമെ തെലുങ്ക്, ഹിന്ദി, കന്നഡ എന്നിഭാഷകളിൽ ആഭിനയിച്ച താരം അഭിനയത്തിന് പുറമെ പിന്നണി ഗാന രംഗത്തും സജീവമാണ്. ഹിന്ദി ചിത്രത്തിന് ശേഷം നിത്യ അഭിനയിച്ചത് ഒരു കന്നഡ ചിത്രത്തിലായിരുന്നു. അതിന് ശേഷമാണ് മലയാള ചിത്രത്തിലേക്കുള്ള കടന്ന് വരവ്.

മലയാളത്തിലും അന്യഭാഷകളിലുമായി താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും നിത്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ അറ്റാക്കുകൾ നിത്യയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ പലരും ശരീരത്തിന്റെ അളവെടുക്കലാണ് ആദ്യം ചെയ്യുന്നതെന്നാണ് താരം പറയുന്നത്. ചിലർ സൈസ് ചോദിച്ച് ഇൻബോക്‌സിൽ വരും, മറ്റ് ചിലർ സ്വകാര്യ ഭാഗങ്ങൾ അയയ്ക്കും. ചിലർ വൃത്തികേടുകൾ വിളിച്ച് പറയും.

പക്ഷെ ഇതൊന്നും താൻ കാര്യമാക്കാറില്ലെന്നും നിത്യ പറയുന്നു. തന്റെ ശരീരത്തെക്കാൾ പ്രാധാന്യം അഭിനയത്തിനാണ് എന്നാണ് താൻ കരുതുന്നത്. പെര്‌ഫോമൻസിന് പ്രാധാന്യം കൊടുക്കുന്നതിനാൽ തടിയെ കുറിച്ചും, പൊക്കത്തെ കുറിച്ചും താൻ ചിന്തിക്കാറില്ലെന്നും നിത്യ മേനോൻ വ്യക്തമാക്കുന്നു.

കേരളകഫെ, എയ്ഞ്ചൽ ജോൺ, ഉറുമി, അപൂർവ്വ രാഗം, വയലിൻ, അൻവർ, ഓകെ കൺമണി, ബാഗ്ലൂർ ഡേയ്‌സ്, മകരമഞ്ഞ്, ഉസ്താദ് ഹോട്ടൽ, ബാച്ചിലർ പാർട്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ നിത്യ മേനോൻ അഭിനയിച്ചു. കോളാമ്പിയാണ് നിത്യുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.

Advertisement