കിടുക്കാച്ചി ഡാൻസുമായി കൃഷ്ണകുമാറും ദിയയും: പൊളി അച്ഛനും മോളും, ഈ അച്ഛനും മോളും വേറെ ലെവൽ എന്നും ആരാധകർ

211

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും താരം മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമണ് കൃഷ്ണ കുമാർ. അഭിനയിത്തിന് പിന്നാലെ രാഷ്ട്രീയത്തിലേക്കും ഇറങ്ങിയ കൃഷ്ണ കുമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ടിരുന്നു.

അതേ സമയം കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സോഷ്യൽ മീഡിയകളിലും സജീവമാണ് കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളും. കുടുംബത്തിൽ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്.

Advertisements

വ്യത്യസ്തമായ പല വീഡിയോകളും ഇതിലൂടെ ആരാധകർക്കായി ഇവർ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പെർഫക്ട് ഓകെ ചലഞ്ചുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാറും മകൾ ദിയയും.
കൃഷ്ണകുമാറിന്റെ മക്കളിൽ രണ്ടാമത്തെയാളാണ് ഓസി എന്നു വിളിക്കുന്ന ദിയ.

സോഷ്യൽ മീഡിയകളിൽ വൈറലായ പെർഫക്ട് ഓകെ എന്ന് വീഡിയോയ്ക്ക് ഒപ്പം ചുവടു വെച്ചിരിക്കുകയാണ് അച്ഛനും മകളും. ദിയ തന്നെയാണ് രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം വീഡിയോ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

ഇരുവരുടെയും ലുക്കും പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഇരുവരും മുണ്ടും ഷർട്ടും ധരിച്ചാണ് ഇരുവരും എത്തിയിരിക്കുന്നത്. മുണ്ട് മടക്കി കുത്തിയാണ് ഇരുവരുടെയും ഡാൻസ്. പൊളി അച്ഛനും മോളും എന്നാണ് ആരാധകരുടെ കമന്റ്. മുൻപും മക്കൾക്കൊപ്പമുള്ള കൃഷ്ണകുമാറിന്റെ ടിക്ടോക് വീഡിയോകൾ ശ്രദ്ധ നേടിയിട്ടുണ്ട്.

അതേ സമയം കോവിഡ് വ്യാപനത്തിന്റെ തുടക്കകാലത്ത് കോഴിക്കോടുകാരൻ നൈസൽ ആണ് പെർഫക്ട് ഓകെ വിഡിയോ പങ്കുവച്ചത്. പെർഫക്ട് ഓകെ അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാൻ ആൻഡ് ദ് കോൺ ആൻഡ് ദ പാക്ക് നൈസലിന്റെ സ്റ്റൈലിൽ സൃഷ്ടിച്ചെടുത്ത ഈ ഇംഗ്ലിഷ് ഡയലോഗ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കോഴിക്കോട് സ്വദേശി തന്നെയായ അശ്വിൻ ഭാസ്‌ക്കറാണ് നൈസലിന്റെ വിഡിയോ ഗാനമാക്കിയത്. പിന്നീട് ഈ പാട്ടും വൈറലായി മാറുകയായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരം ജോജുവും ഈ പാട്ടുമായി എത്തിയിരുന്നു.

Advertisement