കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും അമൃതയുടെ മുഖ പേശികൾ വലിഞ്ഞുമുറുകിയെന്ന് കമന്റ്, വായടപ്പിച്ച് മറുപടി നൽകി അമൃത സുരേഷ്

365

ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികലുടെ പ്രിയഗായികയായി മാറിയ താരമാണ് അമൃതാ സുരേഷ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെയാണ് അമൃത ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.

തുടർന്ന് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച അമൃത അനുജത്തി അഭിരാമി സുരേഷിന് ഒപ്പം ചേർന്ന് അമൃതംഗമയ എന്ന ബാന്റുമായി സജീവമാണ്. സോഷ്യൽ മീഡിയകളിലും സജീവമായ അമൃത പുതിയ ചിത്രങ്ങളും വീഡിയോകളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത് ഒരു കമന്റിന് അമൃതാ സുരേഷ് നൽകിയ മറുപടിയാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ മോശമായ രീതിയിൽ ഒരാൾ കമന്റ് ചെയ്യുകയായിരുന്നു. ഉടനെ തന്നെ ഇതിന് അമൃത മറുപടിയും നൽകുകയായിരുന്നു.

അമൃതയുടെ നല്ല മുഖം കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും മുഖ പേശികൾ വലിഞ്ഞുമുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിത ശൈലി ഓർമ്മിപ്പിയ്ക്കും വിധം. പ്രശംസിയ്ക്കാത്ത കമന്റുകൾ വെറുപ്പിന്റെയല്ല, സ്നേഹത്തിന്റെയാണ് പാട്ട് സൂപ്പർ എന്നാണ് ഒരാൾ അമൃതയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.

താൻ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും മുഖത്ത് കാണുന്നത് കോവിഡാനന്തര ക്ഷീണമാണെന്നുമാണ് ഇതിനു അമൃത നൽകിയ മറുപടി. അതേ സമയം അമൃതയെ പിന്തുണച്ച് നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. കോവിഡ് ഭേദമായ ശേഷം രണ്ടുദിവസം മുൻപാണ് അമൃത വീട്ടിലേക്ക് തിരിച്ചെത്തിയത്.

വീട്ടിലെത്തിയ ശേഷം അമൃത തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു. കോവിഡിന് ശേഷം മകളുടെ അടുത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം അമൃത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അടുത്തിടെ അമൃതയും മുൻ ഭർത്താവും നടനുമായ ബാലയുമായി ഉള്ള ചില വാഗ്വാദങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ഇവരുടെ മകൾ അവന്തികയ്ക്ക് കോവിഡ് ആണെന്ന വാർത്ത വന്നതോടെയാണ് എല്ലാത്തിനും തുടക്കം. ബാലയാണ് ഇത്തരത്തിൽ ഒരു വ്യാജ വാർത്തക്ക് കാരണമെന്ന് അമൃത ആരോപിച്ചു. എന്നാൽ അമൃത കാര്യങ്ങൾ വ്യക്തമായി പറയാഞ്ഞതിനാലാണ് കാര്യങ്ങൾ ഇങ്ങനെയായത് എന്നായിരുന്നു ബാലയുടെ പ്രതികരണം.

Advertisement