പുറത്തുനിന്ന് നോക്കുന്നവർക്ക് സെലിബ്രിറ്റി, ആദ്യം സെയിൽസ് ഗേളായിരുന്നു, പട്ടിണിയും ദാരിദ്ര്യവുമൊക്കെ ഒരുപാട് അനുഭവിച്ചു, ഇനിയും ഒരുപാട് ബാധ്യതകളുണ്ട്: നടി അമൃതാ നായരുടെ ജീവതം ഇങ്ങനെ

719

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് നിരന്തരം നിരവധി സൂപ്പർഹിറ്റ് പരമ്പരകൾ സമ്മനാനിക്കുന്ന ചാനലാണ് ഏഷ്യനെറ്റ്. സംപ്രഷണം ചെയ്യുന്ന സീരിയലുകൾ എല്ലാം ഒന്നിനൊന്ന് മെച്ചമായതിനാൽ ചാനലിന് പ്രേക്ഷകരും ഏറെയാണ്.

അതേ സയയം ഇപ്പോൾ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് കുടുംബ വിളക്ക് എന്ന സീരിയൽ. എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമൃതാ നായർ. സ്വന്തം പേരിനെക്കാൾ ശീതൾ എന്ന പേരിലാണ് നടിയെ അറിയപ്പെടുന്നത്. കുടുംബവിളക്കിൽ ശീതൾ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

Advertisements

തുടക്കത്തിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു ശീതൾ. എന്നാൽ ഇപ്പോൾ അമ്മ സുമിത്രയുടെ സ്‌നേഹനിധിയായ മകളായി മാറിയിരിക്കുകയാണ്. ഇപ്പോൾ അമൃതയുടെ കഥപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത് തന്നെ. റേറ്റിങ്ങിലും മുന്നിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബ വിളക്ക്.

അതേ സമയം ഒരു സീരിയൽ കഥ പോലെയാണ് നടിയുടെ യഥാർഥ ജീവിതം. ഒരു സെയിൽസ് ഗേളിൽ നിന്നാണ് ഇന്നു കാണുന്ന അമൃതയായി താരം മാറിയത്. ഇപ്പോഴിതാ താൻ കടന്നു വന്ന ജീവിത യാത്രയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ഒരു ഓഡീഷനായിരുന്നു ജീവിതത്തിൽ വഴിത്തിരിവായതെന്നാണ് അമൃത പറയുന്നത്. സമയം മലയാളം ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അമൃതാ നായരുടെ തുറന്നു പറച്ചിൽ.

അമൃതാ നായരുടെ വാക്കുകൾ ഇങ്ങനെ:

ആദ്യം ഒരു സെയിൽസ് ഗേൾ ആയിരുന്നു. ഓഡീഷന് ശേഷം അന്ന് മുതൽ ഇന്ന് വരെ ദൈവാനുഗ്രഹം കൊണ്ട് ശീതൾ വരെ എത്താൻ സാധിച്ചു. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ തട്ടീം മുട്ടീം സേഫ് ആയി പോകുന്നു. ജോസേട്ടൻ വഴിയാണ് (ജോസ് പേരൂർക്കട) ഞാൻ പരമ്പരയിലേക്ക് എത്തുന്നത്.

ഈ ഒരു സന്ദർഭത്തിൽ ഏറ്റവും കൂടുതൽ നന്ദി അറിയിക്കാൻ ഉള്ളത് കുടുംബവിളക്ക് സംവിധായകൻ മഞ്ജു ധർമ്മൻ സാറിനോടാണ്. ഇവരെക്കൂടാതെ മുഴുവൻ ടീം നൽകുന്ന പിന്തുണയും ചെറുതല്ല. നോർമൽ അമൃത ആയി ഇരുന്നപ്പപ്പോൾ ഇൻസൾട്ടുകൾ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

എന്നാൽ അഭിനയ ജീവിതത്തിൽ എത്തിയപ്പോൾ ഒരുപാട് ഇൻസൾട്ടുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അഭിനയിക്കാൻ കൊള്ളില്ല, കാണാൻ കൊള്ളില്ല എന്ന് പറഞ്ഞ് ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്. പബ്ലിക്കിന്റെ മുൻപിൽ വച്ചു വരെ ഞാൻ ഇൻസൾട്ടുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതൊന്നും മരണം വരെ മറക്കാൻ ആവില്ല. അത് തന്നെയാകാം എന്റെ ജീവിതത്തിൽ ഒരു ഇൻസ്പിരേഷൻ ആയി മാറിയത്.

ഇൻസൾട്ടിങ് ആണ് ജീവിതത്തിന്റെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ. അത് തീർച്ചയായും വളരെ ശരിയാണ്. ഇനിയും സ്വപ്നങ്ങൾ ഒരുപാട് ഉണ്ട്. സിനിമ കിട്ടിയാൽ മാത്രമേ എന്റെ ജീവിതത്തിലെ പല കാര്യങ്ങൾ ചെയ്തു തീർക്കാൻ ആകൂ. അതും ഒന്ന് രണ്ടു പ്രോജക്ടുകൾ കൊണ്ടൊന്നും സാധിക്കുകയില്ല. ദൈവും അനുഗ്രഹിച്ചാൽ നല്ല പ്രോജക്റ്റുകൾ കിട്ടുമായിരിക്കും.

അതിനുശേഷം കുടുംബത്തിന്റെ ബാധ്യതകൾ തീർത്തിട്ടൊക്കെ വിവാഹം ഉണ്ടാകൂ. ഇപ്പോൾ പ്രണയമൊന്നുമില്ല. പലരേയും ചേർത്ത് വാർത്തകൾ വരുന്നുണ്ട്. ആദ്യം നൂബിനുമായി ചേർത്തിട്ടാണ് വന്നത്. എനിക്ക് നൂബിൻ നല്ലൊരു സുഹൃത്താണ്, നല്ലൊരു സഹോദരനാണ് അല്ലാതെ ഒന്നുമില്ല.

പുറത്ത് നിന്ന് നോക്കുന്നവർക്ക് അമൃത ഒരു സെലിബ്രിറ്റി. എന്നാൽ ജീവിതത്തിൽ ഒരുപാട് ബാധ്യതകൾ ചെയ്തു തീർക്കാൻ ഇനിയും ബാക്കിയാണ്. ഒരുപാട് കഷ്ട്ടപെട്ടാണ് ഞങ്ങളെ അമ്മ വളർത്തിയത്. കഷ്ടപ്പാടിന്റെ വില അറിഞ്ഞതുകൊണ്ടാകും ഇപ്പോഴും പൈസക്ക് ഒരുപാട് വില നൽകുന്ന ആളാണ് ഞാൻ.

ഇപ്പോൾ ഒരുപാട് വസ്ത്രങ്ങൾ ലഭിക്കുന്നുണ്ട് എങ്കിലും, ഒന്നും ഇല്ലാതെ ഇരുന്ന സമയത്ത് തന്നെ സഹായിച്ചത് നടിമാരായ വിന്ദുജ വിക്രമനും, പ്രതീക്ഷയും ഒക്കെയാണ് പിന്നെ ശ്രീക്കുട്ടി (വീടിന്റെ ഓണറുടെ മകൾ) അതൊന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല. ഇപ്പോൾ ജീവിതത്തിൽ പലതും ബാലൻസ് ചെയ്തു പോകാൻ കഴിയുന്നുണ്ട് എങ്കിലും പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നു വന്നിട്ടുണ്ട്.

അതിൽ പട്ടിണിയും, ദാരിദ്ര്യവും ഒക്കെ അനുഭവിച്ചറിഞ്ഞതാണ്. ഇപ്പോൾ കിട്ടിയ ജീവിതത്തിൽ ഒപ്പം നിന്നവർക്കാണ് അതിനുള്ള നന്ദി അറിയിക്കാനായി ഉള്ളതെന്നും അമൃത പറയുന്നു.

Advertisement