മുണ്ട് ഉടുത്ത് പുത്തൻ പരീക്ഷണവുമായി പൂർണിമ ഇന്ദ്രജിത്ത്, കണ്ട് കണ്ണുതള്ളി ആരാധകർ

66

മലയാളത്തിന്റെ പ്രിയതാരവും നടൻ ഇന്ദ്രജിത്തിന്റെ ഭാര്യയുയമായ പൂർണിമ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമായാണ്. തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പൂർണിമ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോളിതാ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഇരുകൈയും നീട്ടി എടുത്തിരിക്കുന്നത്. പൂർണിമയുടെ മുണ്ടുടത്ത ചിത്രമാണ് ആരാധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Advertisements

മുണ്ടുടത്ത ഞാൻ എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ ചിത്രം പങ്കുവച്ചത്. പൂർണിമ ഇന്ദ്രജിത്തിന്റെ ഈ പുത്തൻ ഫോട്ടൊഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. മുണ്ടുടുത്തെത്തിയ താരത്തിന്റെ ഫോട്ടോക്ക് ഫാഷൻ പ്രേമികൾ ഗംഭീര സ്വീകരണമാണ് നൽകുന്നത്.

മണിക്കൂറുകൾക്കകം തന്നെ ചിത്രങ്ങൾ ആരാധക മനം കവർന്നിരിക്കുകയാണ്. മുണ്ടുടുത്ത ഞാൻ എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഖാദി മുണ്ടിൽ തീർത്ത ടോപ്പും അതിന് ചേരുന്ന മുണ്ടിൻറെ സ്‌കേട്ടുമാണ് പൂർണിമ ധരിച്ചിരിക്കുന്നത്.

ചേന്ദമംഗലം കൈത്തറി തൊഴിലാളികൾക്ക് ആദരം അർപ്പിച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഇക്കാര്യം ഫോട്ടൊയ്ക്ക് താഴെ ഹാഷ് ടാഗുകളിലാണ് പൂർണിമ സൂചിപ്പിച്ചിരിക്കുന്നത്. ഈ ലോക് ഡൗൺ കാലത്ത് ഇന്ദ്രജിത്തിനോടും മക്കളോടുമൊപ്പം കൊച്ചിയിലാണ് പൂർണിമ താമസിക്കുന്നത്.

സമയം ചിലവഴിക്കാനായി കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. പൂർണിമയുടെ മക്കളായ പൂർണിമയും നക്ഷത്രയും പോസ്റ്റുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. കഴിഞ്ഞ വർഷം സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയെങ്കിലും പൂർണിമ ഇന്ദ്രജിത്തിന്റെ ഫാഷൻ ഡിസൈനിങ്ങിനാണ് ഏറ്റവും കൈയടി ലഭിക്കാറുള്ളത്.

പ്രാണ എന്ന് പേരിട്ടിരിക്കുന്ന ബിസിനസ് നല്ല ലാഭത്തിലുമാണ്. ഇതിനെല്ലാം അമരത്തിലിരിക്കുന്നത് പൂർണിമ തന്നെയാണ്. നടിയുടെ ഫാഷൻ സെൻസ് അഭിനന്ദമർഹിക്കുന്നത് തന്നെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Advertisement