അന്ന് ചെന്നത് വളരെയധികം പേടിയോടെ; പക്ഷേ ദിലീപേട്ടൻ പേടിക്കേണ്ടെന്ന് പറഞ്ഞ് കൂളാക്കി: തുറന്നു പറഞ്ഞ് നവ്യാ നായർ

27

നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യനായർ. വിവാഹ ശേഷം അഭിനയരംഗത്തുനിന്നും വിട്ടു നിന്ന നടി വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ചെത്തുതയാണിപ്പോൾ.

നന്ദനത്തിലെ ബാലാമണിയെ അത്ര പെട്ടന്ന് ഒന്നും തന്നെ മലയാളി പ്രേക്ഷകർക്ക് മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാള് കൂടിയാണ് നടി നവ്യ നായർ. നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരുന്നത്.

Advertisements

അതിന് പിന്നാലെ സൂപ്പർ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളിൽ നടി തിളങ്ങുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ താരം വീണ്ടും സിനിമയിൽ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചി്ര്രതത്തിലാണ് നവ്യയുടെ രണ്ടാം വരവ്.

സിനിമ ചിത്രീകരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ചിത്രീകരണം നിർത്തി വച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ നവ്യ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ തന്റെ ആദ്യ നായകനായ ദിലീപിനെക്കുറിച്ച് തുറന്ന് പറയുകയാണ്.

ദിലീപ് വളരെ നല്ല മനുഷ്യനാണ്. പത്താം ക്ലാസ് കഴിഞ്ഞ ഉടനെ അഭിനയിച്ചതിനെക്കുറിച്ച് നവ്യയുടെ വാക്കുകൾ ഇങ്ങനെ: വളരെയധികം പേടിയോടെയാണ് അന്ന് ചെന്നത്. പക്ഷേ വലിയ പിന്തുണയാണ് ദിലീപേട്ടൻ തന്നത്. പേടിക്കേണ്ടെന്ന് പറഞ്ഞ് കൂളാക്കി.

ഏറ്റവുമധികം പുതുമുഖ നായികമാരോടൊപ്പം അഭിയിച്ച ആളാണ് ദിലീപേട്ടൻ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ വന്നയാളാണ്. അതുകൊണ്ട് തന്നെ എങ്ങനെ നമ്മളെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് നന്നായറിയാം എന്നും നവ്യ വ്യക്തമാകുന്നു.

തന്റെ ആദ്യ സിനിയായ ഇഷ്ടം മുതൽ ഒരു പിടി ഹിറ്റു ചിത്രങ്ങളിൽ നവ്യ ദിലീപിന്റെ ജോഡിയായി അഭിനയിച്ചിട്ടുണ്ട്. മഴത്തുള്ളികിലുക്കം, കല്യാണരാമൻ, പാണ്ടിപ്പട, കുഞ്ഞിക്കൂനൻ, ഗ്രമാഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങി ദിലീപിനൊപ്പം നവ്യ അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.

Advertisement