മമ്മൂട്ടി ഇത് ചെയ്യേണ്ടിയിരുന്നില്ല എന്ന് ആ സൂപ്പർ സംവിധായകൻ തുറന്നടിച്ചു: പിന്നെ നടന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ

70

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ വിസ്മയിപ്പിക്കുന്ന കഥകൾ തേടി അപ്രതീക്ഷിതമായ വഴികളിലൂടെ സഞ്ചരിക്കുന്ന നടനാണ് .അങ്ങനെ കണ്ടെത്തുന്ന കഥകൾ സിനിമയാകുമ്പോൾ പിന്നീട് വിസ്മയിക്കുന്നത് പ്രേക്ഷകരാണ്.

പലപ്പോഴും മമ്മൂട്ടിയുടെ നിഗമനങ്ങൾ 70 ശതമാനവും കൃത്യമാകാറുണ്ട്. എന്നാൽ ചില കഥകൾ തെരഞ്ഞെടുക്കുമ്പോൾ പാളിച്ച പറ്റാറുമുണ്ട്. എന്നാൽ അങ്ങനെ പരാജയപ്പെട്ടുപോകുന്ന സിനിമകൾ പോലും നല്ല സിനിമകളായിരിക്കുമെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല.

Advertisements

ഇമേജുകളിൽ ഒരിക്കലും തന്നെ തളച്ചിടാൻ മമ്മൂട്ടി ശ്രമിക്കാറില്ല. അദ്ദേഹം നായകനും വില്ലനുമാകും. പൊലീസുകാരനും കള്ളനുമാകും. രാഷ്ട്രീയനേതാവും അടിമയുമാകും. മെഗാസ്റ്റാറെന്ന ഇമേജ് നിലനിർത്താനായി മാത്രം സിനിമകൾ തെരഞ്ഞെടുക്കുന്ന രീതിയും മമ്മൂട്ടിക്കില്ല.

ബാലു മഹേന്ദ്ര എന്ന വിഖ്യാത സംവിധായകൻറെ ‘യാത്ര’ എന്ന സിനിമ തെരഞ്ഞെടുത്തപ്പോഴും മമ്മൂട്ടി തൻറെ ഇമേജ് നോക്കിയില്ല. ആ സിനിമയിൽ ഒരു പരാജിതനാണ് മമ്മൂട്ടി. കടുത്ത മർദ്ദനം ഏറ്റുവാങ്ങേണ്ടിവരുന്ന, വിധിയുടെ വിളയാട്ടത്താൽ ജയിലിൽ അടയ്ക്കപ്പെടുന്ന ഒരു നിസഹായൻറെ വേഷം. പക്ഷേ ആ കഥയിലെ പ്രണയവും സത്യസന്ധതയും മമ്മൂട്ടിയെ ആകർഷിച്ചു.

ജോൺ പോൾ ആയിരുന്നു ‘യാത്ര’യുടെ തിരക്കഥ. പടം ഇറങ്ങുന്നതിന് മുമ്പ് പ്രിവ്യു കണ്ട സൂപ്പർ സംവിധായകൻ ഐവി ശശി ഞെട്ടിപ്പോയി. മെഗാസ്റ്റാർ ഇത്ര പാവമായി അഭിനയിച്ചത് ഐ വിശശിക്ക് പിടിച്ചില്ല. മമ്മൂട്ടി ഇത് ചെയ്യേണ്ടിയിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

പക്ഷേ പടം ഇറങ്ങിയപ്പോഴോ? ചരിത്രം തിരുത്തിക്കുറിച്ച വിജയമായി യാത്ര മാറി. ആ സിനിമയിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

Advertisement