ഒരുകാലത്ത് യുവാക്കളെ കോരിത്തരിപ്പിക്കുന്ന പോ ൺ താരമായിരുന്ന സണ്ണി ലിയോൺ ഇപ്പോൾ ഇന്ത്യൻ സിനിമാ രംഗത്തും നിറ സാന്നിധ്യമാണ്. ബോളിവുഡിലെ സൂപ്പർ നായികയായി വിലസുന്ന സണ്ണിക്ക് ആരാധകരും ഏറെയാണ്. തമിഴും മലയാളവും അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലും സണ്ണി ലിയോണി സജീവമാണ്.
വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു സണ്ണി ലിയോൺ മലയാള സിനിമയിലേക്ക് ചുവട് വെച്ചത്. അതേ,സമയം മുൻകാലങ്ങളിൽ അ ശ്ലീ ല ചിത്രങ്ങളിൽ അഭിനയിച്ച സണ്ണി ലിയോൺ അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്.
ലോകമെങ്ങും ആരാധകരുള്ള ഒരു താരം കൂടിയാണ് സണ്ണി. ഒരുകാലത്ത് സൈബർ ആ ക്ര മ ണങ്ങൾക്ക് ഏറ്റവും കൂടുതൽ വിധേയയാക്കപ്പെട്ട സെലിബ്രിറ്റിയാണ് സണ്ണി. അഡൽറ്റ് ഒൺലി സിനിമകളിൽ കരിയർ തുടങ്ങിയ താരത്തെ പോ ൺ സ്റ്റാർ എന്നു വിളിച്ച് അപമാനിച്ചവരിൽ ഭൂരപക്ഷവും അവരുടെ അത്തരം ചിത്രങ്ങൾ രഹസ്യമായി കാണുന്നവർ തന്നെയായിരുന്നു.
പോ ൺ സിനിമകൾ ഒരിക്കൽ നിരോധിക്കുമെന്ന് സണ്ണി ലിയോൺ കരുതിയിരുന്നോ? അതുകൊണ്ടാണോ അമേരിക്കയിലെ കരിയർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് എത്തിയതെന്ന ചോദ്യങ്ങൾക്ക് സണ്ണി ലിയോൺ ഒരിക്കൽ മറുപടി നൽകിയിരുന്നു. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ അവതാരകൻ ആയെത്തുന്ന ചാറ്റ് ഷോയിലാണ് ഈ ചോദ്യങ്ങൾക്കുള്ള മറുപടി സണ്ണി ലിയോൺ നൽകിയത്.
കാര്യമായും ഞാൻ ദീർഘവീക്ഷണമുള്ള ഒരാളാണ്. പോ ൺ സിനിമകളിൽ അഭിനയിച്ചതിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് നമ്മൾ ഓരോ തീരുമാനവും എടുക്കുന്നത്. പോൺ സിനിമയിൽ അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തിൽ ശരിയായിരുന്നു.
പിന്നീട് മാറ്റങ്ങൾ സംഭവിച്ചു അപ്പോൾ അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു എന്നായിരുന്നു സണ്ണി ലിയോൺ പറഞ്ഞത്. അതേ സമയം ഇപ്പോൾ ബോളിവുഡിലും തെന്നിന്ത്യൻ സിനമയിലും കൈനിറയെ അവസരങ്ങൾ ആണ് ലഭിക്കുന്നത്.