ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യൻ സൂപ്പർസ്റ്റാർ ആണ് ബോളിവുഡ് താരം സൽമാൻ ഖാൻ. നിരവധി വേൾഡ് ഹിറ്റ് സിനിമകൾ ആണ് അദ്ദേഹം ആരാധകർക്ക് സമ്മാനിച്ചിട്ടു ഉള്ളത്. എന്നാൽ എന്നും ബോളിവുഡിലെ വിവാദ നായകൻ കൂടിയാണ് മസിൽ മാൻ സൽമാൻ.
താരസുന്ദരികളായ ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി ഒരു പിടി നടിമാരുമായി സൽമാൻ പ്രണയ വിവാദങ്ങളിൽ കുടുംങ്ങിയിരുന്നു. പക്ഷേ ഇന്നും ബോളിവുഡിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് അദ്ദേഹം. പക്ഷേ പലപ്പോഴും ക്ഷണക്കത്ത് വരെ അച്ചടിച്ച താരത്തിന്റെ വിവാഹം മുടുങ്ങിയിരുന്നു.
അതേ സമയം അൻപത്തിയേഴുകാരനായ സൽമാൻ ഖാൻ ഇതിവരേയും വിവാഹം കഴിക്കാത്തത്തിന്റെ കാരണം ഇപ്പോഴും അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് ആരാധകർ. സൽമാൻ ഖാൻ എന്നും തന്റെ കുടുംബത്തോട് ഏറ്റവും അധികം അടുത്ത് നിൽക്കുന്ന ഒരു വ്യക്തിയാണ്. ഒരുപാട് തവണ അദ്ദേഹം വിവാഹത്തിന്റെ അടുത്ത് വരെ എത്തിയിരുന്നു.
എന്നാൽ അതൊന്നും തന്നെ നടന്നില്ല. എന്തെന്നാൽ ഓരോ തവണയും അദ്ദേഹത്തിന് തന്റെ കുടുംബത്തോളം പ്രാധാന്യം മറ്റൊരു വ്യക്തിക്ക് നൽകാനായില്ല. പങ്കാളിക്ക് തന്റെ സ്‌നേഹം പൂർണമായും കൊടുക്കാൻ ആയില്ലെങ്കിൽ അത് നീതികേടാകും എന്ന് സൽമാൻ ഖാൻ കരുതുന്നു.
അതാണ് ഇന്നും അദ്ദേഹം ബാച്ചിലർ ആയി തുടരാനുള്ള കാരണം എന്ന് അദ്ദേഹത്തിന്റെ ഒരു കുടുംബ സുഹൃത്ത് പറയുന്നു. സൽമാന്റെ വിവാഹം കുടുംബവും ആരാധകരും ആഗ്രഹിച്ചിരുന്നു. ഒരുകാലത്ത് ബോളിവുഡിൽ ഏറെ വിവാദമായ പ്രണയ ബന്ധമായിരുന്നു നടി ഐശ്വര്യ റായുമായി ഉണ്ടായിരുന്നത്.
ഈ പ്രണയത്തിന്റെ പേരിൽ ഷൂട്ടിംഗ് സെറ്റിൽ പോലും സൽമാൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. വിവാഹത്തിന്റെ വക്കിൽ പോലും എത്തിയ ബന്ധം ചില തെറ്റിദ്ധാരണകളുടെ പേരിൽ വേർപിരിഞ്ഞു. അതിനു ശേഷം സൽമാൻ നടി കത്രീന കൈഫുമായി അടുപ്പത്തിലായി ഈ പ്രണയവും പരാജയമായി.
നേരത്തെ സോമി അലിയുമായും സംഗീത ബിജ്ലാനിയുമായും സൽമാൻ പ്രണയത്തിലായിരുന്നു. ഇവരുമായി ഉണ്ടായിരുന്ന ബന്ധം വിവാഹം വരെ എത്തിയതാണ്. വിവാഹ ക്ഷണക്കത്തുകൾ പോലും അച്ചടിച്ചു. എന്നാൽ തന്റെ വീട്ടുകാരോടുള്ള ഈ നിസ്വാർത്ഥമായ സ്‌നേഹം പങ്കാളിക്ക് മനസിലാക്കാൻ കഴിയുമോ എന്ന് സൽമാൻ ഭയന്നു.
ആ ഭയമാണ് സൽമാനെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് എന്നാണ് കുടുംബ വൃത്തങ്ങൾ പറയുന്നത്. ്‌തേ സമയം സൽമാൻ ഖാനെ നായകനാക്കി ഫർഹാദ് സാംജി സംവിധാനം ചെയ്ത കിസീ കാ ഭായ് കിസീ കി ജാൻ എന്ന ചിത്രം ഈദ് റിലീസ് ആയി ഏപ്രിൽ 21 ന് ലോകമെമ്പാടും തിയറ്ററുകളിലേക്ക് എത്തുകയാണ്.
സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻ ഖാൻ തന്നെ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ വി മണികണ്ഠൻ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസർ ഷമിറാ നമ്പ്യാർ, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‌രൂർ, സുഖ്ബീർ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാൻ, പായൽ ദേവ്, അമാൽ മാലിക് എന്നിവരാണ്.
പശ്ചാത്തല സംഗീതം രവി ബസ്‌രൂർ, എഡിറ്റിംഗ് മയൂരേഷ് സാവന്ത്, പ്രൊഡക്ഷൻ ഡിസൈൻ രജത് പൊദ്ദാർ. കൊവിഡ് കാലത്തിനു ശേഷം ബോളിവുഡ് വിജയം കണ്ടത് പഠാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെയായിരുന്നു. പഠാന് വിജയത്തുടർച്ച നൽകാൻ കിസീ കാ ഭായ് കിസീ കി ജാനിന് സാധിക്കുമോ എന്നാണ് ബോളിവുഡും ആരാധകരും ഉറ്റുനോക്കുന്നത്.