മലായളികൾക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ൽ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയിൽ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് ദിലീപ് നായകനായി 2015 ൽ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമൽ മാറി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് നടിക്ക് ആരാധരും ഏറെയാണ്.
മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകൾ ആയിരുന്നു. ഞാൻ പ്രകാശൻ, മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ, അരവിന്ദന്റെ അതിഥികൾ, ജോ അൻഡ് ജോ, ദി പ്രീസ്റ്റ്, കൊത്ത്, മധുരം തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകൾ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു.
അതേ സമയം തന്റേതായ നിലപാടുകൾ മടി കൂടാതെ പറയുന്ന വ്യക്തി കൂടിയാണ് നിഖിലാ വിമൾ. ഇപ്പോഴിതാ തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. അയൽവാശി എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ഗ്യാലറിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നിഖിലയുടെ പ്രതികരണം.
സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി അവിടെ ഉണ്ടെന്നും ഇപ്പോഴും ഇത് തുടരുന്നുണ്ടെന്നും നിഖില വിമൽ പറയുന്നു. നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് തലേന്നത്തെ ചോറും മീൻകറിയും ഒക്കെയാണ്. കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത്.
ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്ന് നിഖില പറയുന്നു. ആണുങ്ങൾ പെണ്ണിന്റെ വീട്ടിൽ വന്നാണ് താമസിക്കുന്നതെന്നും താരം പറയുന്നു. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവർ മരിക്കുന്നതുവരെ പുതിയാപ്ലമാരായിരിക്കും എന്നും നിഖില പറയുന്നു.
എന്നാൽ നിഖിലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. നിഖിലയ്ക്ക് എതിരെ സൈബർ ആ ക്ര മ ണവും നടക്കുന്നുണ്ട്. മോശം വാക്കുകൾ ഉപയോഗിച്ചാണ് പലരും താരത്തെ വിമർശിക്കുന്നത്. നേരത്തെ ബീഫുമായി ബന്ധപ്പെട്ട് നിഖില നടത്തിയ പരാമർശവും താരത്തിന് വിനയായി മാറിയിരുന്നു. സംഘപരിവാർ സംഘടനൾ അതി രൂക്ഷമായി സൈബർ ആ ക്ര മ ണം ആയിരുന്നു താരത്തിന് എതിരായി നടത്തിയത്.
അതേ സമയം നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ചു സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് അയൽവാശി. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.
ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയ വലിയ താര നിര കൂടി ഈ ചിത്രത്തിൽ ഉണ്ട്. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.