അന്ന് സംസാരിച്ചപ്പോൾ ഇങ്ങനെ തലേലാവുമെന്ന് വിചാരിച്ചില്ല, ഉറക്കം എണീറ്റാൽ ഞാനാദ്യം നോക്കുന്നത് ആൾ അടുത്തുണ്ടോ എന്നാണ്

2926

മലയാളികൾക്ക് ഏറെ സുപരിചിതയായ സീരിയൽ താരമാണ് നടി ആലിസ് ഗോമസ് ക്രിസ്റ്റി. നിരവധി സീരിയലുകളിൽ ശ്രദ്ധേയമയാ വേഷങ്ങൾ ചെയ്തിട്ടുള്ള താരം വില്ലത്തി വേഷങ്ങളിൽ ആണ് ഏറെയും തിളങ്ങിയിരുന്നത്.

ഏതാനം മാസങ്ങൾക്ക് മുൻപായിരുന്നു താരത്തിന്റെ വിവാഹം. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിയായ സജിൻ ആയിരുന്നു താരത്തിനെ വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഇപ്പോൾ മലയാള ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾസ് കൂടി ആണ് ആലീസും സജിനും.

Advertisements

ഇരുവരുടെയും പ്രണയവും വിവാഹവും അത് കഴിഞ്ഞുള്ള സാധാരണ ജീവിതവും എല്ലാം യൂട്യൂബിലൂടെ നാട്ടിൽ പാട്ടാണ്. ഇവരുടെ പുത്തൻ വിശേഷങ്ങളൊക്കെയാണ് ഇപ്പോൾ വൈറലാകുന്നത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ യൂട്യൂബിൽ എല്ലാവരും കാത്തിരിക്കുകയാണ്. ഇവരുടെ വിവാഹ വീഡിയോ യൂട്യൂബിൽ ട്രെന്റിംഗിലായിരുന്നു.

അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമായെന്നും ആലീസ് പറയുന്നു. കല്യാണത്തിന് ഒരാഴ്ചയ്ക്ക് മുൻപായിരുന്നു ചാനൽ തുടങ്ങിയത്. സേവ് ദി ഡേറ്റ് എടുക്കുന്ന സമയത്താണ് ചാനൽ തുടങ്ങിയതെന്നും ആലീസ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറയുന്നു. ബിഹൈൻഡ് വുഡ്‌സ് ഐസ് ചാനലിലെ അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്ന പുതിയ ഷോ ആയ കളിയല്ല കല്യാണത്തിലാണ് ആലീസും സജിനും മനസ് തുറന്നത്.

Also Read
എന്നോട് അങ്ങനെ ടിനി ടോം ചെയ്യുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, ആ സംഭവത്തിന് ശേഷം ടിനി ടോമിനോട് മിണ്ടാറില്ലായിരുന്നു; വെളിപ്പെടുത്തലുമായി തെസ്‌നി ഖാൻ

അറേഞ്ച്ഡ് മാര്യേജായിരുന്നു രണ്ട് പേരെയും അറിയാവുന്ന ഒരു ഫാമിലി ഫ്രണ്ട് വഴിയാണ് വിവാഹം നടന്നത്. കല്യാണം നോക്കുന്ന വിവരം ആ സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് ആ കുട്ടി സജിന്റെ കാര്യം ഇങ്ങോട്ട് പറയുന്നത്. തലയ്ക്ക് വിധിച്ചത് ഇതാണല്ലോ എന്നും ആലീസ് പറയുന്നു. ആദ്യം പരസ്പരം സംസാരിച്ചു.

ഓക്കേയാണെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ സംസാരിച്ച് പെട്ടെന്ന് കാര്യങ്ങളെല്ലാം ശരിയായെന്നും ആലീസ് പറയുന്നു. ഒരിക്കൽ ബ്രേക്കപ്പ് വരെ എത്തിയ പ്രണയ കഥയെ കുറിച്ച് ആലീസും സജിനും നേരത്തേ പറഞ്ഞിരുന്നു. പരിചയപ്പെട്ട് ഒരു വർഷത്തിനു ശേഷമായിരുന്നു കല്യാണം. കൊവിഡ് മാറട്ടെയെന്ന് കരുതി കാത്തിരുന്നുവെന്നും ആലീസും സജിനും പറഞ്ഞു.

തുടക്കത്തിലൊക്കെ കുറെ നേരം സംസാരിക്കുമായിരുന്നു. ആവേശത്തിന്റെ പുറത്ത് കുറെ നേരം സംസാരിക്കു മായിരുന്നു, പിന്നെ അത് ആവശ്യത്തിനു മാത്രമായി മാറി. തിരുവനന്തപുരത്ത് തന്നെ മതി എന്ന രീതിയിലായിരുന്നു കല്യാണം ആലോചിച്ചത്. അങ്ങനെ കുറെ ആലോചനകൾ വേണ്ടെന്ന് വെച്ചു. പിന്നെ വന്നതാണ് ഇത്.

അടൂരാണ് സ്ഥലമെന്നും ആലീസ് പറഞ്ഞു. ആലീസിന് അടൂർ എവിടെയാണെന്നൊന്നും അറിയില്ല. തിരുവനന്തപുരത്തിന് അടുത്താണ് അടൂർ എന്ന് പറഞ്ഞ് പറ്റിച്ചാണ് ഇവളെ കല്യാണത്തിന് സമ്മതിപ്പിച്ചത്.
കൊട്ടാരക്കര കഴിഞ്ഞാൽ ഒരു വളവ് തിരിഞ്ഞാൽ അടൂരാണ് എന്ന് പറഞ്ഞാണ് ആലീസിനെ വിശ്വസിപ്പിച്ചതെന്നും സജിൻ പറയുന്നു.

കല്യാണം ഉറപ്പിച്ച് കഴിഞ്ഞ് വീട്ടുകാരുടെ കൂടെ ഒരിക്കൽ വന്നപ്പോഴാണ് ഇത്രയും ദൂരമുണ്ടെന്ന് ആലീസ് മനസിലാക്കിയതെന്നും സജിൻ പറയുന്നു. ആദ്യം സംസാരിക്കുമ്പോഴൊന്നും ആലീസ് സിനി ഫീൽഡിൽ ആണെന്നോ ആർട്ടിസ്റ്റാണെന്നോ അറിയില്ലായിരുന്നു ടിക് ടോക്ക് റീൽസിലൊക്കെ ഉള്ള ആൾ എന്ന രീതിയിൽ മാത്രമാണ് അപ്പോൾ മനസിലാക്കിയത്.

അവിടെ ഫോളോവേഴ്‌സിന്റെ എണ്ണം കണ്ടപ്പോൾ അത്യാവശ്യം വലിയൊരാൾ ആണെന്നേ മനസിലായുള്ളൂ എന്നും സജിൻ പറയുന്നു. സുന്ദരിക്കുട്ടിയാണ്, അത്യാവശ്യം കാണാനൊക്കെ കൊള്ളാം എന്നാൽ പിന്നെ സംസാരിച്ചേക്കാമെന്നാണ് കരുതിയതെന്ന് സജിൻ പറഞ്ഞു. തലയിലാകുമെന്ന് വിചാരിച്ചില്ലെന്നായിരുന്നു ആലീസിന്റെ തഗ് മറുപടി.

സജിന്റെ പെങ്ങളാണ് പറഞ്ഞത് ആലീസ് ആർട്ടിസ്റ്റാണെന്നും സീരിയൽ ചെയ്യാറുണ്ടെന്നും പറഞ്ഞത്. വീട്ടിൽ സീരിയലുകൾ കാണാത്തതിനാൽ വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നും പെങ്ങൾക്ക് മാത്രമാണ് അപ്പോൾ അറിവുണ്ടായിരുന്നതെന്നും സജിൻ പറയുന്നു. സജിൻ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പെട്ടെന്ന് സൈലന്റാകുമ്പോൾ എനിക്ക് ടെൻഷനാണ്.

Also Read
പ്രണയിക്കുന്ന കാലത്ത് ശ്രീവിദ്യയെ ഞെട്ടിച്ച് കൊണ്ടാണ് ഭരതൻ ലളിതയെ വിവാഹം കഴിച്ചത്, പുരുഷനെ കുറിച്ചുള്ള അവരുടെ കണക്ക് കൂട്ടലുകൾ പൂർണമായും തെറ്റായിരുന്നു: ശ്രീകുമാരൻ തമ്പി പറയുന്നു

എന്തുപറ്റിയെന്ന ചിന്ത വരുമെന്നും ആലീസ് പറയുന്നു. ആദ്യം താനാണ് എണീക്കാറുള്ളതെന്നും ആലീസ് പിന്നീടേ എണീക്കാറുള്ളൂവെന്നും സജിൻ പറയുന്നു. അഭിമുഖത്തിലെ സെഗ്മെന്റിൽ സജിന്റെ പ്രിയപ്പെട്ട നടി ആരാണെന്ന ചോദ്യമുണ്ടായിരുന്നു ആലീസിനോടായിരുന്നു ആ ചോദ്യം. ആലീസ് നൽകിയ മറുപടി നയൻതാര എന്നായിരുന്നു.

സണ്ണി ലിയോൺ എന്ന് പറയാതിരുന്നത് ഭാഗ്യമെന്ന് ആലീസ് പറയുന്നുണ്ട്. എന്നാൽ ആലീസ് പറഞ്ഞതായിരുന്നില്ല സജിന്റെ ഉത്തരം. അത് അറിയാൻ കാത്തിരിക്കവേ ആലീസ് പറഞ്ഞ മറുപടിയാണ് രസകരം. എന്റെ പേരെങ്ങാനും പറയാതിരുന്നാലുണ്ടല്ലോ എന്നാണ് ആലീസ് വിരട്ടിക്കൊണ്ട് സജിനോട് പറഞ്ഞത്. എന്നാൽ സജിൻ പറഞ്ഞത് തനിക്കേറ്റവും പ്രിയപ്പെട്ട നടി കാവ്യ മാധവനാണ് എന്നാണ്.

രഹസ്യ റൂമിലിരുത്തി ചോദിച്ച ചോദ്യത്തോടായിരുന്നു സജിൻ ഈ മറുപടി നൽകിയത്. ഇത് ആലീസിന് അറിയില്ലായിരുന്നു. ആരാണെന്ന് കണ്ടുപിടിക്കാൻ നന്നായി പാടുപെട്ട ആലീസിനെ സഹായിക്കാൻ സജിൻ പറഞ്ഞത്. ഇപ്പോൾ ഒരുപാട് കാണുന്ന വാർത്തകളിലൊക്കെയുള്ള താരം എന്നായിരുന്നു.

എന്നിട്ടും മനസിലാവാതെ വന്നപ്പോഴാണ് ആലീസിന് തന്റെ പ്രിയപ്പെട്ട നടിയാണ് എന്ന് സജിൻ പറഞ്ഞു കൊടുത്തത്. ഈ സെഗ്മെന്റിൽ ഒരു ചോദ്യത്തിന് സജിൻ പറഞ്ഞ ഉത്തരം തെറ്റിപ്പോയപ്പോഴാണ് ആലീസ് പറഞ്ഞത്. മുത്തേ നമുക്ക് വീട്ടിൽ പോയി കാല് പിടിക്കാം ഇവിടെ വെച്ച് വേണ്ട എന്ന്. വളരെ തമാശാ പൂർവമാണ് ഇരുവരും സംസാരിച്ചത്.

Advertisement