ശബരിമല ദർശനം നടത്തി നടൻ ദിലീപ്, അയ്യന് മുന്നിൽ നെഞ്ചുരുകി പാർത്ഥിച്ച് താരം

230

ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. തിങ്കളാഴച രാവിലെ ഏഴുമണിയോടെ ആയിരുന്നു ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി മാനേജർ വെങ്കി, ശരത്ത് എന്നിവരോടൊപ്പം ദിലീപ് സ്ഥലത്തെത്തിയിരുന്നു.

തന്ത്രിയെ സന്ദർശിച്ച ദീലീപ് ഏറെ നേരം സന്നിധാനത്ത് ചെലവഴിച്ച ശേഷമാണ് മലയിറങ്ങിയത്. മുൻ വർഷങ്ങളിലും ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. നടിയെ ആ ക്ര മി ച്ച കേസ് കോടതിയിൽ നില നിൽക്കുന്നതിനാൽ ദിലീപ് അതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

Advertisements

Also Read
എൺപത് തൊണ്ണൂറു വയസ്സുവരെ അഭിനയിക്കണം, ഫഹദ് ഫാസിലിന്റെ നായികയാവണം: തുറന്നു പറഞ്ഞ് മീര ജാസ്മിൻ

ഇരുമുടിക്കെട്ടില്ലാതെ സിവിൽ ദർശനം വഴിയാണ് ദിലീപ് സന്നിധാനത്തെത്തിയത്. കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചാണ് ദിലീപ് സന്നിധാനത്തെത്തിയത്ഏറെ നേരം തിരുനടയിൽ പ്രാർത്ഥനയിൽ മുഴുകി ദിലീപ് നിന്നു. പ്രസാദം വാങ്ങിയ ശേഷം മാളികപ്പുറത്തും ദർശനം നടത്തി.

തുടർന്ന് ക്ഷേത്രം തന്ത്രിയേയും മേൽശാന്തിമാരേയും കണ്ട ശേഷമാണ് ദിലീപ് മടങ്ങിയത്. വളരെയധികം
ഈശ്വര വിശ്വാസികളായ ദിലീപും ഭാര്യ കാവ്യാ മാധവനും ക്ഷേത്രദർശനം നടത്താറുണ്ട്. അതേസമയം, നടിയെ ആ ക്ര മി ച്ച കേസിൽ നടൻ ദിലീപിന്റെ ബന്ധുക്കളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.

സഹോദരൻ അനൂപിനെയും സഹോദരീ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാൻ അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്യൽ. സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദ സന്ദേശ ങ്ങൾ സംബന്ധിച്ച് ചോദിച്ചറിയാനാണ് ഇവരെ പോലീസ് വിളിപ്പിച്ചിരിക്കുന്നത്.

Also Read
പഠനത്തിൽ എപ്പോഴാണ് മാർക്ക് കുറയുന്നത് അപ്പോൾ വീട്ടിൽ നിന്നും ഏട്ടൻ അഭിനയത്തിന് റെഡ് സിഗ്‌നൽ കാണിക്കും : റെനീഷാ റഹ്മാൻ

Advertisement