ലോഹിതദാസിന്റെ സൂത്രധാരൻ എന്ന ചിത്രിൽ കൂടി മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റെ നായിക യായി എത്തി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയാ താരമാണ് മലയാളികളുടെ പ്രിയപ്പെട്ട നടി മീരാ ജാസ്മിൻ. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം അടക്കം താരത്തിന് ലഭിച്ചിട്ടുണ്ട്.
വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. ഏറെ നാളുകളായി സിനിമയിൽ നിന്നും വിട്ടു നിന്ന താരം ഇപ്പോൾ വീണ്ടും തിരികെ എത്തുകയാണ്. ആറ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് മീര ജാസ്മിൻ.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാമിന്റെ നായികയായി മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഇപ്പോൾ ഇതാ സിനിമയിൽ നിന്ന് വിട്ടുനിന്നതിനെ കുറിച്ചും മകളിലേക്ക് താനെത്തിയതിനെ കുറിച്ചെല്ലാം സംസാരിക്കുകയാണ് മീര ജാസ്മിൻ.
എഫ്ടിക്യൂ വിത്ത് രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് തിരിച്ചുവരവിനെ കുറിച്ചും മറ്റും താരം പറയുന്നത്. പുതിയ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും അടുത്ത സിനിമ എപ്പോഴാണെന്ന് ഉറപ്പി ല്ലെന്നും നടി പറയുന്നു.
നൂറ് ശതമാനം ചെയ്യണമെന്ന് തോന്നിയാലേ അടുത്ത സിനിമ ചെയ്യുകയുള്ളൂ. ദൈവം എനിക്ക് നല്ല ആയുസ് തന്നാൽ 80 90 വയസുവരെ സിനിമയിൽ അഭിനയിക്കാൻ കഴിയുമെങ്കിൽ ഞാൻ അഭിനയിക്കും. വേറെ എവിടെ യും പോകില്ല. ഇപ്പോൾ കഥകളൊക്കെ കേൾക്കുന്നുണ്ട്.
ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കണം എന്നുണ്ട്. ഇപ്പോഴത്തെ നടിമാർ മെസേജ് അയക്കാറുണ്ട്. ഒരുപാട് സീനിയറായിട്ട് ആരും എന്നെ കാണുന്നത് ഇഷ്ടമല്ല. നവ്യയൊക്കെ തിരിച്ചുവന്നത് എനിക്ക് ഭയങ്കര സർപ്രൈ സായി. മഞ്ജു ചേച്ചിയുണ്ട്, ഭാവന ഇപ്പോൾ വരുന്നു.
ഞാൻ പലപ്പോഴും സൗഹൃദം അത്ര കാത്തുസൂക്ഷിക്കാത്ത ആളാണ്. ഭയങ്കര പ്രൈവസിയുള്ള ആളാണെന്നും മീരാ ജാസ്മിൻ പറയുന്നു. സത്യൻ അങ്കിൾ പ്രൊജക്ട് വിളിച്ച് പറഞ്ഞത് 2020ൽ കൊവിഡിന്റെ സമയത്താണ്. വിളിച്ചപ്പോൾ ഭയങ്കര ഹാപ്പിയായി, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര തുടങ്ങിയ കുടുംബ ചിത്ര ങ്ങൾ എനിക്ക് തന്നയാളാണ്.
ലൈഫിൽ ചില ഇംപോർട്ടന്റ് സമയങ്ങളിലാണ് അദ്ദേഹത്തിന്റെ പടം ചെയ്തിട്ടുള്ളത്. അദ്ദേഹം എനിക്ക് കുടുംബ ത്തിൽ ഒരാളെ പോലെയാണ്. വളരെ സ്നേഹവും നന്ദിയും അദ്ദേഹത്തോടുണ്ടെന്നും മീര ജാസ്മിൻ പറയുന്നു.
ഏറെ ചെറുപ്പത്തിലെ ഞാൻ കരിയർ തുടങ്ങി. വലിയൊരു യാത്രയായിരുന്നു. കുറെ അനുഭവങ്ങളുണ്ടായി. പിന്നെ ചില തിരിച്ചറിവുകളുണ്ടായി. നമ്മുടെ സന്തോഷവും മനസമാധാനവും ആണ് ജീവിതത്തിൽ ഏറ്റവും വലുതെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ തുടരെ തുടരെ സിനിമ ചെയ്തുകൊണ്ടിരുന്നപ്പോൾ എനിക്ക് വേണ്ടി ഒരു സമയമില്ലായിരുന്നു.
ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോയിക്കൊണ്ടിരുന്നു, അത് അത്ര നല്ലത് അല്ലായിരുന്നു.
വിവാഹം കഴിഞ്ഞ് ഞാൻ പോയപ്പോൾ അത് നല്ല രീതിയിൽ ഉപയോഗിക്കാൻ തീരുമാനിക്കുക ആയിരുന്നു. ആ സമയത്ത് ഞാൻ കുക്കിങ്, ബിസിനസ് ഒക്കെ പഠിക്കുക ആയിരുന്നു.
നേരത്തെ എനിക്ക് ആരുടേയും പിന്തുണയില്ലാതെ പറ്റില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ എന്റെ കംഫർട്ട് സോണിൽ നിന്ന് വിട്ട് പലതും ഒറ്റയ്ക്ക് ചെയ്യാൻ പഠിച്ചു. വിനോദയാത്രയിലെ ഡയലോഗ് പോലെ, അന്ന് ശരിക്കും എനിക്ക് അറിയില്ലായിരുന്നു ഒരു കിലോ അരിക്ക് എത്രയായിരുന്നു വിലയെന്ന്.
അന്നൊരു ബബിളിന് അകത്തായിരുന്നു, എന്നാൽ ഇപ്പോൾ ലോകം കണ്ടു. സിനിമയിൽ നിന്നും മാറി നിന്ന കാലത്ത് തനിക്ക് മിസ് ചെയ്തിരുന്നു എന്നും തുടക്കത്തിൽ ലൈറ്റ് ക്യാമറ ആക്ഷൻ മിസ് ചെയ്തിരുന്നില്ല എങ്കിലും പിന്നെ മിസിംഗ് അനുഭവപ്പെടുക ആയിരുന്നുവെന്നും മീരാ ജാസ്മിൻ പറയുന്നു.