കുറച്ചു നാളുകൾക്ക് മുൻപ് വരെ നല്ല വിടർന്ന വലിയ കണ്ണുകളും, വട്ട മുഖവും ചുരുളൻ മുടിയും ഒക്കെയായി മിനി സ്ക്രീനിൽ തെളിഞ്ഞു നിന്ന താരമാണ് കൗശിക് ബാബു എന്ന നടൻ. സ്വാമി അയ്യപ്പൻ എന്ന പരമ്പരയിലൂടെ ആയിരുന്നു താരം ആരാധകർക്ക് പ്രിയങ്കരനായത്.
സ്വാമി അയ്യപ്പന്റെ രൂപമായി ഇന്നും ചിലർ മനസ്സിൽ കാണുന്നത് കൗശിക് ബാബുവിനെ ആണ്. മുൻപ് അയപ്പന്റെ ചരിത്രം പറയുന്ന പല സിനിമകളും സീരിയലുകളും ഉണ്ടായിട്ടുണ്ടെങ്കിലും സ്വാമി അയ്യപ്പനയിലൂടെ കുടുംബസദസ്സുകളിൽ നിറഞ്ഞു നിന്ന കൗശിക് ബാബുവിനെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് മലയാളി പ്രേക്ഷകർ കാണുന്നത്.
അഭിനയത്തിൽ മാത്രമല്ല മികച്ച നർത്തകൻ കൂടിയായ കൗശിക് സ്വാമി അയ്യപ്പന് ശേഷം 2015ൽ പുറത്തിറങ്ങിയ വൈറ്റ് ബോയ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ പിന്നീട് മലയാള മിനിസ്ക്രീനിൽ നിന്നും വിടപറഞ്ഞ കൗശിക് പിന്നീട് തെലുങ്കിൽ ശ്രീമുരുകനും ആദി ശങ്കരനുമായി തിളങ്ങി.
ബികോം ബിരുദധാരിയായ കൗശിക് നൃത്തത്തിൽ ബിരുദാനനന്തര ബിരുദവും നേടിയിട്ടുണ്ട്. വിജയ്ബാബുവാണ് കൗശിക്കിന്റെ അച്ഛൻ. അമ്മ ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയാണ്. സഹോദരിയും കലാരംഗത്ത് സജീവമാണ്. മലയാളികൾക്ക് അയ്യപ്പൻ എന്ന് കേട്ടാൽ വേഗം മനസ്സിലേക്ക് എത്തുന്ന മുഖമാണ് കൗശിക് ബാബു എന്ന യുവനടന്റെത്.
സ്വാമി അയ്യപ്പൻ പരമ്പര അവസാനിച്ചു വർഷങ്ങളായെങ്കിലും മലയാളികളുടെ മനസ്സിലെ അയ്യപ്പന് കൗശിക് ബാബുവിന്റെ രൂപം ഇടയ്ക്കിടെ തെളിയും. അന്യഭാഷാ നടന്മാർ ഒരുപാട് മലയാള ടെലിവിഷൻ മേഖലയിലും, സിനിമയിലും കടന്നു വന്നിട്ടുണ്ടെകിലും അയ്യപ്പനായി എത്തി മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നടനാണ് കൗശിക് ബാബു.
തെലുങ്കിൽ ബാലതാരമായാണ് കൗശിക് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പുരാണ സീരിയലുകളിൽ ആണ് പ്രധാനമായും കൗശിക് വേഷമിട്ട് പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് തെന്നിന്ത്യൻ മിനിസ്ക്രീനിലെ മിന്നുന്ന താരമായി കൗശിക് മാറി. കലിയുഗവരദാനായ അയ്യപ്പന്റെ രൂപത്തിൽ മിനി സ്ക്രീനിൽ നിറഞ്ഞപ്പോൾ കൗശികിനോട് സാക്ഷാൽ അയ്യപ്പനോട് തോന്നുന്ന സ്നേഹവും, ഭക്തിയുമായിരുന്ന സാധാരണ വീട്ടമ്മമാർക്ക് തോന്നിയിരുന്നത്.
നല്ല വിടർന്ന വലിയ കണ്ണുകളും വട്ട മുഖവും ചുരുളൻ മുടിയുമൊക്കെയായി കുടുംബസദസ്സുകളുടെയെല്ലാം മനം കവരാൻ ചുരുങ്ങിയ സമയം കൊണ്ട് ഈ യുവനടനാനായി. 2015ൽ പുറത്തിറങ്ങിയ ‘വൈറ്റ് ബോയ്സ്’ എന്ന ചിത്രത്തിൽ നായകനായി വേഷമിട്ട് മലയാള സിനിമയിലേക്കും കൗശിക് ഒരുകൈ നോക്കിയിരുന്നു. അതിന് ശേഷം തെലുങ്കിൽ ശ്രീമുരുകനും ആദി ശങ്കരനുമായി കൗശിക് വീണ്ടും മിനിസ്ക്രീനിൽ തിളങ്ങുകയായിരുന്നു.
മലയാളം മിനിസ്ക്രീനിൽനിന്ന് താൽകാലികമായി വിടപ്പറഞ്ഞുപോയ കൗശിക് ബാബു വിജയ് ബാബുശാരദ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ വർഷമാണ് കൗശിക് വിവാഹിതനായത്.ഭവ്യയാണ് വധു. ഹൈദരാബാദിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതേ സമയം 2 വർഷം മുമ്പാണ് കൗശിക് വിവാഹിതനായത്. ഭവ്യയെയാണ് താരം വിവാഹം ചെയ്തത്. നല്ല വിടർന്ന വലിയ കണ്ണുകളും, വട്ട മുഖവും, ചുരുളൻ മുടിയും ഒക്കെയായി കുറച്ചു നാളുകൾക്ക് മുൻപ് വരെ സ്ക്രീനിൽ തെളിഞ്ഞു നിന്ന കൗശിക് ബാബു എന്ന നടൻ ഇപ്പോൾ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറയുകയാണ്.
താനും ഭാര്യയും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിൽ ആണെന്ന് ഭവ്യയുടെ ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കൗശിക് സൂചിപ്പിച്ചു. 2019 ൽ ആയിരുന്നു കൗശിക് ഭവ്യ വിവാഹം നടക്കുന്നത്. ചെന്നൈ സ്വദേശിനിയാണ് കൗശിക്കിന്റെ ഭാര്യ രത്ന ഭവ്യ. ഇരുവരുടെയും വിവാഹചിത്രങ്ങൾ ഏറെ വൈറലായിരുന്നു.