ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്ന താരമായിരുന്നു നടി സിതാര. മലയാളത്തിൽ നായികയായും സഹനടിയുമായും ഒക്കെ തിളങ്ങിയ താരത്തിന് ആരാധകും ഏറെയായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും തെലിങ്കിലും ഒക്കെ തിളങ്ങിയിട്ടുള്ള താരമാണ് സിത്താര.
തമിഴകത്തിന്റെ സ്റ്റൈൽമന്നൽ രജനീകാന്ത് അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള നടി തമിഴകത്തും മികച്ച വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. താരരജാവ് മോഹൻലാൽ അടക്കമുള്ള താരങ്ങൾക്ക് ഒപ്പം സിതാര മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ശാലീന സുന്ദരിയായി നിറഞ്ഞു നിന്ന താരം ചാണക്യൻ, മഴവിൽക്കാവടി, നാടുവാഴികൾ, ഗുരു, വചനം, ചമയം, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ മിന്നുന്ന പ്രകടനം ആണ് കാഴ്ചപെച്ചിരുന്നത്.
മലയാള സിനിമകൾക്ക് പിന്നാലെ അന്യ ഭാഷകളിലും മികച്ച പ്രകടനം കാഴ്ച വെച്ച നടി ഇടയ്ക്ക് സിനിമയിൽ നിന്നും ഒന്നു മാറി നിന്നെങ്കിലും വീണ്ടും സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. എന്നാൽ സിനിമയിൽ എത്തി ഇത്ര ഏറെ വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും സിതാര അവിവാഹിതയായി തുടരുകയാണ്.
പ്രായം 49 ആയിട്ടും സിത്താര ഇപ്പോഴും അവിവാഹിതയാണ്. താൻ എന്തുകൊണ്ട് ഇത്രയും നാളുകളായി വിവാഹിതയായില്ല എന്നതിനെ കുറിച്ച് അടുത്തിടെ താരം തുറന്ന് പറഞ്ഞിരിന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിതാരയുടെ പ്രതികരണം.
Also Read
കാത്തിരിപ്പ് അവസാനിച്ചു സ്വപ്‌നം പൂവണിയുന്നു, സന്തോഷ വാർത്ത അറിയിച്ച് അനുമോൾ, ആശംസകളുമായി ആരാധകർ
ചെറു പ്രായത്തിൽ തന്നെ വിവാഹിത ആവുന്നതിൽ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു. ഞാൻ ആ തീരുമാനത്തിൽ താൻ ഉറച്ച് നിന്നു. അച്ഛനുമായി താൻ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. അപ്രതീക്ഷിതമായിരുന്നു അച്ഛന്റെ വിയോഗം. അച്ഛൻ മരിച്ചതോടെ വിവാഹത്തിനൊന്നും തനിക്കു താത്പര്യമുണ്ടായിരുന്നില്ല.
ഒറ്റക്കുള്ള ജീവിതവുമായി താൻ പതുക്കെ പതുക്കെ പൊരുത്തപ്പെട്ടു. അതിനാലാണ് വിവാഹം നടക്കാതെ പോയതെന്ന് സിതാര പറയുന്നു. അതേ സമയം തനിക്കു നേരത്തെ ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് സിതാര പറഞ്ഞിരുന്നു. എന്നാൽ അതാരാണെന്ന് വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല.
കാവേരി എന്ന ചിത്രത്തിലൂടെ ആണ് സിതാര സിനിമ ജീവിതം ആരംഭിക്കുന്നത്. പുതുവസന്തം എന്ന തമിഴ് ചിത്രത്തിന് ശേഷമാണ് താരം പ്രശസ്തയാകുന്നത്. ഇതിനോടകം തന്നെ നൂറിലധികം ചിത്രങ്ങളിൽ സിതാര വേഷമിട്ട് കഴിഞ്ഞു.