ദൈവത്തിനു നന്ദി,ദൈവകൃപയാൽ മറ്റൊരു സൗഭാഗ്യം കൂടി; പുതിയ വിശേഷം പങ്കുവെച്ച് സജിൻ ജോൺ

315

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ സജിൻ ജോൺ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഭ്രമണം സീരിയലിൽ ജൂനിയർ ഹരിലാൽ ആയെത്തി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി സജിൻ ജോൺ മാറിയിരുന്നു.

ചാക്കോയും മേരിയും എന്ന പരമ്പരയിൽ ഇപ്പോൾ അഭിനയിച്ചു വരുന്ന സജിന് ആരാധകരും ഏറെയാണ്. ഇപ്പോൾ ചാക്കോയെന്നും, ജൂനിയർ ഹരിലാൽ എന്നും പ്രേക്ഷകർ വിളിക്കുന്ന സജിൻ അന്ന് ഭ്രമണത്തിൽ മിന്നും പ്രകടനം ആണ് കാഴ്ച വച്ചത്.

Advertisements

ഭ്രമണത്തിന് ശേഷം അത്രയും തന്മയത്വത്തോടെയാണ് അദ്ദേഹം ചാക്കോയും മേരിയിലെ ചാക്കോ എന്ന കഥാപാത്രത്തെ ഏറ്റെടുത്തത്. ഇപ്പോൾ ചാക്കോയ്ക്ക് പിന്നാലെ ജീവിതത്തിൽ കിട്ടിയ മറ്റൊരു സൗഭാഗ്യത്തെകുറിച്ച് പറയുകയാണ് സജിൻ ഇപ്പോൾ. തന്റെ ഫേസ്ബുക്കിലൂടെയാണ് സജിന്റെ തുറന്നു പറച്ചിൽ.

സജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ദൈവത്തിനു നന്ദി. ദൈവകൃപയാൽ ലഭിച്ച അഭിനയമേഖലയിൽ മറ്റൊരു സൗഭാഗ്യം കൂടി . മലയാളികളുടെ സ്വന്തം ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന നിങ്ങളുടെ പ്രിയ പരമ്പര അമ്മയറിയാതെയിൽ ഞാനും ഉണ്ടാകും ഇന്ന് മുതൽ. പുതിയ ഒരു കഥാപാത്രം ആയിട്ട്.

ഈ അവസരത്തിൽ പ്രിയപ്പെട്ട മാതാപിതാക്കളോടും, പ്രിയ ജ്യേഷ്ഠസഹോദരൻ മിഥുൻ മേനോൻ, ഗുരുക്കന്മാരായ ജോയ്‌സി സർ, മുരളി നെല്ലനാട് സർ, സാബുച്ചായൻ, കിച്ചു സുദർശൻ സർ, കണ്ണൻ താമരക്കുളം സർ, വൈജയന്തി ചേച്ചി, റ്റിജു തോമസ് തുടങ്ങി എല്ലാവർക്കും നന്ദി. ഇങ്ങനെ ഒരു അവസരം നൽകിയ ഏഷ്യാനെറ്റിനും, ശ്രീ പ്രവീൺ കടയ്ക്കാവൂർ സർ, പ്രദീപ് പണിക്കർ സർ, ദാവീദേട്ടൻ, ഫൈസലിക്ക യ്കും ജിതിൻ ചേട്ടനും ഒരുപാട് നന്ദി.

സ്‌നേഹം.പ്രിയ പ്രേക്ഷകരോട് മനസ്സ് നിറഞ്ഞ് നന്ദി അറിയിക്കുന്നു. ഇതുവരെ നൽകിയ പിന്തുണയും സ്‌നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു. അമ്മയറിയാതെ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8 മണിക്ക് കാണാൻ മറക്കല്ലേ എന്നും സജിൻ കുറിക്കുന്നു.

Advertisement