എട്ടു വയസ്സുള്ളപ്പോൾ അച്ഛനുമമ്മയും വേർപിരിഞ്ഞു, പിന്നീട് അച്ഛന്റെ രണ്ടാം ഭാര്യയ്ക്ക് ഒപ്പം: മനോജ് കെ ജയന്റെയും ഉർവ്വശിയുടെയും കുഞ്ഞാറ്റയുടെ ജീവിതം ഇങ്ങനെ

2186

സിനിമാ താരങ്ങളെ പോലെ തന്നെ അവരുടെ മക്കളു പലപ്പോഴും പ്രശസ്തിലേക്ക് എത്താറുണ്ട്. സിനിമയിലേക്കെത്തിയില്ലെങ്കും ഏതെങ്കിലും തരത്തിൽ അവർ സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു നിൽക്കാറുണ്ട്.

സിനിമയിലേക്ക് വന്നാലും ഇല്ലെങ്കിലും താരങ്ങളുടെ മക്കളെ എപ്പോഴും ആരാധകർ നിരീക്ഷിച്ച് കൊണ്ടിരിക്കും. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമായി ു ഇവർക്ക് നിരവധി ഫോളോവേഴ്സും ഉണ്ടാകാറുണ്ട്. ദിലീപിന്റെ മകൾ മീനാക്ഷി, ഇന്ദ്രജിത്തിന്റെ മക്കൾ ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്.

Advertisements

Also Read:
വിവാഹത്തിന് മുൻപ് ഗർഭം ധരിക്കുകയും അമ്മയാകുകയും ചെയ്തപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി

അങ്ങനെയുള്ളവരിൽ ഒരാളാണ് നടൻ മനോജ് കെ ജയന്റെയും നടി ഉർവ്വശിയുടെയും മകളായ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ജയൻ. ടിക്ക് ടോക്കിലൂടെയാണ് കുഞ്ഞാറ്റ പ്രേക്ഷക സ്വീകാര്യത നേടിയത്. മനോജ് കെ ജയനും ഉർവശിയും പിരിഞ്ഞെങ്കിലും രണ്ടുപേരുടെ അടുത്തും കുഞ്ഞാറ്റ ഓടി എത്താറുണ്ട്.

പക്ഷെ മനോജ് കെ ജയന്റെ കൂടെയാണ് കുഞ്ഞാറ്റ താമസിക്കുന്നത്. 2001 ജനിച്ച കുഞ്ഞാറ്റയ്ക്ക് ഇപ്പോൾ ഇരുപത് വയസ്സാണ് ഉള്ളത്. 2000 ത്തിലായിരുന്നു മനോജ് കെ ജയനും ഉർവശിയും കല്യാണം കഴിച്ചത്.
കുഞ്ഞാറ്റയ്ക്ക് എട്ട് വയസുള്ളപ്പോൾ ഇവർ വേർപിരിഞ്ഞു. അന്ന് ഉർവശിക്ക് മദ്യം കുടിക്കുന്ന പേരിൽ കോടതി കുഞ്ഞാറ്റയെ മനോജ് കെ ജയന്റെ കൂടെ വിട്ടു.

അത് മാത്രമല്ല കുഞ്ഞാറ്റയ്ക്ക് അച്ചനാട് കൂടെ പോയാൽ മതിയെന്നും, മകളെ നോക്കാമെന്നു മനോജ് കെ ജയനും കോടതിയോട് പറഞ്ഞിരുന്നു. മകളെ പിരിഞ്ഞ് ഇരിക്കുന്ന വിഷമം ഒക്കെ ഉർവശി ഇടയ്ക്ക് തുറന്നു പറഞ്ഞിരുന്നു. മകൾക്ക് 11 വയസ്സുള്ളപ്പോൾ മനോജ് ജെ ജയൻ ആശയെ വിവാഹം കഴിച്ചു. ഒരു പെൺകുട്ടിയ്ക്ക് അമ്മ വേണ്ട പ്രായം ആണ് അതെന്നും അതുപോലെ തനിക്കും ഒരു കൂട്ടാണ് ആശാ എന്നുമാണ് മനോജ് അന്ന് പറഞ്ഞതു.

അത് കഴിഞ്ഞ് ഉർവശിയും രണ്ടാമത് വിവാഹം കഴിച്ചു. അമ്മയെ കാണണം എന്ന് തോന്നുമ്പോൾ കുഞ്ഞാറ്റ ഓടി ഉർവശിയുടെ അടുത്ത് പോകും. മനോജ് തന്നെയാണ് പോകാൻ ഒക്കെ കൊണ്ട് ആകുന്നതും. ഉർവശിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ചോറൂണിനു കുഞ്ഞാറ്റ പോയതൊക്കെ വാർത്തകൾ ആയിരുന്നു. ആ ചിത്രങ്ങൾ ഒക്കെ തന്നെ വൈറൽ ആയിരുന്നു.

Also Read:
അവൾ എന്നെ ഫോളോ ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നില്ല; ഹൃദയസ്പർശിയായ കുറിപ്പുമായി സൂര്യ

അച്ഛന്റെ കൂടെയാണ് നിക്കുന്നതെങ്കിലും അമ്മയെ മറന്നില്ലല്ലോ എന്നൊക്കെ അന്നേ ആരാധകർ ചോദിച്ചിരുന്നു. കുഞ്ഞാറ്റയുടെ ഡബ്‌സ്മാഷ് വീഡിയോകളൊക്കെ വൈറൽ ആയിരുന്നു. അങ്ങനെയാണ് ഉർവശിയുടെ മകളെ എല്ലാവരും പിന്നീട് കാണുന്നത്. അമ്മ ഉർവശിയുടെയും വല്യമ്മ കൽപനയുടെയും തകർപ്പൻ കോമഡി സംഭാഷങ്ങൾ കുഞ്ഞാറ്റ ഡബ്‌സ്മാഷിലൂടെ അവതരിപ്പിക്കുന്നുണ്ടായിരുന്നു.

കൂടാതെ ദിലീപ്, നമിത പ്രമോദ്, ഹരീഷ് കണാരൻ, നിത്യ മേനോൻ എന്നിവരുടെയും ചില തമിഴ് ചിത്രങ്ങളിലെ സംഭാഷങ്ങളും കുഞ്ഞാറ്റ ഡബ്സ്മാഷിലൂടെ അഭിനയിക്കുന്നുണ്ടായിരുന്നു. എന്നാലും കല്പനയുടെ ശബ്ദത്തിൽ താരം അഭിനയിക്കുന്നത് കാണാൻ തന്നെ രസമായിരുന്നു. മികച്ച പിന്തുണയായിരുന്നു കുഞ്ഞാറ്റയുടെ ഡബ്‌സ്മാഷ് വീഡിയോകൾക്ക് ലഭിചിരുന്നത്.

താര കുടുംബത്തിലെ ഇളം തലമുറക്കാരി ഒട്ടും മോശമാക്കിയിട്ടില്ലെന്നാണ് പലരും അഭിപ്രായപെടുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും നല്ല സജ്ജീവമാണ് താരം.

Advertisement