മലയാള സിനിമയിലെ ഏറെ ആരാധകരുള്ള 2 താര ദമ്പതികളാണ് ജയറാം പാർവ്വതി ജോഡിയും ദീലീപ് കാവ്യാ മാധവൻ ജോഡിയും. മിമിക്രിയിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയവരാണ് ദിലീപും ജയറാമും. താൻ സിനിമയിൽ എത്തുമ്പോൾ അന്ന് സൂപ്പർനായികയായിരുന്ന പാർവ്വതിയെ ജയറാം പ്രണയിച്ച് വിവാഹം കഴിക്കുയായിരുന്നു.
ഇപ്പോൾ രണ്ടും മക്കൾക്കും ഒപ്പം വിജയകരമായി കുടുംബ ജീവിതം നടിക്കുന്ന മാതൃകാ താരദമ്പതികൾ ആണ് ജയറാമും പാർവ്വതിയും. അതേ സമയം മലയാളത്തിൽ ഏറെ വാർത്താ പ്രാധാന്യം നേടിയ വിവാഹമായിരുന്നു കാവ്യാ മാധവന്റേയും ദിലീപിന്റെയും വിവാഹം.
2016ൽ ആടിരുന്നു ദിലീപ് കാവ്യ വിവാഹം നടക്കുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. അതേ സമയം സല്ലാപത്തിൽതന്റെ നായികയായിയെത്തിയ മഞ്ജു വാര്യരെ ആയിരുന്നു ദിലീപ് ആദ്യം വിവാഹം കഴിച്ചത്. സല്ലാപത്തിന്റെ സെറ്റിൽ വെച്ച് തന്നെ പ്രണയത്തിലായ ദിലീപ് 1998ൽ ആണ് മഞ്ജുവിനെ വിവാഹം കഴിക്കുന്നത്.
17 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും 2015ൽ വിവാഹ മോചിതരാവുകായായിരുന്നു. അതേ സമയം ദിലീപ് മഞ്ജുവുമായി വിവാഹം വേർപിരിഞ്ഞ കാരണങ്ങൾ ഇന്നും ആർക്കും അറിയില്ല. ഈ വേർപിരിയലിനെ തുടർന്നു 2016 നവംബർ 25നു കാവ്യയും ദിലീപുമായുള്ള വിവാഹം നടക്കുകയായിരുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് കാവ്യാ ദിലീപിന്റ നായികയായി എത്തുന്നത്. പിന്നീട് ഈ താരാ ജോഢികൾ ഇരുപതോളം ചിത്രത്തിൽ നായികാനായകന്മാരായി. ഡാർലിംഗ് ഡാർലിംഗ്, തെങ്കാശിപ്പട്ടണം, രാക്ഷസരാജാവ്, മീശ മാധവൻ, തിളക്കം, സദാനന്ദന്റെ സമയം, മിഴി രണ്ടിലും, തുടങ്ങി ഒടുവിൽ പിന്നെയും വരെ ഇരുപതോളം ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു.
ഇതൊരു സകലകാല റെക്കോർഡ് തന്നെയാണ്. ഇത്രയും ചിത്രത്തിൽ നായികാനായകന്മാരായ മറ്റൊരു നടനും നടിയും ജീവിതത്തിൽ ഒന്നിച്ചട്ടില്ല എന്നതാണ് സത്യം. മലയാളത്തിലെ സൂപ്പർ താരജോഡികളുടെ റെക്കോർഡ് ആണ് ഇവർ ഇരുവരും ചേർന്ന് തകർത്തത്. ദിലീപ് എന്ന നടൻ ജനപ്രിയ നായകൻ ആകുന്നത് വരെ മലയാളത്തി ലെ ജനപ്രിയ നായകനായിരുന്ന ജയറാമിന്റെ റെക്കോർഡ് ആയിരുന്നു ഇവർ തകർത്തത്.
മലയാള സിനിമ ലോകത്തിലെ മാതൃക താരദമ്പതികളായി ഇപ്പോഴും തുടരുന്ന ജയറാമും പാർവ്വതിയും പതിനഞ്ചോളം ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിച്ചത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു 1992ൽ പാർവതിയെ ജയറാം വിവാഹം കഴിച്ചത്.
ബാലചന്ദ്രമേനോൻ ഒരുക്കിയ വിവാഹിതരെ ഇതിലെ ഇതിലെ എന്ന ചിത്രത്തിൽ കൂടി 1986ൽ ആയിരുന്നു പാർവതി അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീട് ജയറാം നായകനായി എത്തിയ ആദ്യ ചിത്രം അപരനിലും നായിക പാർവതി ആയിരുന്നു.
അപരന് പിന്നാലെ കുറുപ്പിന്റെ കണക്ക് പുസ്തകം, വചനം, മാലയോഗം, പ്രാദേശിക വാർത്തകൾ, തലയണമന്ത്രം, പാവക്കൂത്ത്, ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിൽ ജയറാമും പാർവ്വതിയും ഒന്നിച്ച് അഭിനയിച്ചു. അതിനുശേഷമായിരുന്നു ഇവരുടെ വിവാഹം.