മലയാളം ബിഗ്സ്ക്രീനിലും മിനിസ്ക്രീനിനും ഒരു പോലെ തിളങ്ങി നിന്ന താരമായിരുന്നു അമ്പളി ദേവി. നിരവധി സിനിമകളിലൂടെ ആരാധകർക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരം ഇപ്പോൾ അഭിനയരംഗത്ത് സജീവമല്ല.
നൃത്തം കൊണ്ടും അഭിനയം കൊണ്ടും മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി ഇന്ന് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. ജീവിതത്തിൽ വീണ്ടും അമ്മ ആയതിന് പിന്നാലെയാണ് അഭിനയത്തിൽ നിന്നും അമ്പിളി ഇടവേള എടുത്തത്.
സിനിമാ സീരിയൽ താരമായ ആദിത്യനെയാണ് അമ്പിളി വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. അമ്പിളിയും ആദിത്യനും ജീവിതത്തിൽ ഒന്നിച്ചത് രണ്ടു വർഷം മുൻപ് ആയിരുന്നു. ഇരുവരുടെയും വിവാഹവും, കുഞ്ഞിന്റെ ജനനവും ഒക്കെ ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു.
സീതയെന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കാമെന്ന തീരുമാനമെടുത്തത്. വിവാഹത്തിന് ശേഷവും കുറച്ചുകാലം അമ്പിളി ദേവി സീരിയലുകളിൽ സജീവമായിരുന്നു. ഇരുവർക്കുമിടയിലേക്ക് അടുത്തിടെയാണ് പുതിയൊരു അതിഥി കൂടെ വന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ വരെ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.
ഇപ്പോൾ മഴയെത്തും മുൻപേ എന്ന കമൽ മമ്മൂട്ടി സിനിമയിലെ ഗാനം സോഷ്യൽ മീഡിയകളിൽ പങ്ക് വെച്ചിരിക്കുകയാണ് അമ്പിളി ദേവി. കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ, എന്ന വരികൾ ചേർത്തുകൊണ്ടുള്ള വീഡിയോയ്ക്ക് ‘ജീവിതം’, എന്ന ക്യാപ്ഷൻ ആണ് അമ്പിളി നൽകിയിരിക്കുന്നത്.
നിമിഷ നേരം കൊണ്ടാണ് അമ്പിളിയുടെ പോസ്റ്റ് വൈറലായത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു കമെന്റുമായി എത്തുന്നത്. സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കും എന്നാണ് ആരാധകർ താരത്തോട് പറയുന്നത്. എന്താണ് സംഭവിച്ചത് ഇപ്പോഴെന്തിനാണ് ഇങ്ങനെ ഒരു ക്യാപ്ഷനും പാട്ടുമെന്നാണ് താരത്തിന്റെ പോസ്റ്റിനു ആരാധകർ കമന്റുകൾ എഴുതി ചോദിക്കുന്നത്.