അയാൾ എന്റെ സുഹൃത്താണ്, ചിലപ്പോൾ തെറ്റ് ചെയ്തിട്ടുണ്ടാകും, ശിക്ഷിക്കപ്പെടുമായിരിക്കും, അങ്ങനെയെങ്കിൽ ശിക്ഷ കഴിഞ്ഞ് തിരിച്ചുവരട്ടെ, എനിക്കയാളെ കൈവിടാനാവില്ല: സിദ്ധീഖ് പറയുന്നു

11386

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് സിദ്ധീഖ്. ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് മലയാളത്തിലെ രണ്ടാം നിര നായകൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ സിദ്ധീഖ് അവതരിപ്പിക്കാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം.

കൊമേഡിയനായും നായകനായും വില്ലനായും സ്വഭാവ നടനായും എല്ലാം സിദ്ധീഖ് മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന്റെ താരരാജാക്കൻമാരാ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള എല്ലാ സൂപ്പർ നടൻമാരുമായും വളരെ അടുത്ത ബന്ധമുള്ള താരം കൂടിയാണ് സിദ്ധീഖ്.

Advertisements

ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ടും സിനിമയ്ക്കകത്തും ഉണ്ടാകുന്ന പ്രശ്നങ്ങളിൽ താൻ എടുക്കുന്ന നിലപാടുകളെ ന്യായീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിദ്ദിഖ്. സഹായം ചോദിച്ച് വിളിക്കുന്ന സുഹൃത്ത്, അയാൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പോലും കൈവിടാൻ ആകില്ലെന്നാണ് സിദ്ദിഖ് പറയുന്നത്.

റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സിദ്ധിഖിന്റെ തുറന്നു പറച്ചിൽ. നാളെ തന്റെ മകനോ സഹോദരനോ ഒരു പ്രശ്നത്തിൽ പെട്ടാലും ഇത് തന്നെയായിരിക്കും തന്റെ നിലപാടെന്നും താനൊരു പ്രശ്നത്തിൽ അകപ്പെട്ടാലും സഹായിക്കാൻ ആളുകൾ വേണ്ടേയെന്നുമാണ് സിദ്ദിഖിന്റെ ചോദ്യം.

Also Read
എനിക്ക് പുട്ട് ഇഷ്ടമല്ല അത് ബന്ധങ്ങൾ തകർക്കും; വൈറലായി മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ്

എന്റെ ഒരു അടുത്ത സുഹൃത്ത്, അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു ഇൻസിഡന്റ് നടന്നു. അദ്ദേഹം എന്നെ വിളിക്കുകയാണ്. എനിക്ക് ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട്, ഇക്ക അതിനകത്ത് എന്നെ ഒന്ന് ഹെൽപ് ചെയ്യണം എന്ന് പറഞ്ഞാൽ പിന്നെ എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങൾ വിശ്വസിക്കാനാണ്. കാരണം അദ്ദേഹം എന്റെ സഹായമാണ് ചോദിച്ചിരിക്കുന്നത്.

അയാൾ എന്റെ സുഹൃത്താണ് ചിലപ്പോൾ അയാളുടെ ഭാഗത്ത് തെറ്റുകളുണ്ടാകാം. ഇപ്പോൾ ഷാരൂഖ് ഖാന്റെ മകൻ മ യ ക്കു മ രു ന്ന് കേസിൽ പെട്ടു. ഷാരൂഖ് ഖാൻ ഉടൻ തന്നെ ഇവൻ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളുകയല്ലല്ലോ ചെയ്തത്. മകനെ എങ്ങനെ ഇറക്കിക്കൊണ്ടുവരാം എന്നാണ് ആലോചിച്ചിട്ടുണ്ടാകുക.

മകൻ ചിലപ്പോൾ മ യ ക്കു മ രു ന്ന് ഉപയോഗിച്ചിരിക്കാം ഇല്ലാതിരിക്കാം. അയാൾ ഒരു സ്ഥലത്ത് ചെന്നുപെട്ടു. പക്ഷേ ഷാരൂഖ് ഖാൻ നോക്കുന്നത് എന്താണ് എന്റെ മകൻ പെട്ട ഒരു അപകടത്തിൽ നിന്ന് എനിക്ക് അവനെ രക്ഷിക്കണം എന്നാണ്. എന്നപോലെ എന്റെ ഒരു സുഹൃത്ത് ഒരു അ പ ക ട ത്തി ൽ പ്പെ ട്ടാ ൽ, ഞാൻ അദ്ദേഹത്തെ സഹായിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നിയാൽ പിന്നെ ഞാൻ ഒപ്പം നിൽക്കുകയെന്നുള്ളതാണ്.

Also Read
ഭീഷ്മപർവ്വം കാണാൻ സമയം കിട്ടിയില്ല, അതുകൊണ്ട് അത് ഞാൻ കേട്ടിട്ടുമില്ല: വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ

അദ്ദേഹത്തിന് എതിരെ വരുന്ന കാര്യങ്ങളെ ഞാൻ ചിലപ്പോൾ ഡിഫന്റ് ചെയ്യേണ്ടി വരും അതാണ് നിലപാട്. ശരിയാണ് അയാൾക്ക് കുഴപ്പങ്ങളുണ്ടാകും. അയാൾ പ്രശ്നത്തിൽപ്പെട്ടുപോയി ചിലപ്പോൾ അയാൾ ശിക്ഷിക്കപ്പെടുമായിരിക്കും. ശിക്ഷിക്കട്ടെ, ശിക്ഷകഴിഞ്ഞ് തിരിച്ചുവരുമ്പോഴും അയാൾ എന്റെ സുഹൃത്തല്ലാതാവുന്നില്ലല്ലോ.

എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി. അങ്ങനെയല്ലേ നാളെ എന്റെ മകന് പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവർക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകൾ ആണെന്ന് പറയാൻ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ. നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്നത്തിൽ അകപ്പെടില്ലേ അപ്പോൾ എന്നെ സഹായിക്കാനും ആളുകൾ വേണ്ടേയെന്നും സിദ്ദിഖ് പറയുന്നു.

അതേ സമയം നടി ആ ക്ര മി ക്ക പ്പെട്ട കേസിൽ ദിലീപിനെ ന്യായീകരിച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പ്രസ്താവനകൾ നേരത്തെ വിവാദമായിരുന്നു.

Advertisement