മലയാള സിനിമയിൽ ഇപ്പോഴും സ്ത്രീ, പുരുഷ വേർതിരിവ് ഉണ്ട്: തുറന്ന് പറഞ്ഞ് നവ്യാ നായർ

212

മലയാളത്തിന്റെ പ്രിയനടി നവ്യാ നായർ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ഒരുത്തീ എന്ന സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. മാർച്ച് 18 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച സിനിമയെന്ന അഭിപ്രായമാണ് ലഭിക്കുന്നത്.

ഒരു സ്ത്രീയുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ചിത്രത്തിലെ രാധാമണി എന്ന കേന്ദ്രകഥാപാത്രത്തെ അതി ഗംഭീരമായിട്ടാണ് നവ്യ നായർ അവതരിപ്പിച്ചിരിക്കുന്നത്. ഇപിപോഴിതാ മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് വാചാലയാവുകയാണ് നവ്യാ നായർ.

Advertisements

മലയാള സിനിമയിൽ നായികമാർ ഭരിക്കുന്ന കാലം തിരിച്ചുവരുമെന്നാണ് നവ്യാ നായർ പറയുന്നത്. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. മലയാള സിനിമയിൽ ഇപ്പോഴും സ്ത്രീ, പുരുഷ വേർതിരിവ് ഉണ്ടെന്നും താരം കൂട്ടിച്ചേർക്കുന്നു. മലയാള സിനിമയിൽ ഇപ്പോഴും സ്ത്രീ പുരുഷ വേർതിരിവുണ്ട്.

നല്ല കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് പോവാൻ ശ്രമിക്കുക എന്നതാണ് അതിൽ ചെയ്യാനുള്ളത്. നമ്മുടെ പാത പിൻതുടർന്ന് വീണ്ടും ആളുകൾ വരും. അങ്ങനെ വരും തലമുറയിൽ ഈ വേർതിരിവ് മാറും. ഷീലയും ജയഭാരതിയും ശാരദയും അഭിനയിച്ചിരുന്ന കാലത്ത് അവരും സിനിമ മേഖല ഭരിച്ചിരുന്നു.

Also Read
ഐഎഫ്എഫ്‌കെ വേദിയിൽ ഭാവന, പോരാട്ടത്തിന്റെ പെൺ പ്രതീകം എന്ന് രഞ്ജിത്, എഴുന്നേറ്റ് നിന്ന് വമ്പൻ കൈയ്യടിയോടെ സദസ്സ്

നായകന്മാരേക്കാൾ അവരുടെ പേരുകൾ അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ആ കാലം വീണ്ടും തിരിച്ചുവരുമെന്നാണ് നവ്യാ നായർ പറയുന്നത്. അതേ സമയം ഒരുത്തീയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും നവ്യാ നായർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തുടർച്ചയായി ബുദ്ധിമുട്ടിക്ക പെടുമ്പോൾ നിവർത്തി കേടുകൊണ്ട് പ്രതികരിക്കുന്ന കഥാപാത്രമാണ് രാധാമണിയുടേത് എന്നാണ് താരം പറയുന്നത്.

സ്ത്രീകളിൽ പൊതുവെ നല്ല ഒരു ശതമാനം ആളുകളും എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ പോട്ടെ എന്ന് കരുതി അത് വിട്ടു കളയുന്നവരാണ്. കാരണം പബ്ലിക് ആയി ഒരു സ്ത്രീ എന്ന നിലയിൽ പ്രതികരിക്കാൻ ഒരു പരിധി ഉണ്ട്. സ്ത്രീകൾക്ക് പരിമിതികൾ ഒരുപാടുണ്ട്. എത്രത്തോളം അത് മറികടക്കാൻ ശ്രമിച്ചാലും അതൊരു യാഥാർത്ഥ്യം ആണ്.

എന്തിനാണ് സ്ത്രീകളുടെ മാത്രം കാര്യം എടുക്കുന്നത്. ഒരു ജെൻഡർ മാത്രം ബെയ്സ് ചെയ്യാതെ നമുക്ക് ഇപ്പോൾ പബ്ലിക്കായി ഒരു പ്രശ്നം നേരിടേണ്ടി വന്നാൽ ഒരു 80 ശതമാനം അല്ലെങ്കിൽ 70 ശതമാനം ആളുകളും പോട്ടെ എന്ന് വിചാരിക്കുമെന്നും നവ്യ പറയുന്നു

ഒരു പ്രശ്നത്തിൽ നിന്ന് വെളിയിൽ വരാൻ ആരോട് ചോദിക്കണം, എന്താണ് ചെയ്യേണ്ടത് ഇതൊന്നും നമുക്ക് അറിയില്ലെന്നും, വേറെ മാർഗമില്ല എന്ന് തോന്നുമ്പോൾ മാത്രമാണ് എല്ലാവരും പ്രതികരിക്കുന്നതെന്നും നവ്യ അഭിമുഖത്തിൽ പറഞ്ഞു. മനുഷ്യർ അങ്ങനെ ആണെന്ന് തോന്നുന്നു.

Also Read
കാണാൻ വൃത്തികേടാണെന്ന് പറഞ്ഞ് 13 സിനിമകളിൽ നിന്നുമാണ് എന്നെ അവസാനം നിമിഷം മാറ്റിയത്, അവരൊക്കെ ഇപ്പോൾ ഒരു ഡേറ്റിനായി എന്റെ പിറകേ നടക്കുയാണ്: വിദ്യാ ബാലൻ

പുരുഷന്മാരേക്കാൾ കുറച്ചുകൂടി സ്ലോ ആയിട്ടാണ് സ്ത്രീകൾ പ്രതികരിക്കുക. അങ്ങനെ ഒരു നിവർത്തികേട് കൊണ്ട് ഒരു സാഹചര്യത്തെ നേരിടേണ്ടി വരുന്ന കഥാപാത്രമാണ് തന്റേതെന്നും താരം പറയുന്നു. രാധാമണി എന്ന കഥാപാത്രം ഒരു ബോട്ടിലെ കണ്ടക്ടർ ആണ്. ഇവർ ഒരിക്കലും മുൻകൂട്ടി പ്ലാൻ ചെയ്ത് ചെയ്യുന്നതല്ല, നേരത്തെ മുതലേ പെട്ടന്ന് പ്രതികരിക്കുന്ന ആളല്ലെന്നും നവ്യ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു.

Advertisement