ഐഎഫ്എഫ്‌കെ വേദിയിൽ ഭാവന, പോരാട്ടത്തിന്റെ പെൺ പ്രതീകം എന്ന് രഞ്ജിത്, എഴുന്നേറ്റ് നിന്ന് വമ്പൻ കൈയ്യടിയോടെ സദസ്സ്

228

തിരുവനന്തപുരത്ത് നടക്കുന്ന 26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന അതിഥിയായി എത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

പോരാട്ടത്തിന്റെ പെൺ പ്രതീകം എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്. ആ ക്ര മി ക്ക പെട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാനത്ത് പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. വൻ കരഘോഷത്തോടെയാണ് ഭാവനയെ ഡെലിഗേറ്റുകൾ സ്വീകരിച്ചത്.

Advertisements

അതേ സമയം പോരാടുന്ന എല്ലാ സ്ത്രീകൾക്കും ഇരുപത്തിയാറാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിയുടെ ഉദ്ഘാടന ചടങ്ങിൽ ഭാവന ആശംസകൾ നേർന്നു. നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും ആശംസകളെന്നും ചലച്ചിത്ര മേളയിൽ അതിഥിയായി എത്തിയതിൽ സന്തോഷമുണ്ടെന്നും ഭാവന പറഞ്ഞു. ഇരുപത്തിയാറാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അതിഥിയായി എത്തിയതിൽ വളരെയധികം സന്തോഷമുണ്ട്.

ഈ വേദിയിലേക്ക് എന്നെ ക്ഷണിച്ച രഞ്ജിത്ത് സാറിനും ബീന ചേച്ചിക്കും പ്രത്യേകം നന്ദി പറയുന്നു. നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകൾ ആസ്വദിക്കുന്ന എല്ലാ പ്രേക്ഷകർക്കും പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ എന്നായിരുന്നു ഭാവന പറഞ്ഞത്.

അതേ സമയം അപ്രതീക്ഷിത അതിഥിയായാണ് ഭാവന ചലച്ചിത്ര മേളയുടെ വേദിയിലെത്തിയത്. ചലചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്താണ് ഭവനയെ വേദിയിലേക്ക് ക്ഷണിച്ചത്. പോരാട്ടത്തിന്റെ പെൺ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

വൻ കരഘോഷത്തോടെയാണ് സദസ് ഭാവനയെ വരവേറ്റത്. വർഷങ്ങൾക്ക് ശേഷമാണ് ഭാവന രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നത്. ഭാവന അതിഥിയായി എത്തുന്ന വിവരം സംഘാടകർ പുറത്തുവിട്ടിരുന്നില്ല. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപാണ് ചടങ്ങിലെ മുഖ്യാതിഥി.

നിശാഗന്ധി തിയേറ്ററിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ചടങ്ങിന്റെ അധ്യക്ഷൻ. കുർദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകി മുഖ്യമന്ത്രി ആദരിക്കും. പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും ചടങ്ങിൽ അതിഥികളായെത്തിയിട്ടുണ്ട്.

കെഎസ്എഫ്ഡിസി ചെയർമാനും സംവിധായകനുമായ ഷാജി എൻ കരുൺ ആണ് ഭാവനയെ ബൊക്കെ നൽകി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങിൽ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു.അതേസമയം, അഞ്ച് വർഷ ങ്ങൾക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചു വരുന്നത്. ആദിൽ മൈമുനാത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

Advertisement