സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ, ലോട്ടറിയടിച്ചത് പോലെ: മമ്മൂട്ടിക്കൊപ്പം അഭിനയിതിന്റെ ആവേശത്തിൽ പരസ്പരത്തിലെ ദീപ്തി ഗായത്രി അരുൺ

112

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കാൻ ആഗ്രഹിക്കാത്ത നടിമാർ ഉണ്ടാവില്ല ഇന്ത്യൻ സിനിമയിൽ. അത്രയ്ക്ക് ഇഷ്ടവുമ ബഹുമാനവും ആണ് എല്ലാവർക്കും മലയാളത്തിന്റെ മെഗാ താരത്തോട്.

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം ലോട്ടറിയടിച്ചതിന് തുല്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിെല ദീപ്തി ഐപിഎസ് എന്ന കഥാപാത്രമായി തിളങ്ങിയ ഗായത്രി അരുൺ.

Advertisements

ഏറ്റവും പുതിയ ‘വൺ’ എന്ന ചിത്രത്തിലാണ് ഗായത്രി മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നത്.
ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്ന ടീന എന്ന കഥാപാത്രത്തെയാണ് ഗായത്രി വണ്ണിൽ അവതരിപ്പിക്കുന്നത്.

മമ്മൂട്ടിക്കൊപ്പമാണ് അഭിനയിക്കേണ്ടതെന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ വിളിച്ചുപറഞ്ഞപ്പോൾ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതായതുപോലെ ഒരു ഫീലായിരുന്നു. മമ്മൂക്കയോടൊപ്പം സീൻ ചെയ്യുന്നതുവരെ അദ്ദേഹത്തോടൊപ്പം ഞാൻ അഭിനയിക്കുമെന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നില്ലെന്നും ഗായത്രി പറയുന്നു.

മമ്മൂട്ടിയുടെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായിരിക്കും ഇത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന് തിരക്കഥയെഴുതിയിരിക്കുന്നത് ബോബി സഞ്ജയ് ടീമാണ്.

അതേ സമയം കോറോണ വൈറസ് മുൻകരുതലിനെ തുടർന്ന് തിയ്യറ്ററുകൾ അടച്ചതിനാൽ പുതിയ മലയാള സിനമകളുടെയെല്ലാം റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. മമ്മൂട്ടിയുടെ വണ്ണിനും മോഹൻലാലിന്റെ മരയ്ക്കാറിനും നേരത്തെ തീരുമാനിച്ച സമയത്ത് പ്രദർശനത്തിന് എത്താൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.

Advertisement