വളരെ പെട്ടെന്ന് തന്നെ മലയാളികൽൾക്ക് സുപരിചിതയായി മാറിയ നടിയാണ് അഞ്ജലി നായർ. ചെയ്തതിൽ ഏറെയും ചെറിയ വേഷങ്ങൾ ആയിരുന്നുവെങ്കിലും വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും, കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി നടി അഞ്ജലി നായർ മാറിയിരുന്നു.
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അഞ്ജലി മലയാളത്തിൽ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്ന് റിലീസ് ചെയ്ത ആറാട്ടിലും അഞ്ജലി അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ അഞ്ജലിയുടെ ജീവിതത്തിലെ സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിലെങ്ങും ചർച്ചാ വിഷയം.
ഇപ്പോഴിതാ താരം വിണ്ടും വിവാഹിതയായി എന്ന വാർത്തകളാണ് പുറത്തു വരുന്നത്. സഹ സംവിധായകൻ അജിത്ത് രാജുവാണ് ഭർത്താവ്. 2011ലായിരുന്നു സംവിധായകൻ അനീഷ് ഉപാസനയുമായി അഞ്ജലിയുടെ ആദ്യ വിവാഹം. 2016ൽ ഇരുവരും വേർപിരിഞ്ഞു ഈ വിവാഹത്തിൽ ആവണി എന്ന മകളുമുണ്ട്.
Also Read
ബിയറിന്റെ മണം ഇഷ്ടമല്ല, വിസ്‌കിയേക്കാൾ ഇഷ്ടം വോട്ക; സനൂഷയുടെ വാക്കുകൾ വീണ്ടും വൈറൽ
മകൾ അഞ്ജലിക്കൊപ്പമാണ് താമസം. 2021 നവംബർ 21നാണ് അജിത്തിനെ അഞ്ജലി വിവാഹം കഴിക്കുന്നത്, മൂന്നു മാസത്തിനുശേഷമാണ് വിവാഹം കഴിച്ച വിവരം അഞ്ജലിയും ഭർത്താവും ആരാധകരെ അറിയിക്കുന്നത്.
വിവാഹത്തെക്കുറിച്ച് അഞ്ജലി പറഞ്ഞതിങ്ങനെ, വിവാഹ വിശേഷങ്ങൾ കൊട്ടിഘോഷിക്കാനോ ഉൽസവം ആക്കാനോ താൽപര്യമുണ്ടായിരുന്നില്ല. ഞങ്ങളെ ഒന്നിച്ചു കാണുമ്പോൾ മറ്റൊരു രീതിയിലുള്ള സംസാരം ഉണ്ടാകരുതല്ലോ എന്നു ചിന്തിച്ചപ്പോഴാണ് വിവാഹിതരായ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കിടാൻ തീരുമാനിച്ചത്.
ഒരു വർഷത്തെ പരിചയത്തോടെ, ഒന്നിച്ചു മുന്നോട്ടു പോകാനാകും എന്നു തോന്നിയപ്പോഴാണ്‌വീട്ടുകാരുമായി സംസാരിച്ചത്. അവരും ആലോചിച്ച് സമ്മതമറിയിക്കുകയായിരുന്നു. ഞങ്ങൾ രണ്ടാളുടെയും രണ്ടാം വിവാഹം ആണിത്. അദ്ദേഹത്തിന്റെ ആദ്യവിവാഹം 2014 ൽ പിരിഞ്ഞു. എന്റെ ആദ്യ വിവാഹം 2016 ൽ പിരിഞ്ഞു.
അതേ സമയം നവംബറിൽ വിവാഹിതയായെങ്കിലും വാർത്ത പുറത്തു വിടാതിരുന്നത് മകൾക്ക് ചീത്തപ്പേര് ഉണ്ടാകരുതെന്ന് വിചാരിച്ചാണെന്നും അഞ്ജലി നായർ പറയുന്നു . ഇന്ന് രാവിലെയോടെയാണ് താരത്തിന്റെ വിവാഹം കഴിഞ്ഞ വിവരം പുറത്തു വരുന്നത്.
മുമ്പ് താൻ അഭിനയിച്ച ഷോർട്ട് ഫിലിമിലെ ചിത്രങ്ങളൊക്കെ കട്ടൗട്ട് ചെയ്ത് പ്രചരിപ്പിച്ച് തന്റെ കല്യാണം കഴിഞ്ഞെന്നൊക്കെ വാർത്തകൾ വന്നിട്ടുണ്ട്. അതിനാൽ വിവാഹ വാർത്തയറിയുമ്പോൾ സോഷ്യൽ മീഡിയ എന്തൊക്കെ കഥകളാണു മെനയുകയെന്ന് നല്ല പേടിയുണ്ടായിരുന്നു.
Also Read
പ്രണവ് എന്തുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ എത്താത്തത് : കാരണം വ്യക്തമാക്കി മോഹൻലാൽ
വ്യക്തി ജീവിതത്തിൽ ധാരാളം അനാവശ്യ വിവാദങ്ങൾ നേരിട്ടയാളാണ് താൻ. കുത്തുവാക്കുകളും വിമർശനങ്ങളും ഒക്കെയായി പലരും വരുമെന്ന് ഉറപ്പായിരുന്നു.’അവൾ വീണ്ടും കുഴിയിലേക്കു ചാടി എന്നൊക്കെയാകും കമന്റുകൾ. തനിക്കൊരു മകളുണ്ടല്ലോ. താനിതു മറച്ചു വയ്ക്കുന്നതു കൊണ്ട് അവൾക്കൊരു ചീത്തപ്പേരുണ്ടാകരുതെന്നു ചിന്തിച്ചു.
അങ്ങനെയാണ് വിവാഹിതയായെന്നു ഔദ്യോഗികമായി അറിയിക്കാൻ തീരുമാനിച്ചത്. മോൾ വളരെ ഹാപ്പിയാണ്. അവളാണ് ഈ വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷം പങ്കുവച്ചതും. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ അമ്പലത്തിൽ വച്ചുള്ള ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നതെന്നും അഞ്ജലി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.