പ്രണയിച്ച് വിവാഹവും വിവാഹ മോചനവും, ഏഴുവർഷത്തിന് ശേഷം മക്കൾക്ക് വേണ്ടി വീണ്ടും ഒന്നിച്ചു: നടി പ്രിയാ രാമന്റെ ജീവിതം ഇങ്ങനെ

301

1993 ൽ തമിഴകത്തിന്റെ സ്‌റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന സിനിയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ മനംകവർന്ന താരറാണിയായിരുന്നു നടി പ്രിയരാമൻ. സിനിമയിൽ പ്രിയാ രാമൻ തൊട്ടതൊക്കെ ഹിറ്റുകളായിരുന്നു. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പമെല്ലാം പ്രിയാ രാമൻ അഭിനയിച്ചു.

സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് നടൻ രഞ്ജിത്തുമായി പ്രണയത്തിലായത്. രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമയിൽനിന്നും വിട്ടുനിന്നു തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു പ്രിയാ രാമൻ. തെന്നിന്ത്യൻ ഭാഷകളിലെല്ലാം തിളങ്ങിയ താരം സൂപ്പർസ്റ്റാറുകളായ രജനികാന്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കെല്ലാം ഒപ്പം അഭിനയിച്ചിരുന്നു. വളരെ പെട്ടെന്നാണ് പ്രിയാരാമൻ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനംകവർന്നത്.

Advertisements

സൂപ്പർസ്റ്റാർ രജനികാന്തിന്റെ വള്ളി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് എത്തിയ പ്രിയ രാമൻ കശ്മീരം, സൈന്യം, അർത്ഥന, ആറാം തമ്പുരാൻ, തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലും തിളങ്ങിയ നായികയാണ്. പിന്നീട് വിവാഹിതയോടെ സിനിമയിൽ നിന്നും പ്രിയ മാറിനിന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് നടൻ രഞ്ജിത്തുമായി പ്രണയത്തിലായത്.

Also Read
നെയ്യാറ്റിൻകര ഗോപനായി ആടി തിമിർത്ത് തിയേറ്ററുകളിൽ ആരവം തീർത്ത് മോഹൻലാൽ, ‘ആറാട്ട്’ അതിഗംഭീരമെന്ന് റിപ്പോർട്ടുകൾ

രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമയിൽനിന്നും വിട്ടുനിന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. 2014 ൽ രഞ്ജിത്തും പ്രിയ രാമനും വിവാഹമോചനം നേടി, മക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയായിരുന്നു മലയാളികളെ സംബന്ധിച്ചിടത്തോളം പോരുനീ വാരിളം ചന്ദ്രലേഖേ എന്ന ഗാനം എവിടെ, എപ്പോൾ കേട്ടാലും മനസ്സിലേക്ക് പതിയുന്ന ഒരു രൂപം കൂടിയാണ് പ്രിയയുടേത്.

തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളോടൊപ്പം ഒരുപാട് നല്ല ചിത്രങ്ങളിൽ തിളങ്ങി നിന്നപ്പോഴാണ് താരം വിവാഹിത ആകുന്നതും അഭിനയത്തിൽ നിന്ന് പിന്മാറുന്നതും. ശേഷം അൽപ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം അഭിനയ രംഗത്ത് വീണ്ടും സജീവമായി. ഒരു വ്യത്യസം മാത്രം സിനിമയിലൂടെയല്ല പകരം മിനിസ്‌ക്രീൻ പരമ്പരയിലൂടെയാണ് താരം മടങ്ങിയെത്തിയത്.

ഇപ്പോൾ പ്രിയയുടെ ജീവിതത്തിലെ വലിയൊരു സന്തോഷത്തെകുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. മുൻ ഭർത്താവ് രഞ്ജിത്തുമായി പ്രിയ വീണ്ടും ഒന്നിച്ചിരിക്കുന്നു. ഏറെ സന്തോഷത്തോടെയാണ് ആരാധകർ ആ വാർത്ത ഏറ്റെടുത്തത്. ഐവി ശശി സംവിധാനം ചെയ്ത അർത്ഥനയായിരുന്നു പ്രിയ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം.

രഞ്ജിത്തുമായുള്ള വിവാഹശേഷമാണ് സിനിമയിൽ നിന്ന് ഞാൻ മാറിനിക്കുന്നത്. അതുകൊണ്ട് എന്റെ പ്രണയവും വിവാഹമോചനവുമൊക്കെ ഇവിടെ ചർച്ച ആയിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ വിവാഹ ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹമോചനത്തിനായി ഞാൻ തീരുമാനിക്കുന്നത്. ഞങ്ങൾക്ക് രണ്ട് മക്കളാണ്, രണ്ടുപേരും എന്റെ ഒപ്പമാണ് ഞാനിപ്പോൾ സന്തോഷവതിയാണ്’, എന്നും പ്രിയ മുൻപ് ഒരു ആഭിമുഖത്തിൽ പറഞ്ഞിരുന്നു.

Also Read
പ്രതീക്ഷച്ചത് പോലെ ഒന്നും കിട്ടാത്ത സങ്കടത്തിൽ ആലീസ് ദേഷ്യപ്പെട്ട് കതക് അടക്കുന്ന ശബ്ദം മാത്രമാണ് ഞാൻ കേട്ടത് ; വാലന്റൈൻസ് ഡേയ്ക്ക് സംഭവിച്ചതിനെ കുറിച്ച് സജിൻ

സിനിമയിലേക്ക് ഇനി ഉണ്ടാകില്ലേ എന്ന് എന്നോട് ചോദിക്കുന്നവരോട് ഒന്ന് മാത്രമേ ഇപ്പോൾ പറയുവാൻ ഉള്ളൂ. സിനിമയിൽ ഉണ്ടായിരുന്നപ്പോൾ ഒരുപിടി നല്ല കഥാപാത്രങ്ങൾ എനിക്ക് പ്രേക്ഷകർക്കായി നൽകാൻ സാധിച്ചു. അത്‌കൊണ്ട് തന്നെ ഇപ്പോഴും എന്റെ സിനിമകൾ പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

അപ്പോൾ അപ്രധാനമായ വേഷങ്ങൾ ചെയ്ത് എന്റെ വില കളയേണ്ടതില്ലല്ലോ എന്ന് പ്രിയ പറഞ്ഞ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആവുകയാണ് സിനിമ പുരുഷ കേന്ദ്രീകൃതമാണ്. ടെലിവിഷൻ പരമ്പരകൾ സ്ത്രീകളുടേതും, സ്ത്രീകൾ തന്നെയാണ് പ്രധാന കാഴ്ചക്കാർ. അപ്പോൾ അവരിൽ നിന്നൊരാൾ കഥാപാത്രമായി വരുമ്പോൾ പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നി.

മാത്രമല്ല, സിനിമയുടെ സമയം പലപ്പോഴും അനുകൂലം ആയി തോന്നിയതും ഇല്ല. അപ്പോൾ ടെലിവിഷനി ലേക്ക് ചുവടുമാറ്റുന്നതാണ് അഭികാമ്യം എന്ന് എനിക്ക് തോന്നി എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയ സീരിയലിൽ സജീവം ആയത്. രഞ്ജിത്തുമായി പ്രിയ വീണ്ടും ഒന്നിച്ചു എന്ന വാർത്ത നേരത്തെ തന്നെ ചർച്ചയായതാണ്. 2018 ലെ സീ തമിഴ് അവാർഡ് നിശയിൽ രഞ്ജിത്തിന്റെ കൈയ്യിൽ നിന്നും അവാർഡ് വാങ്ങുന്ന പ്രിയയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

അന്ന് മുതൽ തന്നെ രഞ്ജിത്തും പ്രിയയും ഒന്നിച്ചുവെന്നുള്ള വാർത്തകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. അടുത്തിടെ പ്രിയാരാമനും ഒരുമിച്ചുള്ള സന്തോഷം പങ്കിട്ടുകൊണ്ട് രഞ്ജിത്ത് പ്രിയ രാമന്റെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചതോടെയാണ് പ്രിയ രഞ്ജിത്ത് ഒന്നാകലിനെക്കുറിച്ച് ചർച്ചകൾ വീണ്ടും സജീവമായത്.

Also Read
പ്രതീക്ഷച്ചത് പോലെ ഒന്നും കിട്ടാത്ത സങ്കടത്തിൽ ആലീസ് ദേഷ്യപ്പെട്ട് കതക് അടക്കുന്ന ശബ്ദം മാത്രമാണ് ഞാൻ കേട്ടത് ; വാലന്റൈൻസ് ഡേയ്ക്ക് സംഭവിച്ചതിനെ കുറിച്ച് സജിൻ

എന്നാൽ പ്രിയ എന്നുള്ള കരുത്തുറ്റ സ്ത്രീ വ്യക്തിത്വത്തെ കുറിച്ച് അധികമാർക്കും അറിവുണ്ടാകില്ല. പതിനഞ്ചു വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുമ്പോൾ ഹൃദയഭേദകം ആയിരുന്നു എന്ന് പ്രിയ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പിന്നീടാണ് താരം ബിസിനസിലേക്കും അഭിനയത്തിലേക്കും തിരിയുന്നത്. ജീവിതത്തിൽ ബ്രേക്ക് ഡൗണായതു പോലെ ഇരിക്കാൻ സത്യത്തിൽ എനിക്കാവില്ലായിരുന്നു. തലയുയർത്തി നിൽക്കാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും കഠിനമായി ജോലി ചെയ്യേണ്ടി വന്ന അവസ്ഥയെകുറിച്ചും പ്രിയ മുൻപൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികൾക്ക് സ്മാർട് ആയി ജീവിക്കാൻ പണം വേണ്ടേ? അങ്ങനെയാണ് ഗ്രാനൈറ്റ് ബിസിനസ്സിലേക്ക് താൻ എത്തിയതെന്നും പ്രിയ വ്യക്തമാക്കിയിട്ടുണ്ട്.രണ്ടുകുട്ടികളെയും പ്രിയയേയും തനിച്ചാക്കി നടി രാഗസുധയെ വിവാഹം ചെയ്ത രഞ്ജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർന്നിരുന്നു.

2014 ൽ ആണ് രാഗസുധയെ രഞ്ജിത്ത് വിവാഹം ചെയ്യുന്നത് എന്നാൽ 2015 ൽ തന്നെ വിവാഹ മോചിത രാവുകയും ചെയ്തു. ഇപ്പോൾ വീണ്ടും പ്രിയയുടെ ജീവിതത്തിലേക്ക് രഞ്ജിത്ത് എത്തുമ്പോൾ പ്രിയയുടെ കഷ്ടപാടുകൾക്കും കണ്ണുനീരിനും ഫലമുണ്ടായി എന്നാണ് ആരാധകരുടെ കമന്റുകൾ.

Advertisement