പ്രണവിനോടുള്ള ഇഷ്ടം പെട്ടെന്ന് ഉണ്ടായതല്ല, ലാലേട്ടന്റെ മരുമകളാകാൻ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്: ഗായത്രി സുരേഷ്

86

മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബൻ നായകനായി 2015ൽ പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്ത് എത്തിയ താരമാണ് നടി ഗായത്രി സുരേഷ്. മോഡലിങ് രംഗത്തു നിന്ന് അഭിനയത്തിലേക്ക് വന്ന താരം കൂടിയാണ് ഗായത്രി. മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ച താരം ഇപ്പോൾ തെലുങ്കിലാണ് അഭിനയിക്കുന്നത്.

ജമ്നാപ്യാരിക്ക് പിന്നാലെ ഒരുപിടി സിനിമകളിലൂടെ ചുരുങ്ങിയ സമയം കൊണ്ട്മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. ഗായത്രിയുടെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയായ എസ്‌കേപ്പ് പ്രദർശനത്തിനൊരുങ്ങുകയാണ്.

Advertisements

ജമ്‌നാപ്യാരി എന്ന ചിത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് വള്ളിയും തെറ്റി പുള്ളിയും തെറ്റി, നിർണായകം, പ്രേമം എന്നീ ചിത്രങ്ങളുടെ ഓഡിഷനിൽ ഗായത്രി പങ്കെടുത്തിരുന്നു. എന്നാൽ അതെല്ലാം ഫെയിൽ ആയി പോവുകയായിരുന്നു. അതേ സമയം അടുത്തിടെ ഉണ്ടായ ഒരു അപകടത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് ഗായത്രി ആർ സുരേഷ്. അതിന് പിന്നാലെ താരത്തിന്റെ പല തുറന്നു പറച്ചിലുകളും വിവാദം ആയിരുന്നു. താരത്തിന്റെ പല തുറന്നുപറച്ചിലുകളും ട്രോളുകളുമായി സോഷ്യൽ മീഡിയയിൽ ഉയർന്നു.

Also Read
താൻ പണ്ട് കണ്ട പേളിയല്ല ഇപ്പോൾ, ഒരുപാട് മാറിപ്പോയി ; പേളി പകരം വീട്ടിയ കഥ പറഞ്ഞ് ഗോവിന്ദ് പദ്മസൂര്യ

പല വിവാദങ്ങൾക്ക് പിന്നാലെയും ഗായത്രി വിശദീകരണവുമായി ലൈവിൽ എത്താറുണ്ട്. താരത്തിന്റെ വിശദീകരണങ്ങളും പിന്നീട് വിവാദമായിരുന്നു. ട്രോളുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ഗായത്രി കത്തും നൽകിയിരുന്നു. പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണമെന്ന് താരം പറഞ്ഞതും ഏറെ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യണം എന്നത് ഒരു ആഗ്രഹമാണെങ്കിലും അതിന് വേണ്ടി നോക്കി ഇരിക്കുകയല്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഗായത്രി സുരേഷ് ഇപ്പോൾ. പ്രണവിനോടുള്ള ഇഷ്ടം പെട്ടെന്ന് ഉണ്ടായതല്ലെന്നും പണ്ടു മുതലേ ഇഷ്ടമായിരുന്നുവെന്നും ഗായത്രി ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

തനിക്ക് മാത്രമല്ല ഒരുപാട് പെൺകുട്ടികൾക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെ തനിക്കും ഇഷ്ടമാണ്. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനു വേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല. തന്റെ യാത്രയിൽ വേറെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാൽ, ഒരു പക്ഷേ താൻ അയാളെ കല്യാണം കഴിച്ചേക്കാം.

എന്നാലും പ്രണവിനെ കല്യാണം കഴിക്കുക എന്നത് ഒരു ആഗ്രഹം തന്നെയാണ്. തനിക്ക് പതിനാലോ, പതിമൂന്നോ വയസ് പ്രായമുള്ളപ്പോൾ ഒരു ബുക്കിൽ ലാലേട്ടന്റെ ഒരു ഫാമിലി ഇന്റർവ്യൂവിൽ പ്രണവിനെ കണ്ടിട്ടുണ്ട്. അന്ന് പ്രണവിനെ കണ്ടപ്പോൾ കൊള്ളാലോ ഇവൻ എന്ന് താൻ പറഞ്ഞിട്ടുണ്ട്.

Also Read
മഞ്ജു വാര്യരെ കൂടുതൽ ചെറുപ്പക്കാരി ആക്കാൻ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തലുമായി പ്രമുഖ മേക്കപ്പ് മാൻ

പിന്നെ പ്രണവിനെ കാണുന്നത് സാഗർ എലിയാസ് ജാക്കിയിലെ ആ ഒറ്റ സീനിലാണ്. പിന്നെ പ്രണവ് സിനിമയിലേക്ക് വന്നു. പ്രണവിന്റെ സ്വഭാവത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. ലാലേട്ടന്റെ മരുമകളാകാൻ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനും താനും തമ്മിൽ പ്രത്യേകം കണക്ട് ചെയ്യാൻ സാധിക്കും എന്നാണ് കരുതുന്നത്.

പരിഹസിക്കപ്പെടൽ ഒരു ട്രെൻഡ് ആയപ്പോഴാണ് ട്രോൾസ് നിരോധിക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടത്. നല്ലോണം പൊക്കിപ്പറയുന്ന, ഇൻസ്‌പെയർ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടതെന്നും ഗായത്രി പറഞ്ഞു.

Advertisement