മിമിക്രി രംഗത്ത് നിന്നും സിനിമയിൽ നായകനായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറയ താരമാണ്ണ് ജയറാം. 1988ൽ പി പത്മരാജന്റെ അപരൻ എന്ന സിനിമയിൽ കൂടിയാണ് ജയറാം അഭിനയരംഗത്തേക്ക് എത്തിയത്.
അപരന് ശേഷം നിരവധി ചിത്രങ്ങളിലൂടെ സൂപ്പർതാരമായി മാറിയ ജയറാം അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നിൽക്കുകയാണ്. കലാഭവനിൽ നിന്നുമായിരുന്നു ജയറാം മിമിക്രിയിലൂടെ എത്തിയത്. അതേ സമയം ജയറാമിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
മുൻകാല നായക നടി പാർവതിയെയാണ് ജയറാം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പാർവതി അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ്. ജയറാം തന്നെയാണ് ആദ്യം ഉള്ളിലെ പ്രണയം പാർവ്വതിയോട് പറഞ്ഞത്. എന്നാൽ സിനിമാ മേഘലയിലെ ആർക്കും തന്നെ അറിയില്ലായിരുന്നു ഇവരുടെ പ്രണയം.
പിന്നീട് സെറ്റിൽ വെച്ച് ഇവർ പരസ്പരം സംസാരിക്കാതിരിക്കുന്നത് കണ്ടതോടെയാണ് മറ്റു ചിലർക്ക് ഇവരുടെ കാര്യത്തിൽ സംശയം വന്നത്. പിന്നീട് ആ പ്രണയം പരസ്യമായി. ഇന്ന് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു താരങ്ങൾ. രണ്ട് മക്കളുണ്ട് ഇവർക്ക്. കാളിദാസും, മാളവികയും. അച്ഛനെ പോലെ അഭിനയ രംഗത്ത് സജീവമാണ് കാളിദാസ്. മാളവിക മോഡലിംഗ് ചെയ്യുന്നുണ്ട്. ഇടക്ക് പരസ്യ ചിത്രങ്ങളിലും താരപുത്രി എത്തിയിരുന്നു.
ഇപ്പോഴിതാ താൻ പാർവ്വതിയെ കണ്ടുമുട്ടിയ ദിവസത്തിന്റെയും തന്റെ ആദ്യ സിനിമയുടേയും ഓർമകൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജയറാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയറാമിന്റെ തുറന്നു പറച്ചിൽ. ജയറാമിന്റെ ഫേസ്ബുക്ക് ഇങ്ങനെ:
ഫിബ്രവരി 18 ആദ്യ ചിത്രമായ അപരന് തുടക്കമിട്ട ദിവസം അശ്വതിയെ കണ്ടുമുട്ടിയ ദിവസം 34 വർഷം കടന്നുപോകുന്നു. കടപ്പാട് ഒരുപാട് പേരോട് നിങ്ങളോട് എന്നാണ് താരം കുറിച്ചത്. കൂടാതെ ഭാര്യയും നടിയുമായ പ്രവതിക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. 1964 ഡിസംബർ 10 ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ജയറാം ജനിച്ചത്.പരേതനായ വെങ്കട്ടരാമനും മഞ്ജുളയുമാണ് സഹോദരങ്ങൾ. ഒരു കാലത്ത് മലയാള ചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ.
വിവാഹത്തിനു മുമ്പേ പല സിനിമകളിലും ഇവർ വിജയ ജോഡികളായിരുന്നു. പ്രശസ്ത മലയാളം എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയാണ് ജയറാം.