ഒരുപിടി മികച്ച ചിത്രങ്ങങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശ്രിന്ദ. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിൽ അസംഘടിതർ എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ താരം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ അസംഘടിതർ സംവിധായിക കുഞ്ഞില മസിലാമണിയാണ് ഒരുക്കിയത്.
കുഞ്ഞില തന്നോട് കഥ പറഞ്ഞപ്പോൾ തന്നെ ഈ സിനിമ ചെയ്യണം എന്നാണ് തോന്നിയെന്ന് ശ്രിന്ദ പറയുന്നു. തുണിക്കടയിലും മറ്റും ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികൾ മൂത്രപ്പുരയ്ക്ക് വേണ്ടി നടത്തിയ സമരത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രം. സോണി ലൈവിലൂടെ റിലീസ് ചെയ്ത ചിത്രം അഞ്ച് കഥകളാണ് പറയുന്നത്. ജിയോ ബേബിയാണ് ഫ്രീഡം ഫൈറ്റ് അവതരിപ്പിക്കുന്നത്. ആന്തോളജിയിൽ അസംഘിതർ എന്ന സിനിമ ചർച്ച ചെയ്യുന്നത് യഥാർത്ഥ സംഭവത്തെക്കുറിച്ചാണ്. ശ്രിന്ദയാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും മറ്റും മനസ് തുറന്നിരിക്കുകയാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയ നടി ശ്രിന്ദ. കുഞ്ഞില തന്നോട് കഥ പറഞ്ഞപ്പോൽ തന്നെ ഈ സിനിമ ചെയ്യണം എന്നുതന്നെയായിരുന്നു തോന്നിയതെന്നാണ് ശ്രിന്ദ പറയുന്നത്. തിരക്കഥ നേരത്തെ അയച്ചുതന്നിരുന്നു. ശരിക്ക് നടന്ന സംഭവമാണ് തിരക്കഥയാക്കിയത്.
കാലിക പ്രസക്തിയുള്ള വിഷയമാണ്. അങ്ങനെയുള്ള ഒരു വിഷയം സംസാരിക്കുന്ന സിനിമയാവുമ്പോൾ തീർച്ചയായും അതിന്റെ ഭാഗമാവണമെന്ന് തനിക്ക് തോന്നിയെന്നാണ് ശ്രിന്ദ പറയുന്നത്. യഥാർത്ഥ ജീവിതത്തിലും അസംഘടിതരുടെ സമരം നയിച്ച വിജി പെൺകൂട്ടും സിനിമയിൽ അഭിനയിക്കുന്നുണ്ട് സമരനായികയായി തന്നെയാണ് വിജിയും എത്തിയിരിക്കുന്നത്.
വിജിയെക്കുറിച്ചും ശ്രിന്ദ സംസാരിക്കുന്നുണ്ട്. വിജി ചേച്ചി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നാണ് ശ്രിന്ദ പറയുന്നത്. യഥാർത്ഥ സംഭവത്തേക്കുറിച്ച് കൂടുതലറിയാനായി വിജയി ആ സമയത്ത് അവർ നേരിട്ടിരുന്ന വെല്ലുവിളികളും മറ്റും ഷൂട്ടിങ് സമയത്ത് പങ്കുവെയ്ക്കുമായിരുന്നു ഐന്നാണ് ശ്രിന്ദ പറയുന്നത്. വെറുതേയിരിക്കുമ്പോൾ പഴയ കാര്യങ്ങളൊക്കെ ചർച്ച ചെയ്യും.
ചില രംഗങ്ങളെടുക്കുമ്പോൾ ചേച്ചിയും നന്നായി വിശദീകരിച്ച് തരുമായിരുന്നു. വിജി ചേച്ചി അവരായി തന്നെയാണ് അഭിനയിച്ചതെന്നും തനിക്ക് അതൊരു പുതിയ അനുഭവമായിരുന്നുവെന്നും ശ്രിന്ദ പറയുന്നു. തുണിക്കടയിലും മറ്റും ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികൾ മൂത്രപ്പുരയ്ക്ക് വേണ്ടി നടത്തിയ സമരത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഭക്ഷണവും വെള്ളവുമെല്ലാം മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളാണ്. മൂത്രമൊഴിക്കാതിരിക്കാൻ വെള്ളം കുടിക്കാതിരിക്കുക എന്നതിനേക്കാൾ ഭീകരമായ ഒന്ന് വേറെയില്ലെന്നാണ് ശ്രിന്ദയും അഭിപ്രായപ്പെടുന്നത്. പ്രാഥമികമായ ആവശ്യങ്ങൾ ഉപേക്ഷിക്കുക എന്ന് പറഞ്ഞാൽ തന്നെ കൊടും ഭീകരതയാണെന്ന് ശ്രിന്ദ അഭിപ്രായപ്പെടുന്നു.
കുഞ്ഞില എന്ന സംവിധായകയെക്കുറിച്ചും ശ്രിന്ദ മനസ് തുറക്കുന്നുണ്ട്. ഈ സിനിമ ഇത്രയും മനോഹര മായി ചെയ്യാൻ കഴിയുക എന്ന് പറയുന്നത് കുഞ്ഞിലയ്ക്ക് ആ വിഷയത്തോടുള്ള സമീപനമാണ് കാണിച്ച് തരുന്നതെന്നാണ് ശ്രിന്ദ പറയുന്നത്. എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്. യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട ആളുകളാണ് ഈ സിനിമയ്ക്കുവേണ്ടി നിന്നിട്ടുള്ളത്.
അതെല്ലാം ഈ സിനിമയ്ക്ക് സഹായകമായിട്ടുണ്ടെന്നും ശ്രിന്ദ പറയുന്നു. സംവിധായകരിൽ സ്ത്രീ, പുരുഷൻ എന്നൊന്നില്ലെന്ന് പറയുന്ന ശ്രിന്ദ ഒരു നല്ല ഡയറക്ടർ അവരുടെ കാഴ്ചപ്പാട് എങ്ങനെ ആവിഷ്‌കരിക്കുന്നു, നമ്മളെ എങ്ങനെ വിശ്വസിപ്പിക്കുന്നു എന്നതെല്ലാം ഓരോ ഘടകങ്ങളാണെന്നും പറയുന്നു. അങ്ങനെ നോക്കിയാൽ കുഞ്ഞില നല്ല സംവിധായികയാണ് ശ്രിന്ദയുടെ അഭിപ്രായം.