മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചത്രത്തിന്റെ മുഴുവൻ പേര്.
ഒരു പക്കാ മാസ് എന്റർടെയ്‌നറാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംവിധായകന്റെ വാക്കുകൾ ശരിവെക്കുന്നാതാണ് സിനിമയെന്നാണ് അദ്യ ഷോ കഴിയുമ്പോൾ തിയ്യറ്റരുകളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. നെയ്യാറ്റിൻകര ഗോപൻ ആയി മോഹൻലാലിന്റെ വിളയാട്ടം തന്നെയാണ് സിനിമയെന്നാണ് അറിയുന്നത്.
ആക്ഷൻ പാക്ക്ഡ് കോമഡി ചിത്രം എന്നതിന് നൂറുശതമാനം നീതി പുലർത്താൻ ചിത്രത്തിന് കഴിഞ്ഞു എന്നാണ് പ്രേക്ഷകർ പറയുന്നത്. മോഹൻലാൽ ഇത്രയ്ക്കും ചടുലമായി ആടി തിമിർത്ത് അഭിനയിക്കുന്നത് ഏറെ കാലങ്ങൾക്ക് ശേഷം ആണെന്നും അഭിപ്രായം ഉയരുന്നുണ്ട്.
പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ തന്നെയാണ് ആറാട്ടിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.
കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നൽകുന്ന ചിത്രം ആരാധകരെ ത്രില്ലടിപ്പിക്കുന്നു എന്നാണ് സൂചന. അന്തരിച്ച നടൻ നെടുമുടി വേണു അഭിനയിച്ച അവസാന ചിത്രം കൂടിയാണ് ആറാട്ട്. ചിത്രത്തിലെ ഗാനങ്ങൾക്കും ട്രെയിലറിനും വലിയ സ്വീകാര്യതയായിരുന്നു ആരാധകർക്കിടയിൽ ലഭിച്ചത്.
വിജയരാഘവൻ, സായികുമാർ, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രൻസ്, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻകുട്ടി, സ്വസ്വിക, മാളവിക മേനോൻ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.
Also Read
മഞ്ജു വാര്യരെ കൂടുതൽ ചെറുപ്പക്കാരി ആക്കാൻ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തലുമായി പ്രമുഖ മേക്കപ്പ് മാൻ
കെജിഎഫ് ഒന്നാം ഭാഗത്തിൽ സുപ്രധാന വേഷമായ ഗരുഡ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാമചന്ദ്ര രാജുവാണ് ആറാട്ടിൽ പ്രതിനായക വേഷത്തിലെത്തുന്നത്. ആർഡി ഇല്ലുമിനേഷൻസ് ഇൻ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്ച്ചേഴ്സും എംപിഎം ഗ്രൂപ്പും ചേർന്നാണ് ‘ആറാട്ടിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.