മലയാളി സിനിമാ സീരിയൽ പ്രേമികളായ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് നടി ഷഫ്‌നയും ഭർത്താവ് സജിൻ ടിപിയും. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇവർ പ്രേക്ഷകർ മനസിൽ ഇടം പിടിച്ചത്.
ബാലതാരമായി സിനിമയിലെത്തി പിന്നീട് നായകയായും സഹനടിയായും ഒക്കെ തിളങ്ങിയ താരമാണ് ഷഫ്‌ന. അതേ പോലെ സിനിമയിലൂടെ എത്തി ഇപ്പോള് സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുകയാണ് സജീൻ ടിപി. ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.
സിനിമിലൂടെ അഭിനരംഗത്തേക്ക് വന്ന ഇവർ സീരിയൽ മേഖലയിലൂടെയാണ് പ്രേക്ഷക ശ്രദ്ധപിടിച്ച് പറ്റിയത്. ഇവരുടെ പ്രണയത്തെക്കുറിച്ചും ശേഷമുള്ള വിവാഹ ജീവിതത്തെക്കുറിച്ചെല്ലാം പങ്കുവെയ്ക്കാറുണ്ട്. സിനിമകൾക്ക് പുറമേ മലയാളം മിനിസ്‌ക്രീൻ പരമ്പരകളിൽ നിരവധി നല്ല വേഷങ്ങൾ ചെയ്ത ഷഫ്ന പിന്നീട് മറ്റു ഭാഷകളിലേക്ക് പോവുകയായിരുന്നു.
ഇപ്പോൾ ഒരു തെലുങ്ക് സീരിയലിലാണ് ഷഫ്ന അഭിനയിക്കുന്നത്. എന്നാൽ മലയാളത്തിൽ നല്ല വേഷങ്ങൾ കിട്ടിയാൽ വൈകാതെ തിരിച്ച് വരുമെന്ന് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. ഇതിനിടെ സിനിമയിൽ നിന്നും ഓഫറുകൾ വന്നെന്നും എന്നാൽ ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും നടി പറയുന്നു. ഇതിനിടെ വിവാഹത്തിന് ശേഷം തന്നിൽ ഉണ്ടായ ചില പോസിറ്റീവ് മാറ്റങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്.
പുതിയ ജീവിതത്തിൽ എത്തിയപ്പോൾ തീർച്ചയായും ഉത്തരവാദിത്വങ്ങൾ കൂടും, ഒരു ഭാര്യ എന്ന നിലയിലും മരുമകൾ എന്ന നിലയിലുമൊക്കെയുള്ള ഉത്തരവാദിത്വങ്ങളുണ്ട്. എന്നാൽ ഈ അഭിനയത്തിനിടെയും അതെല്ലാം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോവാൻ കഴിയുന്നുണ്ടെന്നാണ് നടി പറയുന്നു. കൂടാതെ സജിൻ വന്നതിന് പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾക്ക് മാറ്റം ഉണ്ടായതെന്നും, അദ്ദേഹം ഒരുപാട് പോസിറ്റീവ് വൈബുള്ള ആളാണെന്നും താര പറയുന്നു.
ആദ്യമൊക്കെ മറ്റു സ്ഥലങ്ങളിൽ പോവേണ്ടി വന്നാൽ ഒറ്റക്ക് പോവില്ലായിരുന്നു. എന്നാൽ സജിൻ വന്നതോടെ അതൊക്കെ മാറ്റിയെന്നും നടി കൂട്ടിച്ചേർത്തു. മാത്രമല്ല ഷഫ്ന ഒരു മുസ്ലിം കുടുംബത്തിൽ നിന്നാണ് അഭിനയത്തിലേക്ക് വന്നത്. അതിനാൽ തന്നെ ധാരാളം എതിർപ്പും നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ തന്റെ കുടുംബത്തിലെ ചിലരൊക്കെ സപ്പോർട്ട് ചെയ്തെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം ഷഫ്നയുടെ ഭർത്താവ് സജിൻ ടിപി ഏഷ്യാനെറ്റിലെ സുപ്പർഹിറ്റ് പരമ്പര സ്വാന്തനം സീരിയലിലെ ശിവൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ടാണ് ശിവനെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. തകർപ്പൻ അഭിനയം തന്നെയാണ് താരം പുതിയ പരമ്പരയിൽ കാഴ്ച്ചവെക്കുന്നത്. അഭിനയത്തെ ഇഷ്ടപ്പെടുന്ന സജിൻ അവസരങ്ങൾക്കായി ഒത്തിരി അലഞ്ഞിരുന്നു. പിന്നീട് നീണ്ടകാലത്തിന് ശേഷമാണ് സ്‌ക്രീനിൽ ഒരു അവസരം ലഭിച്ചതെന്നും താരം വെളിപ്പെടുത്തിയിരുന്നു.