മലയാളം മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകർക്ക് ഇടയിൽ ഏറ്റവും അധികം ജനശ്രദ്ധ നേടിയ സീരിയലുകളിൽ ഒന്നാണ് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത. ചന്ദ്ര ലക്ഷ്മൺ ടൈറ്റിൽ റോളിലെത്തുന്ന സീരിയലിൽ ചന്ദ്രയുടെ മകളായി അഭിനയിക്കുന്നത് സ്വാതികയാണ്.
സ്വാതികയുടെ ആദ്യത്തെ സീരിയൽ ആണ് സ്വന്തം സുജാത. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് സ്വാതിക. സ്വന്തം സുജാത എന്ന പരമ്പയിൽ അപ്പു (അപർണ) എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അപ്പുവിന്റെ സ്വഭാവത്തിന്റെ പേരിൽ താൻ ഒരുപാട് പേരുടെ പഴി കേട്ടിട്ടുണ്ടെന്ന് പറയുകയാണ് നടി. നിനക്കൊന്ന് നന്നായി കൂടെ എന്ന് മസേജ് അയച്ച് പലരും ചോദിച്ചിട്ടുണ്ടെന്ന് സ്വാതിക പറയുന്നു.
സ്വാതികയുടെ വാക്കുകൾ ഇങ്ങനെ:
സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിൽ എല്ലാം ഡാൻസ് കളിക്കുമായിരുന്നു. ഇപ്പോഴും ഡാൻസ് വലിയ പാഷൻ തന്നെയാണ് ഡാൻസിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അങ്ങനെ സ്വന്തം സുജാത എന്ന സീരിയലിൽ അവസരം ലഭിച്ചത്. സുജാതയിലെ അപർണയായ ശേഷം എല്ലാവരും അപ്പു എന്ന് തന്നെയാണ് വിളിയ്ക്കുന്നത് സ്വാതിക എന്ന പേര് പലർക്കും അറിയില്ല.
സീരിയലിന്റെ തുടക്കത്തിലൊന്നും എന്റെ കഥാപാത്രത്തെ ആർക്കും ഇഷ്ടമല്ലായിരുന്നു. ഭയങ്കര ദേഷ്യമായിരുന്നു. നിനക്കൊന്ന് നന്നായിക്കൂടെ എന്നൊക്കെ ചോദിച്ച് പേഴ്സണൽ മെസേജ് വരാറുണ്ട്. അമ്മയെ നോക്കാത്ത ശ വം എന്നൊക്കെയായിരുന്നു കമന്റുകൾ. പക്ഷെ ഇപ്പോൾ ബുദ്ധി വച്ചു തുടങ്ങി എന്നാണ് പറയുന്നത്.
Also Read
മോഹൻലാലിന് ഒപ്പം ഒരു സിനിമയെന്ന വലിയ ഭാഗ്യം നടി ആനിക്ക് ലഭിക്കാതെ പോയതിന് പിന്നിൽ
ഇത്തരം തെ റി കളൊന്നും കേട്ട് ശീലമില്ലാത്തത് കൊണ്ട് ആദ്യം കേട്ടപ്പോൾ ഒന്ന് ഞെട്ടി. കഥാപാത്രത്തോട് ഉള്ള ദേഷ്യമാണ് എന്നറിയാം. പക്ഷെ എന്നാലും ചെറിയൊരു വിഷമം. സെറ്റിൽ നിന്ന് എല്ലാവരും പറയും, അത് കഥാപാത്രത്തിന്റെ വിജയമാണ് അങ്ങനെ കണ്ടാൽ മതി എന്ന്. പിന്നെ ആ കമന്റുകൾ വായിക്കുന്നത് എനിക്കൊരു രസമായി തോന്നി.
ഷൂട്ടിങ് സെറ്റ് വളരെ രസരമാണ്. എല്ലാവരുമായും നല്ല ബന്ധമാണ്. കിഷോറേട്ടൻ (കിഷോർ സത്യ) ഒക്കെ എല്ലാ കാര്യങ്ങളും പറഞ്ഞു തരും. തുടക്കകാരിയായത് കൊണ്ട് അതൊക്കെ എനിക്ക് വളരെ അധികം സഹായമാണ്. ചന്ദ്ര ചേച്ചി വളരെ സ്വീറ്റ് ആണ്. എപ്പോഴും നമ്മളെ കംഫർട്ട് ആക്കി കൊണ്ടു വരും. സെറ്റിൽ അനു ചേച്ചിയുമായിട്ടാണ് ഞാൻ ആദ്യം കൂട്ടായത്. എനിക്കൊരു ചേച്ചിയെ പോലെ തന്നെയാണ്.
എന്നെ കുറിച്ച് അറിയാത്തവർ പറയുന്നുണ്ടാവും ഞാൻ ജാഡക്കാരിയാണ് എന്ന്. പക്ഷെ അടുത്തറിയാവുന്നവർ ആരും പറയില്ല. പരിചയമുള്ളവരോട് ഞാൻ നന്നായി സംസാരിക്കും. അല്ലാത്തവരോട് ഒരു അകലം എപ്പോഴും വയ്ക്കും. അതുകൊണ്ട് പറയുമാ യിരിയ്ക്കും. പഠിക്കണം എന്നാണ് ആഗ്രഹം. അഭിനയത്തിൽ കുറച്ചുകൂടെ അധികം ശ്രദ്ധിക്കണം. അതിനൊപ്പം ഡാൻസും പാരക്കൗറും കൃത്യമായി പരിശീലിക്കണം. അത് രണ്ടും എന്റെ പാഷനാണെന്നും സ്വാതി പറയുന്നു.
Also Read
കഴിഞ്ഞ മാസം കഴിഞ്ഞ വർഷം പോലെ ; ഭാര്യ അമാലിനൊപ്പമുള്ള രാജസ്ഥാൻ വീഡിയേ പങ്കു വച്ച് ദുൽഖർ