മോഹൻലാലിന് ഒപ്പം ഒരു സിനിമയെന്ന വലിയ ഭാഗ്യം നടി ആനിക്ക് ലഭിക്കാതെ പോയതിന് പിന്നിൽ

3067

ബാലചന്ദ്രമേനോന്റെ അമ്മയാണെ സത്യം എന്ന സിനിമയിലൂടെ എത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയായിരുന്നു ആനി. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവർക്ക് എല്ലാം ഒപ്പം അഭിനയിച്ച ആനി സംവിധായകൻ ഷാജി കൈലാസിനെ പ്രമിച്ച് വിവാഹം കഴിച്ച് കളം വിടുകയായിരുന്നു.

മലയാള സിനിമയിലേക്ക് എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും എത്തിയ നായികമാർ എല്ലാം തന്നെ മോഹൻലാലുമായി ഒരു സിനിമ എങ്കിലും ചെയ്തിരുന്നു. എന്നാൽ മോഹൻലാലിന് ഒപ്പം ഒരു സിനിമ ചെയ്യാൻ സാധിക്കാതെ മറ്റെല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ച നടിയായിരുന്നു ആനി.

Advertisements

മമ്മൂട്ടിയുമായി മഴയെത്തും മുൻപേയും, സുരേഷ് ഗോപിയുമായി രുദ്രാക്ഷവും, ജയറാമുമായി പുതുക്കോട്ടയിലെ പുതുമണവാളനും, ദിലീപുമായി ആലഞ്ചേരി തമ്പ്രാക്കളും ആനിയുടെ കരിയറിലെ ശ്രദ്ധേയ സിനിമകളാണ്. പക്ഷെ മോഹൻലാലുമായി ഒരു സിനിമ ചെയ്യാൻ ആനിയ്ക്ക് കഴിയാതെ പോയത് അന്നത്തെ കാലത്തെ പ്രേക്ഷകരെ തീർത്തും നിരാശാരാക്കിയിരുന്നു.

Also Read
74ൽ നിന്ന് 51ലേക്ക് ; കുഞ്ഞിനെ കഴിയുന്നത്ര മുലയൂട്ടുക, അതു ശരീരം മെലിയാൻ സഹായിക്കും : പ്രസവം കഴിഞ്ഞ് തടി വച്ചെന്ന് സങ്കടപ്പെടുന്ന സ്ത്രീകളോട് ശരണ്യ മോഹൻ

മോഹൻലാലിന്റെ നായികയായി ആനി അഭിനയിക്കുന്ന ഒരു സിനിമ പ്ലാൻ ചെയ്തെങ്കിലും ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്തതോടെ മലയാളത്തിന്റെ ഭാഗ്യാ നായികാ സിനിമാ ജീവിതം ഉപേക്ഷിക്കുകയായിരുന്നു. മോഹൻലാലിന് ശോഭനയെപ്പോലെ ഏറ്റവും ഇണങ്ങുന്നതായ ഒരു നായിക മുഖമാണ് ആനിയുടെതെന്ന് ഇന്നത്തെ തലമുറയിലെ സിനിമാ പ്രേക്ഷകർ പങ്കുവെയ്ക്കുന്നു.

അടുത്തിട സോഷ്യൽ മീഡിയയിലെ ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിലൽ നിർഭാഗ്യവശാൽ ഒന്നിക്കാതെ പോയ ഈ കോമ്പിനേഷനെക്കുറിച്ച് ആരാധകർ ചർച്ച നടത്തിയിരുന്നു. അതേ സമയം അഭിനയ ചാതുര്യം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷക മനസ്സിൽ ഇടം നേടിയ ആനിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും തൊണ്ണുറൂകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികനടിയാണ് ആനി. വ്യത്യസ്തങ്ങളായ വേഷപ്പകർച്ചയോടെ മലയാളത്തിലെ തിരക്കുള്ള നടിയായി ആനി ഒരിക്കൽ മാറിയിരുന്നു. മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും ആനി അഭിനയിച്ചിട്ടുണ്ട്.

മഴയത്തും മുൻപെ യിലൂടെ മമ്മൂട്ടിയുടെ നായികയായി ആനി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു ,പാർവതി പരിണയം, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, തുടങ്ങിയ ചിത്രത്തിലൂടെ ജയറാമിന്റെ നായികയായ ആനി സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളിൽ സുരേഷ് ഗോപിയുടെ നായികയായി മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്.

Also Read
വിവാഹമോചിതയായിരുന്ന അവൾക്ക് ഒരു മകളുണ്ടായിരുന്നു ; അവളുടെ സമ്മതത്തോടെ ഞാനെന്റെ ഭാര്യയാക്കി, അധികനാൾ ജീവിക്കാൻ സാധിച്ചില്ല : ഭാര്യയെ കുറിച്ച് തുറന്ന് പറഞ്ഞ് ജനാർദ്ദനൻ

1993 ൽ തന്റെ ആദ്യ ചിത്രം അഭിനയിച്ച ആനി വെറും മൂന്ന് വര്ഷം കൊണ്ട് പതിനാറോളം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. നടൻ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണ സത്യം എന്ന ചിത്രത്തിലാണ് ആനി ആദ്യമായി അഭിനയിച്ചത്. വിവാഹത്തോടെ ആനീ ഹിന്ദു മതം സ്വീകരിക്കുകയും തന്റെ പേര് ചിത്ര ഷാജി കൈലാസ് എന്ന് മാറ്റുകയും ചെയ്തു.

വിവാഹത്തോടെ ആനി അഭിനയം നിർത്തി എങ്കിലും ആനി ഇപ്പോൾ ടെലിവിഷൻ പരിപാടികളിലൂടെ സജീവമാണ്. ആനീസ് കിച്ചൻ എന്ന പരുപാടി വലിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. അമൃത ടി വിയിൽ ആണ് പരുപാടി സംപ്രേക്ഷണം ചെയ്യുന്നത്.

Advertisement