പതിനെട്ട് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിയുന്നു, തീരുമാനം അറിയിച്ച് താരങ്ങൾ, ഞെട്ടിത്തരിച്ച് ആരാധകർ

207

നീണ്ട പതിനെട്ട് വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് തെന്നിന്ത്യയിലെ സൂപ്പർ താരം ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജനികാന്തും വിവാഹ ബന്ധം വേർപിരിയുന്നു. സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

2004 നവംബർ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംക എന്നീ പേരുകളുള്ള രണ്ട് ആൺമക്കളുണ്ട് ഇവർക്ക് . വളർച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടെയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടെയും കുറിപ്പിൽ പറയുന്നു.

Advertisements

തികച്ചും അപ്രതീക്ഷിതമായി ഇപ്പോൾ ഇരുവരും വേർപിരിയുകയാണെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് സിനിമാ പ്രേക്ഷകരിലും പൊതുജനങ്ങളിലും വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

Also Read
അനിയ്ത്തിയ്ക്ക് കിടിലൻ സർപ്രൈസ് നൽകി അഹാന കൃഷ്ണ ; കണ്ണ് നിറഞ്ഞ് ഹൻസു

ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ കുറിപ്പ് ഇങ്ങനെ:

സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഒരുമിച്ചുനിൽക്കൽ, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളർച്ചയുടെയും മനസിലാക്കലിൻറെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിൻറെയുമൊക്കെ യാത്രയായിരുന്നു ഇത്.

ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു.

Also Read
ഇങ്ങനൊരു മോൾ ഉള്ളതുകൊണ്ട് ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാൻ നാണക്കേടാണെന്ന് എന്നോട് കസിൻസ് പറഞ്ഞിട്ടുണ്ട് ; സ്റ്റാർ മാജിക്ക് താരങ്ങളുടെ കണ്ണ് നനയിച്ച് ലക്ഷമിയുടെ സ്വന്തം സന മോളുടെ വിശേഷങ്ങൾ

ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ എന്നായിരുന്നു. രജനീകാന്തിന്റെ മൂത്ത മകളായ ഐശ്വര്യ ഒരു പിന്നണി ഗായികയായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്.

ദേവയുടെ സംഗീതത്തിൽ രമണാ എന്ന ചിത്രത്തിനുവേണ്ടി 2000ൽ പാടിയെങ്കിലും ഈ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. 2003ൽ പുറത്തിറങ്ങിയ ‘വിസിൽ’ എന്ന ചിത്രമാണ് ഐശ്വര്യയുടെ ആലാപനത്തോടെ ആദ്യമായി പുറത്തെത്തിയത്. ധനുഷിനെ നായകനാക്കി 2012ൽ പുറത്തെത്തിയ ‘3’ എന്ന ചിത്രത്തിലൂടെ സംവിധായികയായും ഐശ്വര്യ അരങ്ങേറി.

Advertisement