മിനിസ്‌ക്രീൻ ആരാധകരുടെ ഇഷടം നേടിയെടുത്ത് മുന്നേറുന്ന ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി എന്ന സീരിയൽ. ഇതിനോടകം തന്നെ നിരവധി ആരാധകരെ നേടിയെടുത്ത പാടാത്ത പൈങ്കിളി കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതമാണ് പറയുന്നത്.
ദേവയുടെയും കണ്മണിയുടെയും അപ്രതീക്ഷിത വിവാഹവും അതു കഴിഞ്ഞുള്ള ഇരുവരുടെയും ജീവിതവുമാണ് പരമ്പരയുടെ കഥാരീതി. പരമ്പരയിൽ ദേവിയുടെ അനുജത്തിയായ അവന്തിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി അനു ആയിരുന്നു.
സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ആരാധകരുടെ ഹൃദയം കവർന്ന നടിയാണ് അനു. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അനുവിന്റെ സീരിയലിൽ നിന്നുള്ള അപ്രതീക്ഷിത പിന്മാറ്റം ആരാധകരെ ഏറെ ദുഃഖിപ്പിച്ചിരുന്നു. തുടർന്ന് കഥാപാത്രത്തിലേക്ക് എത്തിയത് ഐശ്വര്യ ദേവിയാണ്.
മലയാളത്തിലും തമിഴിലും നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും സുപരിചിതയായ താരമാണ് ഐശ്വര്യ ദേവി. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയതായിരുന്നു താരം. ദൂരദർശനിൽ എവർഗ്രീൻ ഹിറ്റ് പരമ്പരയായ ജ്വാലയായിൽ സെലീനയുടെ മകളായി അഭിനയിച്ചത് താരമാണ്.
ആ പരമ്പരയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടാനും സാധിച്ചു. മൂന്നാം വയസ്സിൽ സീരിയൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ താരം സൂര്യകാന്തി, അലകൾ, താലി തുടങ്ങി മുപ്പത്തിയഞ്ചോളം പരമ്പരകളിൽ ബാലതാരമായി അഭിനയിച്ചിരുന്നു.
ഗർഭശ്രീമാൻ, ഒറ്റമന്താരം, ആൾരൂപങ്ങൾ തുടങ്ങിയ മലയാള സിനിമകളിലൂടെയും താരം ആരാധകർക്കു മുന്നിൽ എത്തിയിട്ടുണ്ട്. അതേ കണ്ണുകൾ എന്ന തമിഴ് പരമ്പരയിലൂടെ തമിഴിലും താരം രംഗ പ്രവേശനം നടത്തിയിരുന്നു.
അതേ സമയം പാടാത്ത പൈങ്കിളിയിലൂടെ വളരെ പെട്ടെന്നു തന്നെ ആരാധകരെ കയ്യിലെടുക്കാൻ ഐശ്വര്യ ദേവിക്ക് കഴിഞ്ഞു. ഇപ്പോഴിതാ ഐശ്വര്യ ദേവിയുടെ വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ശ്രീക്കുട്ടി എന്ന പേരിലാണ് ഐശ്വര്യ ദേവി അറിയപ്പെടുന്നത്.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ശ്രീക്കുട്ടി തിരുവനന്തപുരം വെള്ളറട സ്വദേശിയായ സിദ്ധാർത്ഥിനെയാണ് വിവാഹം കഴിക്കുന്നത്. ഇവരുടെ വിവാഹനിശ്ചയം കഴിയുകയും ചെയ്തു. ഏപ്രിൽ 17നാണ് താരം വിവാഹിതയാകുന്നത്. സിദ്ധാർത്ഥ് ഒമാനിൽ ആണ് ജോലി ചെയ്യുന്നത്. അതേസമയം ലവ് മാര്യേജ് ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
എന്നാൽ ഇവരുടെ ഇത് ലവ് മാരേജ് അല്ല അറേഞ്ച് മാര്യേജ് ആണ്. തിരുവനന്തപുരത്ത് വച്ച് തന്നെ ആയിരിക്കും വിവാഹം നടക്കുന്നതും. അച്ഛനും അമ്മയും സഹോദരിയും ഭർത്താവും അവരുടെ രണ്ട് കുട്ടികളുമടങ്ങുന്നതാണ് സിഥാർത്ഥിന്റെ കുടുംബം.