ജഗദീഷിന് ഒപ്പം സിനിമ ചെയ്യുരുതെന്ന് തന്നെ പലരും വിലക്കിയിരുന്നു, ജഗദീഷിന് നായിക ആയതിന്റെ പേരിൽ പരിഹസിച്ചവരും ഉണ്ട്: വെളിപ്പെടുത്തലുമായി ഉർവ്വശി

324

തെന്നിന്ത്യൻ സിനിയിൽ നായകയായി തിളങ്ങി നിന്നിരുന്ന മലയാളി താരമാണ് നടി ഉർവ്വശി. മലയാള സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് എല്ലാം നായികയായിട്ടുള്ള ഉർവ്വശി ഉലകനായകൻ കമൽഹാസനും നായികയായിട്ടുണ്ട്.

അതേ സമയം ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക ആണെങ്കിലും, അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ കൂടിയാണ് ഉർവ്വശി.

Advertisements

Also Read
ചൂഷണങ്ങൾ എല്ലാ മേഖലകളിലുമുണ്ട്, അതിനെതിരെയുള്ള കരുതൽ നമ്മുടെ ഭാഗത്തുനിന്നും വേണം : ശ്രദ്ധ നേടി ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ

ഒരു നായികയായ നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പലപ്പോഴും അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് 4 പതിറ്റാണ്ടുകൾ പിന്നിടുകയാണ് ഇപ്പോൾ.

ഉർവ്വശിയുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ തമിഴ് ചിതരം സൂരരൈ പോട്ടര് മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ സിനിമ ജീവിതത്തിലെ തന്റെ കഴിഞ്ഞകാല അനുഭവങ്ങൾ തുറന്ന് പറയുകയാണ് ഉർവ്വശി.

താൻ നായികയായി തിളങ്ങി നിന്നകാലം അന്ന് രണ്ടാം നിരക്കാരനായ ജഗദീഷിന് ഒപ്പം സിനിമ ചെയ്തതിന്റ് ഓർമ്മകൾ പങ്കുവെക്കുകയാണ് ഉർവ്വശി. ഒരുകാലത്ത് സൂപ്പർസ്റ്റാർ സിനിമകൾ അടക്കി ഭരിച്ചിരുന്ന മലയാളസിനിമയിൽ തികച്ചും ലളിതവും എന്നാൽ കുടുംബത്തിനോട് അടുത്ത് നിൽക്കുന്നതുമായ നായക ചിത്രങ്ങൾ ചെയ്ത് വിജയിപ്പിച്ച താരമാണ് ജഗദീഷ്.

കൊമേഡിയൻ മാത്രമല്ല, താൻ ഒരു നല്ല നായക നടൻ കൂടിയാണെന്ന് ജഗതീഷ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ മോഹൻലാലും മമ്മൂട്ടിയും സൂപ്പർസ്റ്റാറുകളായി തിളങ്ങിനിൽക്കുന്ന സമയത്ത് തന്നെ
ജഗദീഷ് ചിത്രങ്ങളിൽ കൂടുതലും നായികയായി അഭിനയിച്ചത് ഉർവശി ആയിരുന്നു.

ഇപ്പോഴിതാ ആ കാലത്ത് ജഗദീഷിന് ഒപ്പം സിനിമ ചെയ്യുരുതെന്ന് തന്നെ പലരും വിലക്കിയിരുന്നെന്നു തുറന്ന് പറയുകയാണ് ഉർവശി. മോഹൻലാലിനും മമ്മുട്ടിക്കും സുരേഷ്‌ഗോപിക്കും ഒപ്പം അഭിനയിച്ച താൻ ജഗദീഷിന്റെ നായികയാവുന്നതിൽ പലർക്കും എതിർപ്പുണ്ടായിരുന്നു.

Also Read
എട്ടാമത്തെ ലോകമഹാത്ഭുതം മമ്മൂട്ടിയാണെന്ന് ഞാൻ പറയും, അനുഭവം വെളിപ്പെടുത്തി നടൻ നിസ്താർ സേട്ട്

ജഗദീഷിന്റെ നായികയായി അഭിനയിച്ചതുകൊണ്ട് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഊർവ്വശി പറയുന്നു. ജഗദീഷിന് ആദ്യമൊക്കെ നായകനായി അഭിനയിക്കാൻ മടിയായിരുന്നു എന്നാൽ ഞാനാണ് ജഗദീഷിന് ധൈര്യം നൽകിയതെന്നും ഊർവ്വശി പറയുന്നു.

അതേ സമയം ആ ജഗദീഷ് ചിത്രങ്ങൾ പലതും കുറഞ്ഞ ചിലവിൽ ഒരുക്കിയവയും സാമ്പത്തിക നേട്ടം കൈവരിച്ചവയും ആയിരുന്നു. ജഗദീഷ് സിദ്ധീഖ് അശോകൻ കൂട്ടുകെട്ടിൽ ധാരളം സിനിമകൾ 90കളിൽ ഇറങ്ങിയിരുന്നു.

Advertisement