ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി. ഏറെ ആരാധകർ ഉണ്ടായിരുന്ന ഈ പരമ്പര അടുത്തിടെയാണ് അവസാനിച്ചത്. ഇപ്പോഴും ഈ പരമ്പരയിലെ കഥാപാത്രങ്ങളും അത് അവതരിപ്പിച്ച താരങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്.
വാനമ്പാടിയിലെ പത്മിനി എന്ന കഥാപാത്രത്തിൽ കൂടി ശ്രദ്ധേയമായ താരമാണ് സുചിത്ര നായർ. നൃത്ത രംഗത്ത് നിന്നും അഭിനയ ലോകത്തേക്കെത്തിയ സുചിത്രക്ക് നിരവധി ആരാധകർ ആണുള്ളത്. വാനമ്പാടി സീരിയലിൽ വില്ലത്തി വേഷത്തിൽ ആണ് എത്തിയതെങ്കിലും നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.
ഒരുപക്ഷെ ഇത് ആദ്യമായാകും ഒരു വില്ലത്തിക്ക് ഇത്രയും അധികം ആരാധകർ ഉണ്ടാകുന്നത്. തന്റേതായ അഭിനയ ശൈലികൊണ്ട് വളരെ പെട്ടന്ന് തന്നെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ നേടിയ സുചിത്ര സീരിയൽ അവസാനിച്ചിട്ട് കൂടിയും ഇപ്പോഴും പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്.
വാനമ്പാടിക്ക് ശേഷം പല വേദികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സുചിത്ര. തന്റെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സുചിത്ര ഇപ്പോൾ ജിമ്മിൽ ജോയിൻ ചെയ്തിരിക്കുകയാണ്.
ആ വിശേഷമാണ് സുചിത്ര ഇപ്പോൾ തന്റെ ആരാധകരുമായി പങ്ക് വച്ചത്. ഇൻസ്റ്റാഗ്രാം വഴിയാണ് സുചിത്ര പുതിയ വിശേഷം പങ്കുവെച്ചത്. സുചിത്രയുടെ പുതിയ സന്തോഷത്തിന് വാനമ്പാടി പരമ്പരയിലെ നായകൻ സായ് കിരണും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
സായ് കിരണിനൊപ്പം ധാരാളം ആരാധകരും താരത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ്.
അതേ സമയം ഒരു നല്ല അഭിനേത്രി എന്നതിന് പുറമെ ഒരു മികച്ച നർത്തകി കൂടിയാണ് സുചിത്ര. വാനമ്പാടി പരമ്പരയ്ക്കു ശേഷം നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതിനും താരം മുൻപ് പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ സുചിത്രയുടെ പോസ്റ്റുകൾ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. അടുത്തിടെ തടികുറച്ച് പുതിയ ലുക്കിൽ ഉള്ള ചിത്രങ്ങൾ സുചിത്ര ആരാധകരുമായി പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചതും.
ഇതിനിടയിൽ കഴിഞ്ഞ ദിവസം ബിഗ് ബോസിലേക്ക് താരം എത്തുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു എന്നാൽ താൻ ബിഗ് ബോസിൽ പങ്കെടുക്കുന്നില്ലയെന്നും തീർത്തും വ്യാജവാർത്തകൾ ആണ് പ്രചരിക്കുന്നതെന്നും താരം തന്നെ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.