ഹിന്ദിയെന്നോ തമിഴെന്നോ മലയാളേെന്നാ വ്യത്യാസമില്ലാതെ മിനിസ്‌ക്രീൻ പരമ്പരകൾ എല്ലാം സൂപ്പർഹിറ്റായി മാറുന്ന കാലമാണിത്. ഇപ്പോൾ സീരിയൽ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. താരങ്ങളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ കാണുന്നത്.
സീരിയൽ പോലെ തന്നെ ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചായാകാറുണ്ട്. സീരിയൽ വിശേഷങ്ങൾക്കൊപ്പം സ്വന്തം വിശേഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ സേതു സാഗറിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ്.
മഴവിൽ മനോരമയിലെ ഭ്രമണം എന്ന പരമ്പരയിലൂടെ അഭിനയരംഗത്ത് എത്തിയ സേതു സാഗർ ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ സേതു അഭിനയത്തിനോടുള്ള താൽപര്യം കൊണ്ടാണ് മിനി സ്‌ക്രീനിലെത്തിയത്. ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ സജീവമാണ് താരം.
പ്രേക്ഷകരുടെ ഇടയിൽ നിരവധി ആരാധകരുള്ള നടൻ, താൻ ആരാധിക്കുന്ന താരത്തെ കുറിച്ച് ഇപ്പോൾ വാചാലനാവുകയാണ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇഷ്ട താരത്തെ കുറിച്ച് നടൻ തുറന്ന് എഴുതിയത്.
ഫാൻ ബോയ് മോമന്റ് എന്ന് കുറിച്ചു കൊണ്ടാണ് നടി റോസ്ലിനോടുള്ള ആരാധനയെ കുറിച്ച് താരം പങ്കുവെച്ചത്. പണ്ട് മുതലേ റോസ്ലിൻ ആന്റിയുടെ ഒരു വല്ല്യ ഫാൻ ആയിരുന്നു ഞാൻ, കഴിഞ്ഞ വർഷം ഐഎഫ്എഫ്‌കെയിൽ വെച്ച് പനി എന്ന സിനിമയിലെ ആന്റിയുടെ പെർഫോമൻസ് കൂടി കണ്ടതോടെ ആ ആരാധന കൂടി.
ഹൃദയം സ്‌നേഹസാന്ദ്രത്തിൽ ആന്റിയാണ് എന്റെയമ്മ എന്നറിഞ്ഞപ്പോൾ മുതലേ വലിയ എക്‌സൈറ്റ്‌മെന്റിൽ ആയിരുന്നു. ആന്റിയുടെ കൂടെ സ്‌ക്രീൻ ഷെയർ ചെയ്യാൻ അത്രയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഭ്രമണത്തിൽ ഞങ്ങൾക്ക് കോമ്പിനേഷൻ സീൻസ് ഒന്നും ഉണ്ടായിരുന്നില്ലല്ലോ. എത്ര ഈസി ആയിട്ടും സ്വാഭാവികമായിട്ടും ആണ് പെർഫോം ചെയ്യുന്നത്.
നമ്മൾ സ്വയം മറന്നു നോക്കി നിന്ന് പോകും. റോസ്ലിൻ ആന്റിയുടെ കൂടെയുള്ള ഓരോ സീനും ആസ്വദിച്ചാണ് ചെയ്യുന്നത്. അത്രക്ക് സ്‌നേഹവും പിന്തുണയും ആണ് കൂടെ അഭിനയിക്കുന്നവർക്ക് ആന്റി നൽകുന്നത്. ആന്റി സെറ്റിൽ ഉള്ളപ്പോൾ എല്ലാവരിലും ആ പോസിറ്റീവ് എനർജി കിട്ടും എന്നും സേതു ഫേസ്ബുക്കിൽ കുറിച്ചു.
നടന്റ ഫേസ്ബുക്ക് പോസ്റ്റിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അമ്മയും മകനും സൂപ്പർ എന്നാണ് ആരാധകരിൽ നിന്ന് ലഭിക്കുന്ന അധികം കമന്റും. രണ്ട് പേരും തമ്മിൽ നല്ല ചേർച്ചയാണെന്നും ആരാധകർ പറയുന്നു.
കൂടാതെ സീരിയലിലെ ഇവരുടെ പ്രകടനത്തെ കുറിച്ചും ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നുണ്ട്.ആരാധകർക്ക് നന്ദി അറിയിച്ച് നടനും രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ കമന്റുകളും മെസേജുകളും വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും നടൻ ആരാധകർക്ക് മറുപടിയായി കമന്റ് ചെയ്തു. സീരിയലിൽ നടി റോസ്ലി നോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടന്റെ വാക്കുകൾ.
ഭ്രമണത്തിന് ശേഷം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ജീവിതനൗകയിലും നടൻ അഭിനയിച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് താരം സീരിയലിൽ നിന്ന് പിൻമാറുകയായിരുന്നു. പിന്നീട് ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഹൃദയം സ്‌നേഹസാന്ദ്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.