ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി, അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച് ഷെയിൻ നിഗം

31

പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കം കാരണം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിൻ നിഗം പൂർത്തിയാക്കി നൽകി. അമ്മയുടെ നിർദേശപ്രകാരമായിരുന്നു ഡബ്ബിങ്. ഷെയിൻ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി അമ്മയും നിർമാതാക്കളും തമ്മിലുള്ള യോഗം അടുത്തയാഴ്ച ചേർന്നേക്കും.. ചിത്രം മാർച്ചിൽ തിയേറ്ററിൽ എത്തുമെന്നാണ് സൂചന.

ഡിസംബർ ഒൻപതിന് നടന്ന അമ്മ യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ ഉറപ്പ് നൽകിയിരുന്നത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ യോഗത്തെ രേഖാമൂലമായിരുന്നു അറിയിച്ചത്.

Advertisements

ഈ മാസം 20ന് ശേഷം നിർമാതാക്കളും അമ്മ ഭാരവാഹികളും തമ്മിലുള്ള ചർച്ചകൾ നടന്നേക്കും. നിർമാതാക്കളുടെ സംഘടനാ പ്രതിനിധികളായ എം രഞ്ജിത്തും ആന്റോ ജോസഫും കൊച്ചിയിൽ മടങ്ങിയെത്തിയാൽ ഉടൻ ചർച്ചകൾ തുടങ്ങും. ഉല്ലാസത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള തർക്കവും വെയിൽ, കുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും. മുടങ്ങിയ സിനിമകളുടെ നഷ്ടം ഷെയിനിൽ നിന്ന് ഈടാക്കാത്ത വിധം പ്രശ്‌നം പരിഹരിക്കാനാണ് അമ്മയുടെയും ശ്രമം.

Advertisement