ഉപ്പും മുളകും ലെച്ചുവിന്റെ ഒറിജിനൽ വരനെ കണ്ടെത്തി സോഷ്യൽ മീഡിയ; നെഞ്ചു തകർന്ന് താരത്തിന്റെ ആരാധകർ

26

ഉപ്പും മുളകും പരമ്പരയിൽ ലച്ചുവിന്റെ വിവാഹം മിനിസ്‌ക്രീൻ പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള വൻ ആഘോഷമായാണ് നടത്തിയത്. ഒറിജിനലിനെ വെല്ലുന്നതായിരുന്നു ഈ സീരിയൽ വിവാഹം. ഇതോടെ ലച്ചുവിന്റെ ഭർത്താവായി ഡെയ്ൻ ഡേവിസ് സീരിയലിലേക്ക് കടന്നു വരികയും ചെയ്തു. ഇപ്പോഴിതാ പരമ്പരയിൽ ലച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗി യഥാർഥ ജീവിതത്തിലും വിവാഹം കഴിക്കാൻ പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

സീരിയലിലെ കല്യാണത്തിന് പിന്നാലെ ലച്ചുവിനെ പരമ്പരയിൽ നിന്നും ജൂഹിയെ കാണാതായിരുന്നു. ലച്ചുവും ഭർത്താവും ഡൽഹിയിലേക്ക് പോയെന്നായിരുന്നു കഥാഗതി. എന്നാൽ ഇതിനിടെ സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ച ആരംഭിച്ചിരിക്കുകയാണ്. ജൂഹി വിവാഹിതയാകുന്നുവെന്നാണ് ഇപ്പോഴത്തെ സംസാരം. അതിന് കാരണമായതാകട്ടെ സോഷ്യൽമ മീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു ചിത്രവും.

Advertisements

ഉപ്പും മുളകും പരമ്ബരയുടെ സംവിധായകൻ എസ്‌ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമായ ജിബൂട്ടിയുടെ പൂജ ചടങ്ങിൽ ജുഹി എത്തിയത് രോവിനൊപ്പമായിരുന്നു. പിന്നാലെ ഇരുവരുമൊരുമിച്ചുള്ള ഫോട്ടയും പുറത്തു വന്നു. ഫോട്ടോഗ്രാഫറായ അജ്മലാണ് ഇരുവരുടേയും ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉപ്പും മുളകും ടീം സിനിമാ ജിബൂട്ടി പൂജയിൽ തിളങ്ങി ലച്ചുവും വരനും എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് അജ്മൽ കുറിച്ചിരിക്കുന്നത്.

ഇതോടെ ലച്ചു വിവാഹിതയാവുകയാണെന്നും റോവിനാണ് വരനെന്നും സോഷ്യൽ മീഡിയ വിലയിരുത്തുകയായിരുന്നു. ജൂഹിയും റോവിനും പരസ്പരം ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രവും അജ്മൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ജൂഹിയോ ഉപ്പും മുളകും പരമ്പരയുമായി ബന്ധപ്പെട്ടവരോ താരത്തിന്റെ ബന്ധുക്കളോ ഈ വാർത്തയിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ ഈ വാർത്തയിൽ ലെച്ചുവിന്റയെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Advertisement