അജയ് ദേവ്ഗണിന്റെ ഭാര്യയാകാനില്ല; ബോളിവുഡ് ചിത്രത്തിൽ നിന്ന് പിൻമാറി കീർത്തി സുരേഷ്

48

തന്റെ പുതിയ ബോളിവുഡ് ചിത്രത്തോട് നോ പറഞ്ഞ് നടി കീർത്തി സുരേഷ്. അജയ് ദേവ്ഗൺ നായകനാകുന്ന അമിത് ശർമ്മ ചിത്രം ‘മൈതാൻ’ ആണ് കീർത്തി വേണ്ടെന്ന് വച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവ് ബോണി കപൂറും കീർത്തിയും ഒന്നിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും കഥാപാത്രത്തെ അപേക്ഷിച്ച് കീർത്തി വളരെ ചെറുപ്പമാണെന്നതാണ് ഈ പിൻമാറ്റത്തിന് കാരണമെന്നുമാണ് റിപ്പോർട്ടുകൾ.

മുൻ ഇന്ത്യൻ ഫുട്‌ബോൾ കോച്ചായ സെയിദ് അബദുൽ റഹീമിന്റെ വേഷത്തിലാണ് അജയ് മൈതാനിലെത്തുന്നത്. അജയ് ദേവ്ഗണിന്റെ ഭാര്യയുടെ വേഷമാണ് കീർത്തി ചിത്രത്തിൽ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ 27കാരിയായ കീർത്തിയെ സംബന്ധിച്ചിടത്തോളം ഈ കഥാപാത്രം പ്രായമേറിയതാണെന്നാണ് വിലയിരുത്തൽ.

Advertisements

‘മഹാനടി’യിൽ സാവിത്രിയുടെ വേഷത്തിൽ 45കാരിയായി പോലും അഭിനയിച്ചതാണ് കീർത്തി. വീണ്ടും ഇത്തരത്തിലൊരു റോളിലെത്തുന്നത് കീർത്തി ടൈപ്കാസ്റ്റ് ചെയ്യപ്പെടാൻ കാരണമാകുമെന്ന തോന്നലാണ് പുതിയ തീരുമാനത്തിനു പിന്നിൽ.

Advertisement