ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് വിജയ്, കെട്ടിപ്പിടിച്ച് കുട്ടികൾ ഉമ്മ വെച്ച് അമ്മമാർ, ആരാധകരുടെ മനംകവർന്ന് ദളപതി വിജയ്

127

പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുള്ള സൂപ്പർതാരമാണ് ദളപതി വിജയ്. അഭിനയിച്ചിട്ടുള്ള സിനിമകളിൽ 95 ശതമാനം ചിത്രങ്ങളും തകർപ്പൻ വിജയങ്ങളാക്കി മാറ്റിയിട്ടുള്ള വിജയിയുടെ ഓരോ ചിത്രങ്ങൾക്ക് വേണ്ടിയും ആവേശത്തോടെ ആണ് ആരാധകർ കാത്തിരിക്കാറുള്ളത്.

സമകാലീന സാഹൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്റെ നിലപാട് സിനിമയിൽ കൂടിയും അല്ലാതെയും സധൈര്യം വെളിപ്പെടുത്തുന്ന താര കൂടിയാണ് വിജയ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അവരുടെ മാതാ പിതാക്കളുടെയും മനം കവരുകയാണ് ദളപതി വിജയ്.

Advertisements

നൂറ് കണക്കിനു കുട്ടികൾക്കും മാതാപിതാക്കൾക്കും സമ്മാനത്തുകയും സർട്ടിഫിക്കറ്റും വിജയ് നേരിട്ട് വിതരണം ചെയ്തു. നീലാങ്കരയിലുള്ള ആർ.കെ. കൺവെൻഷൻ സെന്ററിൽവച്ച് നടന്ന ചടങ്ങ് സംഘടിപ്പിച്ചത് വിജയുടെ ആരാധക സംഘടന വിജയ് മക്കൾ ഇയക്കമാണ്. തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിൽ നിന്നും മികച്ച വിജയം നേടിയ കുട്ടികളെയാണ് ക്ഷണിച്ചിരുന്നത്.

Also Read
ഒന്നൊന്നര മേക്കോവറിൽ അമ്പരിപ്പിച്ച് ജോജു ജോർജ്; ജോഷി ചിത്രത്തിലെ ജോജുവിന്റെ ലുക്കുകണ്ട് അന്തംവിട്ട് ആരാധകർ

ഒരോ നിയമസഭാ മണ്ഡലത്തിൽനിന്ന് ആറ് വിദ്യാർഥികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ താൻ പങ്കെടുക്കുന്ന ചടങ്ങ് പ്രമോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ആകെ മാം ചടങ്ങിൽ പങ്കെടുത്ത വിജയ്‌യുടെ വീഡിയോ ആഘോഷമാക്കുകയാണ് ആരാധകർ.

വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വിജയ് അസുരൻ സിനിമയിലെ ഡയലോഗ് തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തി. നമ്മുടെ കയ്യിൽ നിന്ന് പണമോ മറ്റുള്ള വിലപിടിപ്പുള്ള വസ്തുക്കളോ ആർക്കും കവർന്നുകൊണ്ടുപോകാൻ സാധിക്കും എന്നാൽ വിദ്യാഭ്യാസം മാത്രം ആർക്കും മോഷ്ടിക്കാൻ സാധ്യമല്ല എന്നർഥം വരുന്ന ഡയലോഗ് ആണ് വേദിയിൽ വിജയ് പറഞ്ഞത്.

കാടിരുന്താ എടുത്തിക്കുവാനിങ്ക, രൂപ ഇരുന്താ പുടിക്കുവാനുങ്കെ, ആണാ പഠിപ്പ് മട്ടും ഉങ്കക്കിട്ടൈ നിന്ന് എടുത്തിക്കുവേ മുടിയാത് എന്ന അസുരൻ സിനിമയിൽ ധനുഷ് പറയുന്ന ഡയലോഗ് ആണ് വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ വിജയ് എടുത്തു പറഞ്ഞത്. ഈ പരിപാടി സംഘടിപ്പിക്കാൻ എടുത്ത തീരുമാനത്തിന് കാരണവും ഈ ഡയലോഗ് തന്നെ ആണെന്ന് വിജയ് പറഞ്ഞു.

വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള നടപടിയുടെ ഭാഗമായിട്ടാണ് ശനിയാഴ്ച ഇത്തരം ഒരു സമ്മേളനം നടത്തുന്നത് എന്നാണ് വിലയിരുത്തൽ. പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗം ശ്രദ്ധനേടിയിരിക്കുകയാണ്. പണം വാങ്ങി വോട്ട് ചെയ്യരുതെന്നും ഇക്കാര്യം നിങ്ങൾ മാതാപിതാക്കളോട് പറയണമെന്നും വിജയ് വിദ്യാർത്ഥികളോട് പറഞ്ഞു.

കാശ് വാങ്ങി വോട്ട് ചെയ്യുന്നത് സ്വന്തം വിരൽ കൊണ്ട് കണ്ണിൽ കുത്തുന്നതിന് തുല്യമാണെന്നും താരം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകളിലെ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ് വിജയ് എത്തിയത്. നാളത്തെ വോട്ടർമാർ നിങ്ങളാണെന്നും രാജ്യത്തിന്റെ ഭാവി നേതാക്കളെ തിരഞ്ഞെടുക്കുന്നത് നിങ്ങളാണെന്നും വിജയ് പറഞ്ഞു.

234 നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളും മാതാപിതാക്കളും ആണ് ചടങ്ങിന് എത്തിയത്. ഒരു വോട്ടിന് 1000 രൂപ വച്ച് കൊടുക്കുന്നവർ ഒന്നര ലക്ഷം പേർക്ക് അത് കൊടുക്കുന്നുണ്ടെങ്കിൽ അത് 15 കോടി രൂപയാണ്. അപ്പോൾ അയാൾ അതിന് മുൻപ് എത്ര രൂപ സമ്പാദിച്ചിട്ടുണ്ടാകുമെന്ന് ആലോചിക്കൂ. നിങ്ങൾ വീട്ടിൽ ചെന്ന് മാതാപിതാക്കളോട് പറയൂ ഈ കാശ് വാങ്ങി വോട്ട് ചെയ്യരുതെന്ന്.

Also Read
മലൈകയക്ക് കിടപ്പറയിലെ നിയന്ത്രണം ഏറ്റെടുക്കണം, ആലിയ ഭട്ടിന് ക്ലാസിക് മിഷ്യനറി പൊസിഷനും: എങ്ങനെയാണ് സെ ക് സ് ചെയ്യുന്നതെന്ന് വെളിപ്പെടുത്തി താരങ്ങൾ

നിങ്ങൾ പറഞ്ഞാൽ അത് നടക്കും. നിങ്ങളുടെ മനസ്സ് മാറ്റാൻ പലരും ഉണ്ടാകും. എന്നാൽ നിങ്ങളുടെ മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കണം എന്നും വിജയ് പറഞ്ഞു. ഒരുപാട് സിനിമാ ചടങ്ങുകളിലും ഓഡിയോ ചടങ്ങുകളിലും ഞാൻ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ ആദ്യമാണ്. ഇതൊരു വലിയ ഉത്തരവാദിത്തമായി തോന്നുന്നു. വിദ്യാർത്ഥികളായ നിങ്ങളെ കാണുമ്പോൾ, ഞാനെന്റെ സ്‌കൂൾ കാലഘട്ടത്തിലേക്ക് പോകുന്നു.

മിടുക്കനായ ഒരു വിദ്യാർത്ഥിയായിരുന്നില്ല ഞാൻ. ഒരു നടനായില്ലെങ്കിൽ ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയേനെ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. സിനിമയായിരുന്നു എന്റെ സ്വപ്നം, ആ വഴിയിലൂടെയായിരുന്നു എന്റെ യാത്ര. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഠിപ്പിച്ച എല്ലാ അധ്യാപകർക്കും എല്ലാ നിയോജക മണ്ഡലങ്ങളിൽ നിന്നും വിദ്യാർത്ഥികളെ കണ്ടെത്തി ഇവിടെ എത്തിച്ചതിന് വിജയ് മക്കൾ ഇയക്കം അംഗങ്ങൾക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.

ഇതുപോലൊരു ചടങ്ങിൽ മറ്റെന്താണ് സംസാരിക്കേണ്ടതെന്ന് എനിക്കറിയില്ല. ഉപദേശം മാത്രമാണ് ജീവിതത്തിൽ സൗജന്യം. എനിക്ക് ഇഷ്ടമുള്ള രണ്ട് മൂന്ന് കാര്യങ്ങൾ ഞാൻ നിങ്ങളോട് പറയാം. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, അത് പിന്തുടരുക, മാർക്ക് നേടുക, പഠിക്കുക തുടങ്ങിയവയ്ക്ക് പുറമെ നിങ്ങളുടെ സ്വഭാവത്തിനും ചിന്തയ്ക്കും പ്രാധാന്യം നൽകിയാൽ മാത്രമേ വിദ്യാഭ്യാസം പൂർണമാകൂ. സ്വഭാവം നഷ്ടപ്പെടുമ്പോൾ എല്ലാം നഷ്ടപ്പെടും.സ്വഭാവം കൂടാതെ അടുത്ത പ്രധാന കാര്യം ചിന്തിക്കാനുള്ള കഴിവാണ്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വാർത്തകൾ ഇടുന്ന ചിലർക്ക് ഹിഡൻ അജണ്ടയുണ്ടാകും. വാർത്തകൾ സെൻസേഷണൽ ചെയ്ത് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ചിലർ ശ്രമിക്കുന്നു. നിങ്ങൾ അത് വിശകലനം ചെയ്യേണ്ടതുണ്ട്, ഏതൊക്കെ സ്വീകരിക്കണം ഏതൊക്കെ നിരസിക്കണം ഏതൊക്കെ വിശ്വസിക്കണം, ഏതാണ് ശരി, ഏതാണ് തെറ്റ് എന്നൊക്കെ മനസിലാക്കണം.

ഇതിനായി പാഠപുസ്തകങ്ങൾ വായിക്കുന്നതിന് പുറമെ ധാരാളം വായിക്കേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു. കഴിയുന്നിടത്തോളം, എല്ലാ കാര്യങ്ങളും വായിക്കുക, അംബേദ്കർ, പെരിയാർ, കാമരാജ് തുടങ്ങിയ നേതാക്കളെ കുറിച്ച് വായിക്കുക. നല്ലത് സ്വീകരിച്ച ശേഷം ബാക്കി വിട്ടേക്കുക.

പരീക്ഷകളിൽ തോറ്റ നിങ്ങളുടെ സുഹൃത്തുക്കളോട് സംസാരിക്കുക, അവർക്ക് പിന്തുണയും ധൈര്യവും നൽകുക. നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു കൂട്ടം എപ്പോഴും ഉണ്ടാകും. എന്നാൽ നിങ്ങളുടെ മനസ് പറയുന്നത് കേൾക്കുക എന്നും വിജയ് വ്യക്തമാക്കുന്നു.

Also Read
ഭർത്താവിനെ വഞ്ചിച്ച് കാമുകനുമായി ഒളിച്ചോടിയ യുവതിയെ നാട്ടുകാർ പിടികൂടി, അരിശം മൂത്ത ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ചെയ്തത് കണ്ടോ

Advertisement