ഞാൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ആ വിവാഹം നടക്കില്ലായിരുന്നു, ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റിനെ കുറിച്ച് നടി ശ്വേതാ മേനോൻ

1319

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരി ആയിരുന്നു നടി ശ്വേതാ മേനോൻ. ബോളിവുഡിൽ അടക്കം അഭിനയിച്ചിട്ടുള്ള നടി മോഡലിങ്ങ് രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് എത്തിയത്.

അനശ്വരത്തിന് പിന്നാലെചെറുതും വലുതുമായ നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ശ്വേത മേനോൻ അത്ഭുതപ്പെടുത്തിയിരുന്നു. ഹാസ്യമായാലും, നെഗറ്റീവ് കഥാപാത്രങ്ങളായാലും തനിയ്ക്ക് വഴങ്ങുമെന്ന് ശ്വേതാ മേനോൻ തെളിയിച്ചിട്ടുമുണ്ട്. സിനിമയിൽ മാത്രമല്ല തന്റെ സ്വകാര്യ ജീവിതത്തിലും ശ്വേതാ മേനോൻ സംതൃപ്തയാണ്.

Advertisements

ജോലിയും ജീവിതവും ഒരുപോലെ കൊണ്ടു പോകാൻ ശ്വേത മേനോന് കഴിയുന്നുണ്ട്. ഇപ്പോൾ ജീവിതം വളരെ സന്തോഷമമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ ഒരു തെറ്റിനെ കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു. നേരത്തെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

Also Read
ദീപിക കാവി ധരിച്ചാല്‍ പ്രശ്‌നം; സ്മൃതി ഇറാനി കാവി ബി ക്കിനി ധരിച്ച് മത്സരത്തിന് എത്തിയാല്‍ ഒരു കുഴപ്പവുമില്ല; പിതൃ സ്വത്താക്കാനുള്ള ശ്രമമാണോ; ആഞ്ഞടിച്ച് ട്വീറ്റ്, വൈറല്‍

ജീവിതത്തിൽ ഹീറോ പരിവേഷമാണ് ശ്വേത അച്ഛന് നൽകിയിരിക്കുന്നത്. ഒട്ടു മിക്ക അഭിമുഖങ്ങളിലും ശ്വേത അത് പറയുകയും ചെയ്യുന്നുണ്ട്. തന്റെ ബോയ് ഫ്രണ്ട് ആരെന്നു ചോദിച്ചാൽ ആദ്യം പറയുക അച്ഛന്റെ പേരായിരിക്കും. അത്രയ്ക്ക് അടുപ്പമാണ്. പെൺകുട്ടിയായിട്ടല്ല ആൺകുട്ടിയായിട്ടാണ് അച്ഛൻ വളർത്തിയത്.

എന്റെ മകൾ വീട്ടിലിരിക്കാനുള്ള ട്രോഫിയല്ല എന്നുവരെ സ്വന്തമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവോ അന്ന് വരെ ജോലി ചെയ്യണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അങ്ങനെ വളരെ സതന്ത്രയായി തന്നെയാണ് അദ്ദഹം തന്നെ വളർത്തിയതെന്നും ശ്വേത പറയുന്നു.

തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റാണ് ആദ്യ വിവാഹം. അച്ഛൻ തന്റെ സ്വാതന്ത്ര്യങ്ങൾക്ക് കുറച്ചുകൂടി പരിമിധി കൽപ്പിച്ചിരുന്നുവെങ്കിൽ ഒരിക്കലും ആ വിവാഹമെന്ന തെറ്റ് നടക്കില്ലായിരുന്നുവെന്ന് ശ്വേത പറഞ്ഞു. മുംബൈയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സമയത്ത് ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ അച്ഛനും അമ്മയും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു.

ഒന്ന് സംസാരിക്കാൻ പോലും ആ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അങ്ങനെ ആരുമില്ലാതിരുന്ന അവസ്ഥയിലാണ് ആ പ്രണയവും വിവാഹവുമൊക്കെ നടക്കുന്നത്. അച്ഛന് താൽപര്യമില്ലായിരുന്നു ബേബി ഭോസ്ലെയുമായുള്ള തന്റെ ആദ്യ വിവാഹത്തിനോട് അച്ഛന് അത്ര താൽപര്യമില്ലായിരുന്നു. ആ വിവാഹത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് അദ്ദേഹത്തിന് ആദ്യം തന്നെ മനസ്സിലായിരുന്നു.

എൻഗേജ്‌മെന്റ് ദിനത്തിൽ ഒരു സംഭവം ഉണ്ടാവുകയും ചെയ്തു. ഞാൻ ചടങ്ങുകൾക്കായി തയ്യാറാവുകയായിരുന്നു. ഈ സമയം അച്ഛൻ എന്നെ കാണാൻ എത്തിയിരുന്നു. കുറെ സമയം നോക്കി നിന്നു. ഞാൻ അച്ഛനോട് പറഞ്ഞു, പുറത്ത് എല്ലാവരും നോക്കി കാത്തു നിൽക്കുകയാണ്. അങ്ങോട്ട് ചെന്നോളു എന്ന്.

അപ്പോൾ അച്ഛൻ എന്നോട് ചോദിച്ചു നിനക്ക് ഒന്നും സംസാരിക്കേണ്ടേ എന്നോട്? എന്നെ വിഷമിപ്പിക്കാതെ അതേസമയം വളരെ കരുതലോടെയായിരുന്നു അച്ഛന് അന്ന് എന്നോട് ആ ചോദ്യം ചോദിച്ചത്.അച്ഛന്റെ ആ നോട്ടത്തിന്റെ ഉത്തരം അന്ന് എന്റെ ബ്യൂട്ടീഷ്യൻ എന്നോട് പറഞ്ഞു.

ശ്വേതാജിയുടെ വായിൽ നിന്ന് അച്ഛൻ എന്തോ കേൾക്കാൻ ആഗ്രഹിച്ചതു പോലെ തോന്നി. അത് പ്രതീക്ഷിച്ചാണ് അദ്ദേഹം നിന്നത്. എന്നാൽ പിന്നീട് മറ്റൊരു സന്ദർഭത്തിൽ അമ്മയാണ് തന്നോട് ആ വിവരം പറഞ്ഞത്. ഞാൻ പറയാതിരുന്നത് തെറ്റായിപ്പോയെന്നും ശ്വേതാ മേനോൻ വ്യക്തമാക്കുന്നു.

Also Read
നാലാം ക്ലാസ് തൊട്ട് ചേട്ടന്റെ പീ ഡനം; വസ്ത്രം മാറുമ്പോള്‍ പോലും വാതിലടയ്ക്കാന്‍ സമ്മതിക്കാതെ അച്ഛന്‍; തീരാ ദുരിതം കടന്നത് പറഞ്ഞ് ഹവീന റബേക്ക

Advertisement